ആരാണ് അത് ചെയ്തതെന്ന് എല്ലാവര്‍ക്കുമറിയാം: ഗൗരി ലങ്കേഷ് വധത്തില്‍ ആഭ്യന്തര മന്ത്രി, കുറ്റവാളികള്‍!!

 • Written By:
Subscribe to Oneindia Malayalam

ബെംഗളൂരു: കന്ന‍ഡ മാധ്യമപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് വധത്തില്‍ പ്രതികരണവുമായി കര്‍ണ്ണാകട സര്‍ക്കാര്‍. ആരാണ് അത് ചെയ്തതെന്ന് നമുക്കെല്ലാമറിയാമെന്നാണ് കര്‍ണ്ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയുടെ പ്രതികരണം. റെഡ്ഡിയെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൗരി ലങ്കേഷിന്‍റെ കൊലയാളികളെ തിരിച്ചറിഞ്ഞെങ്കിലും തെളിവ് ശേഖരിക്കാന്‍ കഴിയാതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ പ്രതികരണം.

സെപ്തംബര്‍ അഞ്ച് രാത്രി ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീട്ടില്‍ വച്ചാണ് ബൈക്കിലെത്തിയ അജ്ഞാതന്‍റെ വെടിയേറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. ഗൗരി ലങ്കേഷ് കൊല ചെയ്യപ്പെട്ട് ഒരു മാസം തികയാനിരിക്കെ കൊലയാളികളെ കണ്ടെത്താന്‍ കഴിയാത്തതില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. തീവ്ര ഹിന്ദുത്വ നിലപാടുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഗൗരിയ്ക്കെതിരെ നേരത്തെ ഭീഷണികള്‍ ഉണ്ടായിരുന്നുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 എല്ലാര്‍ക്കും അറിയാം എന്നിട്ടും

എല്ലാര്‍ക്കും അറിയാം എന്നിട്ടും

ആരാണ് അത് ചെയ്തതെന്ന് നമുക്കെല്ലാമറിയാമെന്നാണ് പ്രതികരിച്ച കര്‍ണ്ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി ഇത് സംബന്ധിച്ച് എന്തെങ്കിലും കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ കേസിനെ ബാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗൗരി ലങ്കേഷിന്‍റെ കൊലയാളികളെ തിരിച്ചറിഞ്ഞെങ്കിലും തെളിവ് ശേഖരിക്കാന്‍ കഴിയാതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ പ്രതികരണം.

 വിമര്‍ശനത്തില്‍ മുങ്ങി കോണ്‍ഗ്രസ്

വിമര്‍ശനത്തില്‍ മുങ്ങി കോണ്‍ഗ്രസ്

പ്രമുഖ കന്ന‍ഡ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല ചെയ്യപ്പെട്ട് ഒരു മാസം തികയാനിരിക്കെ കൊലയാളികളെ കണ്ടെത്താന്‍ കഴിയാത്തതില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. തീവ്ര ഹിന്ദുത്വ നിലപാടുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഗൗരിയ്ക്കെതിരെ നേരത്തെ ഭീഷണികള്‍ ഉണ്ടായിരുന്നുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മോദിയുടെ മൗനം

മോദിയുടെ മൗനം

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ മോദി തുടരുന്ന മൗനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കൊണ്ട് നടന്‍ പ്രകാശ് രാജ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മോദി ഈ നിശബ്ദത തുടര്‍ന്നാല്‍ തനിക്ക് ലഭിച്ച 5 ദേശീയ പുരസ്‌ക്കാരങ്ങളും തിരികെ നല്‍കുമെന്നാണ് പ്രകാശ് രാജ് വ്യക്തമാക്കിയിരിക്കുന്നത്.

 സ്കോട്ട്ലന്‍റ് യാര്‍ഡ്

സ്കോട്ട്ലന്‍റ് യാര്‍ഡ്

കന്നഡമാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ സഹായിക്കാന്‍ സ്കോട്ട്ലന്‍ഡ് യാര്‍ഡിലെ രണ്ട് ഉദ്യോഗസ്ഥര്‍ ബെംഗളൂരുവിലെത്തിയത്. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശാസ്ത്രീയ അന്വേഷണത്തില്‍ മികവ് പുലര്‍ത്തുന്നവരാണ് ബുധനാഴ്ച ബെംഗളൂരുവിലെത്തിയത്. ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ച തോക്കിന്‍റെ ഉറവിടവും അന്വേഷണ സംഘം അന്വേഷിച്ചുവരികയാണ്. സ്കോട്ട്ലന്‍റ് യാര്‍ഡില്‍ നിന്നുള്ള സംഘമെത്തിയതോടെ ഇതുവരെ കേസില്‍ ലഭിച്ചിട്ടുള്ള തെളിവുകള്‍ ഇവര്‍ക്ക് കൈമാറിയിട്ടുണ്ട്. നേരത്തെ കല്‍ബുര്‍ഗി വധക്കേസിലും കര്‍ണ്ണാ‌ടക പോലീസ് സ്കോട്ട്ലന്‍റ് യാര്‍ഡിന്‍റെ സഹായം തേടിയിരുന്നു.

