• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഞങ്ങൾ ദളിതരാണ്..അതാണ് ഞങ്ങളുടെ പാപവും; അയിത്തം കൽപ്പിക്കുന്ന ഹത്രാസിലെ ജാതി ചിന്ത, എന്ന് അവസാനിക്കും

Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായത് ഇന്ത്യയുടെ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ ഉത്തര്‍പ്രദേശ് പൊലീസ് മൃതദേഹം കുടുംബത്തിന്റെ അനുമതി ഇല്ലാതെ സംസ്‌കരിക്കുകയും ചെയ്തിരിക്കുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്. പെണ്‍കുട്ടി പീഡനത്തിനിരയായ ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ഇന്നും ജാതി വിവേചനം നടക്കുന്നതായ വിവരങ്ങളും ഇതിന് പിന്നാലെ പുറത്തുവരുന്നുണ്ട്. പ്രദേശത്തെ ജാതിവിവേചനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എക്‌സ്പ്രസ് പങ്കുവച്ച ലേഖനത്തില്‍ നിന്ന്..

അയിത്തം കല്‍പ്പിക്കുന്ന ജാതിചിന്ത

അയിത്തം കല്‍പ്പിക്കുന്ന ജാതിചിന്ത

പ്രദേശത്തെ കടകളില്‍ സാധനം വാങ്ങുന്നതിനായി പോയാല്‍ താഴ്ന്ന ജാതിയില്‍പെട്ടവരോട് അകലം പാലിച്ച് നില്‍ക്കാന്‍ പറയാറുണ്ടെന്ന് ദളിത് വിഭാഗത്തില്‍പ്പെട്ട 50കാരന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഇവിടെ ഉയര്‍ന്ന ജാതിക്കാര്‍ അവരെ ദുരുപയോഗം ചെയ്യുന്നത് വളരെ സാധാരണ കാഴ്ചയാണ്. ദളിത് വിഭാഗത്തില്‍പ്പെട്ടവരുടെ മൗനമാണ് ഇതിന് പ്രധാനപ്പെട്ട കാരണം. എന്ത് ചെയ്താലും ആരും ഒന്നും പ്രതികരിക്കാത്തത് ഉന്നത ജാതിക്കാര്‍ക്ക് എല്ലാത്തിനും വളമായി മാറി.

ഉന്നത ജാതിയില്‍പ്പെട്ടവര്‍

ഉന്നത ജാതിയില്‍പ്പെട്ടവര്‍

ക്രൂര പീഡനത്തിനിരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെടാനിടയായ സംഭവത്തില്‍ ഉള്‍പ്പെട്ട നാല് പേരും പ്രദേശത്ത് ഉന്നത ജാതിയില്‍പ്പെട്ടവരാണ്. ഹത്രാസില്‍ വെറും 15 ഓളം കുടുംബങ്ങള്‍ മാത്രമാണ് വാത്മീകി ( ഉത്തരേന്ത്യില്‍ ദളിത് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ജാതി) വിഭാഗത്തില്‍പ്പെടുന്നവര്‍. മേഖലയിലെ 600 കുടുംബങ്ങളില്‍ പകുതിയില്‍ അധികവും താക്കൂര്‍ വിഭാഗത്തില്‍പ്പെടുന്നവരാണ്. 100ല്‍ അധികം കുടുംബങ്ങള്‍ ബ്രാഹ്മണ വിഭാഗത്തിലും. ഇവിടങ്ങളില്‍ ജാതി കണക്കാക്കി ശ്മശാന സ്ഥലങ്ങള്‍ പ്രത്യേകം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ക്ഷേത്രങ്ങളില്‍

