കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനികാന്ത് ബിജെപിയിലേക്ക്? അടുത്താഴ്ച മോദിയെ കാണും, അവസരം മുതലെടുത്ത് അമിത് ഷാ

തമിഴ്‌നാട്ടില്‍ രജനികാന്ത് വഴിയോ പനീര്‍ശെല്‍വം വഴിയോ അധികാരം പിടിക്കാനാണ് ബിജെപിയുടെ നീക്കം. എന്നും സിനിമാ താരങ്ങള്‍ക്ക് പിന്തുണ നല്‍കിയിട്ടുള്ള രാഷ്ട്രീയമാണ് തമിഴ്‌നാട്ടിലേത്.

  • By Ashif
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ വേരോട്ടം ശക്തമാക്കാനുള്ള തന്ത്രങ്ങള്‍ ബിജെപി മെനയുന്നു. നടന്‍ രജനികാന്തിനെ എങ്ങനെയെങ്കിലും പാര്‍ട്ടിയിലെത്തിക്കാനാണ് ശ്രമം. തന്റെ രാഷ്ട്രീയ പ്രവേശനം അടുത്തുതന്നെയുണ്ടാകുമെന്ന് കഴഞ്ഞാഴ്ച രജനികാന്ത് സൂചന നല്‍കിയിരുന്നു.

സ്‌ഫോടനങ്ങള്‍ക്കിടെ ട്രംപ് സൗദിയില്‍; എരിതീയില്‍ എണ്ണയൊഴിച്ച് 11000 കോടിയുടെ ആയുധ കരാര്‍സ്‌ഫോടനങ്ങള്‍ക്കിടെ ട്രംപ് സൗദിയില്‍; എരിതീയില്‍ എണ്ണയൊഴിച്ച് 11000 കോടിയുടെ ആയുധ കരാര്‍

പിണറായി സര്‍ക്കാര്‍ മരപ്പട്ടിയാണോ? ശ്രീനിവാസന്‍ പറയുന്നത് നോക്കൂ, ഗുണ്ടാധിപത്യം!!പിണറായി സര്‍ക്കാര്‍ മരപ്പട്ടിയാണോ? ശ്രീനിവാസന്‍ പറയുന്നത് നോക്കൂ, ഗുണ്ടാധിപത്യം!!

ഇതിനിടെയാണ് ബിജെപി ചരടുവലികള്‍ ശക്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തെ ബിജെപിയിലേക്ക് പാര്‍ട്ടി നേതാക്കള്‍ പരസ്യമായി ക്ഷണിച്ചു. തൊട്ടുപിന്നാലെ രജനികാന്ത് ദില്ലിയിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാഷ്ട്രീയ പ്രവേശനം അടുത്തുതന്നെ

തന്റെ രാഷ്ട്രീയ പ്രവേശനം അടുത്തുതന്നെയുണ്ടാകുമെന്ന് രജനികാന്ത് കഴിഞ്ഞാഴ്ച ആരാധകരുടെ യോഗത്തില്‍ പറഞ്ഞിരുന്നു. ധര്‍മ യുദ്ധത്തിന് ഒരുങ്ങുകയാണെന്നും വിളി കാത്തിരുന്നോളൂവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇത് ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

രാഷ്ട്രീയവും സിനിമയും

എന്നും സിനിമാ താരങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കിയവരാണ് തമിഴ്‌നാട്ടുകാര്‍. സിനിമ വഴി രാഷ്ട്രീയത്തിലിറങ്ങി അധികാരം കൈയാളിയവര്‍ നിരവധിയാണ് തമിഴകത്ത്. എംജിആര്‍, ജയലളിത, വിജയകാന്ത്, ശരത് കുമാര്‍ തുടങ്ങി നിരവധി പേരുകള്‍ ഈ പട്ടികയിലുണ്ട്.

രജനിയുടെ ഗുണം

എന്നാല്‍ ഇത്രയും കാലമായിട്ടും പ്രത്യക്ഷമായി രാഷ്ട്രീയത്തിലിറങ്ങാന്‍ രജനികാന്ത് തയ്യാറായിട്ടില്ല. അദ്ദേഹം ബിജെപിക്ക് പലപ്പോഴും പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിട്ടില്ല. തമിഴ്‌നാട്ടില്‍ ഇത്രത്തോളം ആരാധകരുള്ള മറ്റൊരു നടനുമില്ല.

ജന സ്വാധീനം

രജനികാന്തിന് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം കണക്കിലെടുത്താണ് ബിജെപി അദ്ദേഹത്തെ ചാക്കിലാക്കാന്‍ ശ്രമിക്കുന്നത്. ചില ബിജെപി നേതാക്കള്‍ അദ്ദേഹത്തെ നേരില്‍ കണ്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.

കൂടിക്കാഴ്ചാ തിയ്യതി തീരുമാനിച്ചിട്ടില്ല

ഈ സാഹചര്യത്തിലാണ് രജനികാന്ത് അടുത്താഴ്ച ദില്ലിയിലേക്ക് പോകുമെന്ന് വാര്‍ത്തകള്‍ വരുന്നത്. കൂടിക്കാഴ്ചയുടെ തിയ്യതിയോ മറ്റോ തീരുമാനമായിട്ടില്ലെന്ന് രജനിയുമായി അടുപ്പമുള്ളവരും പറയുന്നു.