 കുറ്റവാളികള്‍ നിരീക്ഷണത്തില്‍

കുറ്റവാളികള്‍ നിരീക്ഷണത്തില്‍

ബെംഗളൂരുവിലെ ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ വില്‍ക്കുന്ന വിജയപുര പോലീസ് സംഘം സന്ദര്‍ശിച്ചിരുന്നു. ഏറ്റവുമധികം അനധികൃത ആയുധങ്ങള്‍ പിടിച്ചെടുക്കുന്ന കേന്ദ്രങ്ങളിലൊന്ന് കൂടിയാണ് വിജയപുര. ബെംഗളൂരു സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ച സംഘം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുനില്‍ ഗിരിയെ ചോദ്യം ചെയ്തിരുന്നു. തടവുകാരില്‍ നിന്ന് ഷാര്‍പ്പ്ഷൂട്ടര്‍മാരെക്കുറിച്ചും കരാര്‍ കൊലയാളികളെക്കുറിച്ചുമുള്ള വിവരം ശേഖരിച്ചിരുന്നു.

 അക്രമികള്‍ക്കെതിരെ മാവോയിസ്റ്റുകള്‍

അക്രമികള്‍ക്കെതിരെ മാവോയിസ്റ്റുകള്‍


കന്നഡ മാധ്യമപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ അപലപിച്ച് രംഗത്തെത്തിയ സിപിഐ മാവോയിസ്റ്റാണ് കൊലയാളികള്‍ക്കെതിരെ പ്രക്ഷോഭവുമായി തെരുവിലിറങ്ങാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത്. സിപിഐ മാവോയിസ്റ്റ് മാവോയിസ്റ്റ് കേന്ദ്രകമ്മറ്റി വക്താവ് അഭയ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ജനങ്ങളോട് പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങാന്‍ ആവശ്യപ്പെടുന്നത്. ഗൗരി കൊലപാതകത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്ന തരത്തിലുള്ള പ്രചാരണത്തിന് പിന്നാലെയാണ് വധത്തിന് പിന്നില്‍‌ തങ്ങള്‍ക്ക് പങ്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി രംഗത്തെത്തുന്നത്. സംഘപരിവാര്‍ ഗൗരി ലങ്കേഷിനെ വധിച്ചത് ജനങ്ങള്‍ക്കായി ഉയരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായാണെന്നും സിപിഐ മാവോയിസ്റ്റ് പ്രസ്താവനയില്‍ ആരോപിക്കുന്നു.

മോദിയുടെ മൗനം! ഗൗരി ലങ്കേഷിന്‍റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നത് ബിജെപിയ്ക്കെതിരെ 2002ലെ ഗുജറാത്ത് കലാപത്തിന് പിന്നില്‍ അമിത് ഷായ്ക്കും നരേന്ദ്രമോദിയ്ക്കുമുള്ള പങ്ക് വെളിപ്പെടുത്തുന്നതാണ് റാണ അയ്യൂബിന്‍റെ ഗുജറാത്തി ഫയല്‍സ് എന്ന പുസ്തകം ഗൗരി കന്നഡയിലേയ്ക്ക് പരിഭാഷപ്പെടുത്തിയതാണ് ഹിന്ദുത്വ ശക്തികള്‍ ഇവര്‍ക്കെതിരെ തിരിയാനുള്ള ഒരു കാരണമെന്നും ഇതേ കാരണം കൊണ്ട് തന്നെയാണ് ഗൗരി കൊലചെയ്യപ്പെട്ടിട്ടും മോദി മൗനം പാലിക്കുന്നതെന്നും മാവോയിസ്റ്റ് പ്രസ്താവനയില്‍ ആരോപിക്കുന്നു.

