കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡില്‍ അധ്യാപകനാവാന്‍ മഹേന്ദ്ര സിംഗ് ധോണി, പിതാവ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സംഭവിച്ചത് ഇങ്ങനെ

Google Oneindia Malayalam News

റായ്പൂര്‍: ഛത്തീസ്ഗില്‍ ഒരു അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ആകെ പുലിവാല് പിടിച്ച് നില്‍ക്കുകയാണ്. ഒരുവശത്ത് നിയമനം വൈകുന്നുവെന്നാണ് പരാതി. 14850 അധ്യാപകരുടെ റിക്രൂട്ട്‌മെന്റാണ് വൈകുന്നത്. എന്നാല്‍ ഇതിനേക്കാളും വലിയൊരു പുലിവാലിലാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ പെട്ടിരിക്കുന്നത്. റായ്പൂരിലെ അധ്യാപകനാവാന്‍ മഹേന്ദ്ര സിംഗ് ധോണി അപേക്ഷിച്ചിരിക്കുകയാണ്. കേട്ടിട്ട് ഞെട്ടണ്ട. ഇത് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി തന്നെയാണ് തന്നെയാണ്. പക്ഷേ ട്വിസ്റ്റ് അവിടെയല്ല. പിതാവിന്റെ പേര് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നാണ് നല്‍കിയിരിക്കുന്നത്.

1

അപേക്ഷ നല്‍കിയത് തന്നെ സര്‍വകലാശാല അധികൃതര്‍ ഞെട്ടിച്ച് കൊണ്ടാണ്. എങ്ങനെ ഇത് രണ്ടും ശരിയാവും. അപേക്ഷ നല്‍കിയത് പോകട്ടെ, അഭിമുഖത്തിനുള്ള ചുരുക്കപ്പട്ടികയില്‍ വരെ ഉള്‍പ്പെട്ടിരിക്കുകയാണ് മഹേന്ദ്ര സിംഗ് ധോണിയുടെ അപേക്ഷ. ധോണി ഇപ്പോള്‍ വരുമെന്ന് കാത്തിരുന്നവര്‍ക്ക് തെറ്റി. ഒരാളും അഭിമുഖത്തിന് എത്തിയിട്ടില്ല. സംഭവം ആരോ ഇവരെ പറ്റിക്കാനായി ചെയ്തത്. എന്നാല്‍ സംഭവം വൈറലായി മാറിയിരിക്കുകയാണ്. പതിനഞ്ച് അപേക്ഷകരെയാണ് അഭിമുഖത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അതില്‍ ഈ പേര് എങ്ങനെ വന്നുവെന്നതാണ് അമ്പരിപ്പിക്കുന്നത്.

മഹേന്ദ്ര സിംഗ് ധോണി അഭിമുഖത്തിന് വരാതിരുന്നപ്പോള്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. അപേക്ഷയില്‍ തന്നിരിക്കുന്ന നമ്പറിലേക്ക് ഇവര്‍ വിളിച്ച് നോക്കി. അപ്പോഴാണ് ഇത് വ്യാജമാണെന്നും, തങ്ങള്‍ക്ക് അബദ്ധം പറ്റിയെന്നും അധികൃതര്‍ക്ക് മനസ്സിലായത്. അപേക്ഷയില്‍ ദുര്‍ഗിലെ സിഎസ്‌വിടിയു സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്തിട്ടുണ്ടെന്നാണ് അപേക്ഷകയില്‍ യോഗ്യതയായി പറയുന്നത്. ഇത് പുറത്ത് വന്നതിന് പിന്നാലെ ഇത് വൈറലായി. മറ്റ് അപേക്ഷകരാണ് ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

Recommended Video

cmsvideo
WHO's warning about delta plus virus

അതേസമയം നാണക്കേടിലായ അധികൃതര്‍ ഇപ്പോള്‍ വ്യാജ അപേക്ഷ നല്‍കിയ വ്യക്തിക്കെതിരെ കേസിന് ഒരുങ്ങുകയാണ്. അപേക്ഷ എങ്ങനെയാണ് അഭിമുഖത്തിനുള്ള ലിസ്റ്റില്‍ എത്തിയതെന്നന കാര്യത്തില്‍ ഇപ്പോഴും അധികൃതര്‍ക്ക് വ്യക്തതയില്ല. അന്വേഷണത്തിലൂടെ കണ്ടെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ വലിയ നാണക്കേടാവുമെന്ന് അധികൃതര്‍ക്കും അറിയാം.

English summary
viral; ms dhoni applied for teacher's job in raipur, later that turned out to be fake,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X