ബിജെപി നേതാവ് പറയുന്നത്

രജനികാന്ത് ബിജെപിയിലേക്ക് വരുമെന്നാണ് കരുതുന്നതെന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അദ്ദേഹം പാര്‍ട്ടിയിലേക്ക് വരുന്നത് ബിജെപിക്കു ഗുണം ചെയ്യുമെന്നും അതില്‍ തങ്ങള്‍ക്ക് സന്തോഷമേ ഉള്ളൂവെന്നും പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

പനീര്‍ശെല്‍വം നരേന്ദ്രമോദിയെ കണ്ടു

വെള്ളിയാഴ്ച അണ്ണാ ഡിഎംകെ നേതാവ് ഒ പനീര്‍ശെല്‍വം നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എഐഎഡിഎംകെ വിമത പക്ഷത്തിന് നേതൃത്വം നല്‍കുന്ന പനീര്‍ശെല്‍വത്തെ വരുതിയിലാക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. അടുത്ത തദ്ദേശ തിരഞ്ഞെുപ്പിന് മുമ്പ് ബിജെപിയുമായി സഖ്യം പ്രഖ്യാപിക്കുമെന്ന സൂചന കഴിഞ്ഞദിവസം പനീര്‍ശെല്‍വം നല്‍കിയിരുന്നു.

തമിഴ്‌നാടിന് കൂടുതല്‍ പദ്ധതികള്‍

തമിഴ്‌നാടിന് കൂടുതല്‍ കേന്ദ്ര പദ്ധതികള്‍ നല്‍കി ബിജെപി സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞാഴ്ച ചെന്നൈയിലെത്തിയ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഒറ്റ ദിവസം കൊണ്ട് 1083 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അനുമതി നല്‍കുന്നത്. ദക്ഷിണേന്ത്യയില്‍ ആധിപത്യം ഉറപ്പിക്കാനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമാണിതെന്ന് വിലയിരുത്തപ്പെടുന്നു.

അണ്ണാഡിഎംകെയിലെ ഭിന്നത

അണ്ണാഡിഎംകെയിലെ ഭിന്നത മുതലെടുക്കാനാണ് ബിജെപി ആദ്യം ശ്രമിക്കുന്നത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത ഷായാണ് ഈ തന്ത്രങ്ങള്‍ക്ക് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പനീര്‍ശെല്‍വത്തെയോ രജനികാന്തിനെയോ ഒപ്പം ചേര്‍ത്ത് തമിഴ്‌നാട്ടില്‍ ബിജെപി വളരുമെന്നാണ് നിലവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

തമിഴകത്തും കാവി കൊടി പാറും

ദ്രാവിഡ പാര്‍ട്ടികള്‍ക്ക് മാത്രം വേരോട്ടമുള്ള തമിഴകത്തും ബിജെപിയുടെ കാവി കൊടി പാറുന്ന കാലം വിദൂരമല്ല. രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും താമര വിരിയുന്നത് സ്വപ്നം കാണുന്ന ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതാണ് അണ്ണാ ഡിഎംകെ നേതാവ് പനീര്‍ശെല്‍വത്തിന്റെ വാക്കുകള്‍. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സംഖ്യമുണ്ടാക്കുമെന്ന് പനീര്‍ശെല്‍വം സൂചന നല്‍കി. ട്വിറ്ററിലാണ് പനീര്‍ശെല്‍വം ഇക്കാര്യം വ്യക്തമാക്കിയത്. സംഭവം വിവാദമായപ്പോള്‍ അദ്ദേഹം ട്വീറ്റ് പിന്‍വലിച്ചു.

പനീര്‍ശെല്‍വത്തിന് മികച്ച ജനപിന്തുണ

മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ വിമത വിഭാഗത്തിന്റെ നേതാവുമാണ് ഒ പനീര്‍ശെല്‍വം. ജയലളിത മരിച്ചതിന് ശേഷം മുഖ്യമന്ത്രി പദവി കൈകാര്യം ചെയ്ത പനീര്‍ശെല്‍വത്തിന് മികച്ച ജനപിന്തുണയുണ്ട് തമിഴ്നാട്ടില്‍. ഇത് അനുകൂലമാക്കാനാണ് ബിജെപിയുടെ നീക്കം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ് തമിഴ്നാട്ടില്‍. തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ പനീര്‍ശെല്‍വം സന്നദ്ധനാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്വിറ്ററില്‍ അ്ദേഹം ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.

എല്ലാം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം

ബിജെപിയുമായി അടുക്കുന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളിയില്ല. പക്ഷേ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമേ അക്കാര്യം പ്രഖ്യാപിക്കൂവെന്ന് പനീര്‍ശെല്‍വം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലും പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചു. പനീര്‍ശെല്‍വം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്നാട്ടിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ജയലളിതയുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് പനീര്‍ശെല്‍വം ദില്ലിയിലെത്തിയത്.