ക്ഷേത്രങ്ങളില്‍

താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം നടത്താന്‍ അനുവാദമില്ല, പ്രാദേശിക തലത്തില്‍ സ്‌കൂളുകള്‍ ആരംഭിച്ചിരിക്കുന്നത് ഉന്നത വിഭാഗത്തില്‍പ്പെടുവര്‍ക്ക് മാത്രമാണെന്ന് ദളിതുകള്‍ പറയുന്നു. കഴിഞ്ഞ ദിവസം ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം ദേശീയതലത്തില്‍ ശ്രദ്ധനേടിയപ്പോഴും ഇവിടത്തെ ദളിത് വിഭാഗം പറയുന്നത്, ഇക്കാര്യങ്ങള്‍ ഒന്നും തന്നെ മാറാന്‍ പോകുന്നില്ലെന്നാണ്. പകരം, അവര്‍ക്കുള്ളിലെ ഭയം വര്‍ദ്ധിച്ചുവരികയാണ് ചെയ്തത്. കാരണം, സ്വന്തമായി കുറച്ച് ഭൂമി മാത്രമേയുള്ളൂ, അവരില്‍ ഭൂരിഭാഗം പേരും ഉയര്‍ന്ന ജാതിക്കാരുടെ കൃഷിയിടങ്ങളില്‍ തൊഴിലാളികളാണ്.

കുടുംബം പറയുന്നത്

കുടുംബം പറയുന്നത്

തങ്ങളുടെ അയല്‍ക്കാരില്‍ ഭൂരിഭാഗം പേരും താക്കൂര്‍, ബ്രാഹ്മീണ്‍ വിഭാഗത്തില്‍പ്പെടുന്നവരാണ്. അവര്‍ ആരും തന്നെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തിയിട്ടില്ല. അവരുടെ കൃഷിയിടങ്ങളില്‍ നിന്നാണ് ഞങ്ങള്‍ കാലിത്തീറ്റ ശേഖരിക്കുന്നത്. അവര്‍ ഒരു തവണയെങ്കിലും വരുമെന്ന് ഞങ്ങള്‍ കരുതിയെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. മൃതദേഹം സംസ്‌കരിച്ചത് കണ്ട് ഞങ്ങള്‍ ഞെട്ടിപ്പോയെന്ന് പെണ്‍കുട്ടിയുടെ അമ്മായി പറഞ്ഞു. എനിക്കും മകളുണ്ട്. ഒരു താക്കൂര്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി ആണെങ്കില്‍ ഇത് ഒരിക്കലും ഇങ്ങനെ ചെയ്യിലാലയിരുന്നെന്ന് അവര്‍ പറയുന്നു.

cmsvideo
  യോഗിക്കെതിരെ തിരിച്ചടിച്ച് കഫീല്‍ ഖാന്‍
  വീണ്ടും പീഡനം

  വീണ്ടും പീഡനം

  അതേസമയം, ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെണ്‍കുട്ടി മരിച്ചു. ബലമായി മയക്കുമരുന്ന കുത്തിവെച്ച ശേഷം പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയുടെ രണ്ട് കാലുകളും തല്ലിയൊടിച്ചു. വിദ്യാര്‍ത്ഥിനായ പെണ്‍കുട്ടി പുതിയ അധ്യയന വര്‍ഷത്തില്‍ പ്രവേശേനം തേടി കോളേജില്‍ നിന്നും വീട്ടില്‍ നിന്ന് മടങ്ങുന്നത് വഴിയായിരുന്നു ആക്രമണമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

  'നാവ് മുറിച്ചിട്ടില്ല,ഹത്രാസ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ബിജെപി ഐടിസെൽതലവൻ,വിവാദം 'നാവ് മുറിച്ചിട്ടില്ല,ഹത്രാസ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ബിജെപി ഐടിസെൽതലവൻ,വിവാദം

  രാഹുലും പ്രിയങ്കയും സമരമുഖത്തേക്ക്; അതിര്‍ത്തി അടച്ച് യുപി പോലീസ്, നിരോധനാജ്ഞ, ആസാദ് തടവില്‍രാഹുലും പ്രിയങ്കയും സമരമുഖത്തേക്ക്; അതിര്‍ത്തി അടച്ച് യുപി പോലീസ്, നിരോധനാജ്ഞ, ആസാദ് തടവില്‍

  ഹത്രാസ് പ്രതിഷേധം വ്യാപിക്കുമെന്ന് ഭയം; ആസാദിനെ യുപി പോലീസ് തടവിലാക്കി, പീഡനങ്ങള്‍ തുടര്‍ക്കഥഹത്രാസ് പ്രതിഷേധം വ്യാപിക്കുമെന്ന് ഭയം; ആസാദിനെ യുപി പോലീസ് തടവിലാക്കി, പീഡനങ്ങള്‍ തുടര്‍ക്കഥ

  English summary
  We are dalits, that is our sin; Hathras in UP where dalits still face caste discrimination
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X