Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേല്‍ തുര്‍ക്കി യുദ്ധം വരുമോ? പോരടിച്ച് ഇരുരാജ്യങ്ങളും, ആഫ്രിക്കയില്‍ സേനാ താവളം ഒരുക്കുന്നു

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ പുതിയ യുദ്ധം ആരംഭിക്കുമോ എന്ന ചോദ്യം സജീവമാകുന്നു. തുര്‍ക്കിയും ഇസ്രായേലും തമ്മില്‍ യുദ്ധം തുടങ്ങാനുള്ള സാധ്യതയാണ് ഒരുങ്ങുന്നത്. ഇരുരാജ്യങ്ങളും ആഫ്രിക്കയില്‍ നടത്തുന്ന നീക്കം ആശങ്കയുണ്ടാക്കുന്നതാണ്. ആഫ്രിക്കയിലെ പല രാജ്യങ്ങളും ആഭ്യന്തര യുദ്ധത്തില്‍ ഉഴലുമ്പോഴാണ് പുതിയ നീക്കം.

പലസ്തീന്‍, സിറിയ, ലബ്‌നാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ ആക്രമണം നടത്തുന്ന ഇസ്രായേല്‍, സോമാലിയയില്‍ നടത്തുന്ന നീക്കം അറബ് രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. സോമാലിയയില്‍ നിന്ന് വിഘടിച്ച് നില്‍ക്കുന്ന ഭൂപ്രദേശമാണ് സോമാലിലാന്റ്. സോമാലിയയോടൊപ്പം ഇനി തങ്ങളില്ല എന്നാണ് ഇവരുടെ നിലപാട്. ഈ നീക്കത്തിന് ഇസ്രായേല്‍ പിന്തുണ നല്‍കുകയും ചെയ്യുന്നു.

turkey israel moves in somalia-

സോമാലിലാന്റിനെ രാജ്യമായി ഇസ്രായേല്‍ അടുത്തിടെ അംഗീകരിച്ചിരുന്നു. ലോകത്ത് സോമാലിലാന്റിനെ അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് ഇസ്രായേല്‍. ഇത് സോമാലിയയെ നശിപ്പിക്കാനാണ് എന്ന് സൗദിയും ഖത്തറും ഈജിപ്തും തുര്‍ക്കിയുമെല്ലാം പറയുന്നു. എന്നാല്‍ തങ്ങളുടെ നീക്കമായി ഇസ്രായേല്‍ മുന്നോട്ട് പോകുകയാണ്.

തുര്‍ക്കിയുടെയും ഇസ്രായേലിന്റെയും ലക്ഷ്യങ്ങള്‍

തുര്‍ക്കി സോമാലിയക്കൊപ്പവും ഇസ്രായേല്‍ സോമാലിലാന്റിനൊപ്പവും നില്‍ക്കുന്ന കാഴ്ചയാണിപ്പോള്‍. സോമാലിയയില്‍ വലിയ പദ്ധതിയാണ് തുര്‍ക്കിക്കുള്ളത്. ഇവിടെ ബഹിരാകാശ ദൗത്യത്തിനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തുര്‍ക്കി പദ്ധതിയിടുന്നുണ്ട്. കൂടാതെ സൈനിക കേന്ദ്രവും മറ്റു വികസന പദ്ധതികളും തുര്‍ക്കി ആസൂത്രണം ചെയ്യുന്നു. സോമാലിയന്‍ സര്‍ക്കാരുമായി ഇക്കാര്യങ്ങളില്‍ കരാറുണ്ടാക്കുകയും ചെയ്തു.

സോമാലിയയില്‍ 30 ബില്യണ്‍ ക്രൂഡ് ഓയിലും 6 ബില്യണ്‍ ക്യൂബിക് മീറ്റര്‍ പ്രകൃതി വാതകവുമുണ്ട് എന്നാണ് കണക്കാക്കുന്നത്. ഇതിന്റെ അളവ് കണ്ടെത്താന്‍ തുര്‍ക്കി ശാസ്ത്രീയ പഠനങ്ങള്‍ നടത്തി. ഈ എണ്ണയും വാതകവും തുര്‍ക്കിയുടെ ലക്ഷ്യങ്ങളിലൊന്നാണ്. ഒപ്പം സൈനിക ലക്ഷ്യവും തുര്‍ക്കിക്കുണ്ട്. അതേസമയം, സോമാലിയയെ വിഭജിക്കുന്ന പദ്ധതിക്ക് ആക്കം കൂട്ടുകയാണ് ഇസ്രായേല്‍.

ഏദന്‍ ഉള്‍ക്കടലിനോട് ചേര്‍ന്നാണ് സോമാലിലാന്റ്. ഇവിടെ ശക്തമായ സാന്നിധ്യമുണ്ടാക്കിയാല്‍ യമനിലെ ഹൂത്തികളെ നേരിടാന്‍ സാധിക്കുമെന്ന് ഇസ്രായേല്‍ കരുതുന്നു. മാത്രമല്ല, ചെങ്കടല്‍ ചരക്കുപാതവും ബാബുല്‍ മന്ദിബ് കടലിടുക്കുമെല്ലാം നിയന്ത്രണത്തിലാക്കാമെന്നും ഇസ്രായേല്‍ കണക്കുകൂട്ടുന്നു. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് സോമാലിലാന്റുമായി ഇസ്രായേല്‍ അടുപ്പം സ്ഥാപിച്ചത്.

അടുത്തിടെ എത്യോപ്യയില്‍ എത്തിയ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ഇസ്രായേലിനെ രൂക്ഷമായി വിമര്‍ശിച്ചു. ഗാസയിലും സിറിയയിലും ലബ്‌നാനിലുമെല്ലാം കൂട്ടക്കൊല നടത്തുന്ന നെതന്യാഹു ഹിറ്റ്‌ലര്‍ ആണെന്നായിരുന്നു ഉര്‍ദുഗാന്റെ വിമര്‍ശനം. കുര്‍ദുകളെ കൊന്നൊടുക്കുന്ന തുര്‍ക്കിക്ക് തങ്ങളെ വിമര്‍ശിക്കാന്‍ അധികാരമില്ലെന്നു ഇസ്രായേലും തിരിച്ചടിച്ചു. പശ്ചിമേഷ്യയ്ക്ക് പുറമെ ആഫ്രിക്കയിലേക്കും ഇസ്രായേലും എതിര്‍ രാജ്യങ്ങളും തമ്മിലുള്ള പോര് എത്തുന്നു എന്നതാണ് എടുത്തുപറയേണ്ട കാര്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+