അണ്ണാഡിഎംകെ ലയനം ഇപ്പോഴില്ല

അണ്ണാഡിഎംകെ ഇരുവിഭാഗങ്ങള്‍ ലയിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുകക്ഷികളും നടത്തിയ ചര്‍ച്ച വഴിമുട്ടിയിരിക്കെയാണ് പനീര്‍ശെല്‍വം മറു വഴികള്‍ തേടുന്നത്. ഇദ്ദേഹത്തെ ചാക്കിലാക്കാന്‍ ബിജെപി നിരന്തര ശ്രമങ്ങള്‍ നടത്തുമുണ്ട്.

രാഷ്ട്രപതി തിരഞ്ഞെടുപ്പ്

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് അണ്ണാ ഡിഎംകെ നേതാക്കള്‍ നേരത്തെപറഞ്ഞിരുന്നു. ജയലളിതയുടെ കാലത്തും അണ്ണാഡിഎംകെ ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണച്ചിരുന്നു. പളനിസ്വാമി-പനീര്‍ശെല്‍വം വിഭാഗങ്ങള്‍ ലയിക്കാനുള്ള സാധ്യത നിലവില്‍ മങ്ങിയിട്ടുണ്ട്.

ബിജെപി തന്ത്രങ്ങള്‍

ദക്ഷിണേന്ത്യ പിടിക്കാന്‍ ബിജെപി തന്ത്രങ്ങള്‍ മെനയുന്നുണ്ട്. കഴിഞ്ഞ ഭുവനേശ്വര്‍ നിര്‍വാഹക സമിതി യോഗത്തില്‍ ബിജെപി എടുത്ത നിര്‍ണായ തീരുമാനത്തിന്റെ ഭാഗമായാണ് മറ്റു പാര്‍ട്ടികളില്‍ നിന്നു നേതാക്കളെ ചാടിക്കുന്നതും ലയനമുണ്ടാക്കി അധികാരത്തിലെത്തുന്നതും. ലക്ഷദ്വീപില്‍ ഒരു പാര്‍ട്ടി മുഴുവന്‍ ബിജെപിയിലേക്ക് കൂടു മാറുന്നുവെന്ന വിവരമാണ് കഴിഞ്ഞ ദിവസം വന്നത്. ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ലക്ഷദ്വീപിലെ എന്‍സിപി നേതൃത്വവും ബിജെപിയും ധാരണയിലെത്തിയെന്നായരുന്നു റിപ്പോര്‍ട്ട്.

അമിത് ഷായുടെ നേതൃത്വം

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ ചര്‍ച്ചയിലാണ് എന്‍സിപി ബിജെപി ഐക്യധാരണയുണ്ടായത്. എന്‍സിപിയുടെ പാര്‍ലമെന്റംഗമായ മുഹമ്മദ് ഫൈസലും ലക്ഷദ്വീപ് സംസ്ഥാന അധ്യക്ഷന്‍ കെഎം അബ്ദുല്‍ മുത്തലിബും ഉള്‍പ്പെടെയുള്ള എന്‍സിപി നേതാക്കള്‍ അമിത് ഷായുമായി ചര്‍ച്ച നടത്തി. എന്നാല്‍ ഇത് സാധാരണ സന്ദര്‍ശനവും ചര്‍ച്ചയും മാത്രമാണെന്ന് എംപി പറയുന്നു.

ദേശീയതലത്തിലും കൂടുമാറ്റം

ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേക്കേറുന്ന വാര്‍ത്തകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മോദി തരംഗവും ബിജെപി തരംഗവും ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ ഇനി കോണ്‍ഗ്രസില്‍ രക്ഷയില്ലെന്ന് കണ്ടാണ് ഈ കൂടുമാറ്റം. അരുണാചല്‍ പ്രദേശിലും ഹിമാചല്‍ പ്രദേശിലുമാണ് ഒടുവില്‍ കോണ്‍ഗ്രസ് ജന പ്രതിനിധികള്‍ പാര്‍ട്ടി വിട്ടത്.

നേതാക്കളെ ചാക്കിലാക്കി ബിജെപി

മറ്റു പാര്‍ട്ടികളില്‍ നിന്നു നേതാക്കളെ ബിജെപിയില്‍ ചേര്‍ക്കുന്നതിന് പാര്‍ട്ടി അടുത്തിടെ പ്രത്യേക തീരുമാനം കൈക്കൊണ്ടിരുന്നു. ഒഡീഷയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഒഡീഷയും കേരളവുമാണ് ബിജെപിയുടെ പ്രധാന ലക്ഷ്യങ്ങള്‍. കേരളത്തില്‍ നിന്നു ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ പേരുകളില്‍ ഉയര്‍ന്നു കേട്ട ശശി തരൂര്‍ എംപിയും കെ സുധാകരനും റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് രംഗത്തെത്തുകയുണ്ടായി.

English summary
The saffron party, it appears, has not given up its hope on ‘superstar’ Rajinikanth, despite the talk in political circles that he may not tilt towards the BJP, when he does make a “political plunge.”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X