'അധികാരത്തിനായി വഞ്ചിക്കില്ല, ഉറച്ച ശിവസൈനികൻ'; മൗനം വെടിഞ്ഞ് ഏക്നാഥ് ഷിൻഡെ
മുംബൈ; മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ മൗനം വെടിഞ്ഞ് ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ. ഞങ്ങൾ ശിവസേനയുടെ ഉറച്ച സൈനികരാണെന്നും അധികാരത്തിനായി ചതിക്കില്ലെന്നും ഷിൻഡെ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഷിൻഡെയുടെ പ്രതികരണം.
'ഞങ്ങൾ ബാലാസാഹെബിന്റെ അടിയുറച്ച ശിവസൈനികരാണ്. ബാലാ സാഹിബ് നമ്മെ പഠിപ്പിച്ചത് ഹിന്ദുത്വമാണ്. അധികാരത്തിനായി ഒരിക്കലും ഞങ്ങൾ ആരേയും വഞ്ചിക്കില്ല', 'ട്വീറ്റിൽ ഷിൻഡെ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് മന്ത്രികൂടിയായ ഏക്നാഥ് ഷിന്റെ എം എൽ എമാരുമായി ഒളിവിൽ പോയതാണ് മഹാ വികാസ് സർക്കാരിന്റെ നിലനിൽപ്പ് തുലാസിലാക്കിയത്. ഇന്നലെ മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലെ 10 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിനു പിന്നാലെയായിരുന്നു നേതാക്കൾ സംസ്ഥാനം വിട്ടത്. 11 എം എൽ എമാർ ശിവസേന ക്യാമ്പ് വിട്ടെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. ഇവർ സൂറത്തിലെ റിസോർട്ടിലാണ് കഴിയുന്നതെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ നിലവിൽ 26 എം എൽ എമാർ ഷിൻഡെയ്ക്കൊപ്പം ഉണ്ടെന്നും കൂടുതൽ പേർ ഉടൻ ഷിൻഡെയ്ക്കൊപ്പം ചേരുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്. ബി ജെ പി നേതാക്കൾ എം എൽ എമാരുമായി ചർച്ച നടത്തുകയാണെന്നാണ് വിവരം.
288 അംഗ നിയമസഭയിൽ നിലവിൽ 113 അംഗങ്ങളാണ് ബി ജെ പിക്ക് ഉള്ളത്. കുറഞ്ഞത് 31 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ സാധിച്ചാൽ ബി ജെ പിക്ക് സംസ്ഥാന ഭരണം ലഭിക്കും. ഷിൻഡെയ്ക്കൊപ്പം 35 എം എൽ എമാർ എങ്കിലും എത്തിയേക്കുമെന്നാണ് സൂചനകൾ. അത്തരമൊരു സാഹചര്യം ഉണ്ടായാൽ സർക്കാർ താഴെ വീഴുമെന്ന കാര്യത്തിൽ തർക്കമില്ല.
അതേസമയം വിമത നീക്കത്തിന് പിന്നാലെ ശിവസേന അദ്ദേഹത്തെ നിയമസഭാ കക്ഷി നേതൃ സ്ഥാനത്ത് നിന്ന് മാറ്റി. സേവ്രിയില്‍ നിന്നുള്ള എംഎല്‍എ ആയ അജയ് ചൗധരി ആണ് പുതിയ നിയമസഭ കക്ഷി നേതാവ്.
അഹാന കൃഷ്ണയുടെ ബിക്കിനി ഫോട്ടോഷൂട്ട്;വാട് എ ഹോട്ടിയെന്ന് ആരാധകർ.. വൈറൽ
രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തതോടെ ഭരണകക്ഷിയായ ശിവസേന-എൻ സി പി-കോണ്‍ഗ്രസ് എം എൽ എമാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ശിവസേനയിൽ നിന്നും വെറും 15 പേർ മാത്രമാണ് പങ്കെടുത്തത്. ഇത് പാർട്ടി നേതൃത്വത്തെ കനത്ത പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഷിൻഡെയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ശിവസേന ആരംഭിച്ചിട്ടുണ്ട്. ഷിൻഡെയ്ക്ക് ഉപമുഖ്യമന്ത്രി പദമാണ് ശിവസേന വാഗ്ദാനം ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications