ഞങ്ങൾ ബിജെപിയുടെ ബി ടീം അല്ല, തെളിയിക്കാൻ അവസരം തരണം; ഒവൈസിയുടെ പാർട്ടി നേതാവ്
ഔറംഗബാദ്: ബിജെപിയുടെ ബി ടീം ആണെന്ന് ആരോപണങ്ങൾക്ക് മറുപടിയുമായി ഒവൈസിയുടെ പാർട്ടി. എഐഎംഐഎം എംപി ഇംതിയാസ് ജലീൽ ആണ് ഇക്കാര്യത്തിൽ മറുപടിയുമായി രം ഗത്ത് എത്തിയിരിക്കുന്നത്. ഞങ്ങൾ ബിജെപിയുടെ ബി ടീം അല്ലാ. മഹാ വികാസ് അഘാഡി സർക്കാരിന്റെ ഘടകകക്ഷികളായ എൻസിപിയുമായും കോൺഗ്രസുമായും സഖ്യത്തിന് എഐഎംഐഎം തയ്യാറാണ്. അതിന് ഒരു അവസരം തരണം എന്നും ജലീൽ പറഞ്ഞു.
കഴിഞ്ഞ ദിവസം എൻസിപി നേതാവ് രാജേഷ് ടോപ്പ് ജലീലിനെ സന്ദർശിച്ചു. അപ്പോൾ ബിജെപി ജയിക്കുന്നതിന് കാരണം എഐഎംഐഎം ആണെന്നും ബിജെപിക്ക് എതിരെയുള്ള വോട്ട് വിഘടിക്കാൻ എഐഎംഐഎം കാരണമായി എന്നും പറഞ്ഞിരുന്നു. ഇതിന് മറുപടി എന്നോണമാണ് ജലിൽ മാധ്യമപ്രവർത്തകർക്ക് മുന്നിൽ വന്നത്. രാജേഷ് ടോപ്പിന്റെ ആരോപണങ്ങൾ തെറ്റാണ് ഇത് തെളിയിക്കാൻ ഞങ്ങൾക്ക് ഒരു അവസരം നൽകണം സഖ്യത്തിന് ഞങ്ങൾ തയ്യാറാണ് ജലീൽ പറഞ്ഞു.

"എൻസിപിയും കോൺ ഗ്രസും പറയുന്നത് അവർ മതേതരമാണെന്നാണ്. ഈ പാർട്ടികൾക്ക് മുസ്ലീങ്ങളുടെ വോട്ട് വേണം. അവരുമായി കൈകോർക്കാൻ ഞങ്ങളും തയ്യാറാണ്. നമ്മുടെ നാട്ടിലെ മതേതരത്വത്തിന് പരമാവധി നാശം വരുത്തിയത് ബിജെപിയാണ്. അവരെ പരാജയപ്പെടുത്താൻ ഞങ്ങൾ എന്ത് ചെയ്യാനും തയ്യാറാണ്" എഐഎംഐഎം നേതാവ് പറഞ്ഞു. ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടിയുമായും ബഹുജൻ സമാജ് പാർട്ടിയുമായും എഐഎംഐഎം സഖ്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. എന്നാൽ അവർക്ക് മുസ്ലീങ്ങളുടെ വോട്ടാണ് വേണ്ടത്. എഐഎംഐഎംനെ അം ഗീകരിക്കാൻ അവർ തയ്യാറായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"മഹാരാഷ്ട്രയിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. കോൺഗ്രസിനും എൻസിപിക്കും മുസ്ലീങ്ങളുടെ വോട്ടാണ് വേണ്ടത്. എഐഎംഐഎംനെ വേണ്ട. ബിജെപിയുടെ വിജയത്തിന് നിങ്ങൾ ഞങ്ങളെ കുറ്റപ്പെടുത്തുന്നു. അപ്പോൾ നമുക്ക് ഒരുമിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാം" ജലിൽ പറഞ്ഞു. ഔറംഗബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ സഖ്യം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, ഭാവി പ്രവർത്തനങ്ങൾ എൻസിപിയിൽ നിന്നും കോൺഗ്രസിൽ നിന്നും എഐഎംഐഎമ്മിന് ലഭിക്കുന്ന പ്രതികരണത്തെ ആശ്രയിച്ചിരിക്കും എന്നാണ് ജലീൽ മറുപടി പറഞ്ഞത്.
2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎംഐഎം രണ്ട് സീറ്റുകൾ നേടിയിരുന്നു. ഹിന്ദുത്വ നേതാവ് സംഭാജി ഭിഡെയുടെ ഇസ്‌ലാമിനെക്കുറിച്ചുള്ള സമീപകാല പരാമർശങ്ങളെ കുറിച്ച് ജലീൽ പറഞ്ഞത് സംഭാജിയെ മുംബൈ ആക്രമണ ഭീകരൻ അജ്മൽ കസബുമായി താരതമ്യം ചെയ്യാം എന്നായിരുന്നു. ഇന്ത്യയെ നശിപ്പിക്കാൻ കസബ് തോക്ക് ഉപയോഗിച്ചു. ഇയാൾ വൈരാഗ്യം ഉപയോഗിക്കുന്നു. ഒരു മതവും മോശമല്ല. ആ മതം പിന്തുടരുന്ന ആളുകൾ നല്ലവരോ ചീത്തയോ ആകാം. ഈ വ്യക്തിയെ 'ഗുരുജി' എന്ന് വിളിക്കേണ്ടതില്ല," ജലീൽ പറഞ്ഞു.












Click it and Unblock the Notifications