കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യം നിരോധിച്ച ഗുജറാത്തില്‍ മദ്യ നിര്‍മ്മാണ ശാല ആരംഭിക്കുന്നു?വോഡ്ക നിര്‍മ്മാണ ഫാക്ടറിക്ക് അനുമതി?

ഗുജറാത്തില്‍ മദ്യം നിര്‍മ്മിക്കുന്നതോ, ഉപയോഗിക്കുന്നതോ പിടിക്കപ്പെട്ടാല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റവുമാണ്.

  • By Afeef Musthafa
Google Oneindia Malayalam News

അഹമ്മദാബാദ്: ഇന്ത്യയില്‍ മദ്യനിരോധനം നടപ്പിലാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. മദ്യം നിര്‍മ്മിക്കുന്നതോ, ഉപയോഗിക്കുന്നതോ പിടിക്കപ്പെട്ടാല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റവുമാണ്. എന്നാല്‍ മദ്യ നിരോധനം നിലവിലുള്ള ഗുജറാത്തില്‍ വോഡ്ക നിര്‍മ്മാണ ഫാക്ടറി ആരംഭിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

സംസ്ഥാനത്തെ വ്യവസായമേഖലയിലേക്ക് പുതിയ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി സംഘടിപ്പിക്കുന്ന ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. മദ്യ നിര്‍മ്മാണ കമ്പനിയായ എസ്ബിഎന്‍ ഗ്രൂപ്പുമായി സര്‍ക്കാര്‍ ഇത് സംബന്ധിച്ച പരസ്പര ധാരണപത്രം ഉടന്‍ ഒപ്പു വെയ്ക്കുമെന്നാണ് വാര്‍ത്തകള്‍.

ഇന്ത്യയെ തകര്‍ക്കാന്‍ ചൈനയും പാകിസ്ഥാനും? ഭീഷണിയായി ചൈനീസ് ആണവ അന്തര്‍വാഹിനി കറാച്ചി തീരത്ത്...ഇന്ത്യയെ തകര്‍ക്കാന്‍ ചൈനയും പാകിസ്ഥാനും? ഭീഷണിയായി ചൈനീസ് ആണവ അന്തര്‍വാഹിനി കറാച്ചി തീരത്ത്...

ധാരാളമായി ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഇതാണ് എസ്ബിഎന്‍ ഗ്രൂപ്പിനെ ഗുജറാത്തിലേക്ക് ആകര്‍ഷിച്ചത്. ഉരുളക്കിഴങ്ങില്‍ നിന്ന് സ്പിരിറ്റ് ഉത്പാദിക്കാനാണ് എസ്ബിഎന്‍ ഗ്രൂപ്പ് അലോചിക്കുന്നത്. ഏകദേശം 5000 കോടിയുടെ പദ്ധതിയാണ് ഇവര്‍ ഗുജറാത്തില്‍ ആരംഭിക്കാനിരിക്കുന്നത്.

മദ്യം ഉപയോഗിച്ചാല്‍ വധശിക്ഷ...

മദ്യം ഉപയോഗിച്ചാല്‍ വധശിക്ഷ...

മദ്യം നിരോധനം നിലവിലുള്ള ഗുജറാത്തില്‍ മദ്യം നിര്‍മ്മിക്കുന്നതോ, മദ്യം ഉപയോഗിക്കുന്നതോ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

5000 കോടിയുടെ നിക്ഷേപം...

5000 കോടിയുടെ നിക്ഷേപം...

ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ ഭാഗമായാണ് എസ്ബിഎന്‍ ഗ്രൂപ്പ് ഗുജറാത്തില്‍ വോഡ്ക നിര്‍മ്മാണശാല ആരംഭിക്കുന്നത്. ഏകദേശം 5000 കോടിയുടെ പദ്ധതിയാണിത്.

ആദ്യഘട്ട നടപടികള്‍...

ആദ്യഘട്ട നടപടികള്‍...

മദ്യ നിര്‍മ്മാണശാല ആരംഭിക്കുന്നതിന് മുന്നോടിയായി കമ്പനി അധികൃതരും സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള പ്രാഥമികഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്.

അഹമ്മദാബാദിലെ മെഗാ ഫുഡ് പാര്‍ക്കില്‍...

അഹമ്മദാബാദിലെ മെഗാ ഫുഡ് പാര്‍ക്കില്‍...

അഹമ്മദാബാദിലെ മെഗാ ഫുഡ് പാര്‍ക്കിലാണ് വോഡ്ക നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ പഴം-പച്ചക്കറി സംസ്‌ക്കരണ യൂണിറ്റുകളും, കോള്‍ഡ് സ്‌റ്റോറേജ് ശൃംഖലകളുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

അപേക്ഷ ലഭിച്ചതായി അറിയില്ലെന്ന്...

അപേക്ഷ ലഭിച്ചതായി അറിയില്ലെന്ന്...

എന്നാല്‍ ഇതുസംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ തയ്യാറായിട്ടില്ല. മദ്യ നിര്‍മ്മാണ ശാല ആരംഭിക്കാനായി ഇങ്ങനെയൊരു അപേക്ഷ ലഭിച്ചതായി അറിയില്ലെന്നും, നിയമപരമായി സംസ്ഥാനത്ത് മദ്യം നിരോധിക്കുന്നത് കുറ്റകരമാണെന്നുമാണ് മദ്യ നിരോധന കമ്മിറ്റി ഡയറക്ടര്‍ ബി കുമാര്‍ പറഞ്ഞത്.

English summary
the government has received a rather unusual proposal for setting up a vodka plant and distillery unit in 'dry' Gujarat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X