മോദിയുടെ മൗനം! ഗൗരി ലങ്കേഷിന്‍റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നത് ബിജെപിയ്ക്കെതിരെ 2002ലെ ഗുജറാത്ത് കലാപത്തിന് പിന്നില്‍ അമിത് ഷായ്ക്കും നരേന്ദ്രമോദിയ്ക്കുമുള്ള പങ്ക് വെളിപ്പെടുത്തുന്നതാണ് റാണ അയ്യൂബിന്‍റെ ഗുജറാത്തി ഫയല്‍സ് എന്ന പുസ്തകം ഗൗരി കന്നഡയിലേയ്ക്ക് പരിഭാഷപ്പെടുത്തിയതാണ് ഹിന്ദുത്വ ശക്തികള്‍ ഇവര്‍ക്കെതിരെ തിരിയാനുള്ള ഒരു കാരണമെന്നും ഇതേ കാരണം കൊണ്ട് തന്നെയാണ് ഗൗരി കൊലചെയ്യപ്പെട്ടിട്ടും മോദി മൗനം പാലിക്കുന്നതെന്നും മാവോയിസ്റ്റ് പ്രസ്താവനയില്‍ ആരോപിക്കുന്നു.

ഗൗരി ലങ്കേഷിന്‍റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നത് ബിജെപിയ്ക്കെതിരെ 2002ലെ ഗുജറാത്ത് കലാപത്തിന് പിന്നില്‍ അമിത് ഷായ്ക്കും നരേന്ദ്രമോദിയ്ക്കുമുള്ള പങ്ക് വെളിപ്പെടുത്തുന്നതാണ് റാണ അയ്യൂബിന്‍റെ ഗുജറാത്തി ഫയല്‍സ് എന്ന പുസ്തകം ഗൗരി കന്നഡയിലേയ്ക്ക് പരിഭാഷപ്പെടുത്തിയതാണ് ഹിന്ദുത്വ ശക്തികള്‍ ഇവര്‍ക്കെതിരെ തിരിയാനുള്ള ഒരു കാരണമെന്നും ഇതേ കാരണം കൊണ്ട് തന്നെയാണ് ഗൗരി കൊലചെയ്യപ്പെട്ടിട്ടും മോദി മൗനം പാലിക്കുന്നതെന്നും മാവോയിസ്റ്റ് പ്രസ്താവനയില്‍ ആരോപിക്കുന്നു.

പരിഭാഷയില്‍ തുടങ്ങി

പരിഭാഷയില്‍ തുടങ്ങി

മാധ്യമപ്രവര്‍ത്തകയായ റാണ അയ്യൂബിന്‍റെ ഗുജറാത്തി ഫയല്‍സ് എന്ന കൃതി പരിഭാഷ ചെയ്ത് പ്രസിദ്ധീകരിച്ചതു മുതല്‍ തന്നെ ഹിന്ദുത്വ ശക്തികള്‍ ഗൗരിയ്ക്കെതിരെ തിരിഞ്ഞിരുന്നുവെന്ന് പ്രസ്താവനയില്‍ സിപിഐ മാവോയിസ്റ്റ് വ്യക്തമാക്കുന്നു. ബിജെപിയ്ക്കെതിരെ 2002ലെ ഗുജറാത്ത് കലാപത്തിന് പിന്നില്‍ അമിത് ഷായ്ക്കും നരേന്ദ്രമോദിയ്ക്കുമുള്ള പങ്ക് വെളിപ്പെടുത്തുന്നതാണ് റാണ അയ്യൂബിന്‍റെ ഗുജറാത്തി ഫയല്‍സ് എന്ന പുസ്തകത്തിലുള്ളത്. ഇതുതന്നെയാണ് ശത്രുതയ്ക്കുള്ള കാരണമെന്നും ഇത് ഹിന്ദുത്വ ശക്തികളെ പ്രകോപിപ്പിച്ചിരുന്നുവെന്നുമാണ് പ്രസ്താവനയില്‍ ആരോപിക്കുന്നത്.

 സര്‍ക്കാര്‍ സംരക്ഷിക്കുന്നു

സര്‍ക്കാര്‍ സംരക്ഷിക്കുന്നു

ഗൗരി ലങ്കേഷിന്‍റെ കൊലയാളികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിക്കുന്ന സിപിഐ മാവോയിസ്റ്റ് പ്രസ്താവനയില്‍ ബിജെപി നേതാവിന്‍റെ പ്രസ്താവനയെയും കുറ്റപ്പെടുത്തുണ്ട്. ആര്‍എസ്എസ്സുകാരുടെ മരണം ആഘോഷിച്ചില്ലായിരുന്നുവെങ്കില്‍ അവരിപ്പോഴും ജീവിച്ചിരിക്കുമായിരുന്നുവെന്ന ബിജെപി നേതാവ് ഡിഎന്‍ യുവരാജിന്‍റെ പ്രസ്താവന കൊലയ്ക്ക് പിന്നില്‍ ഫാസിസ്റ്റ് ഹിന്ദുത്വ ശക്തികള്‍ ആണെന്നതിന്‍റെ തെളിവാണെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു.

നക്സലുകള്‍ക്ക് ശത്രുത

നക്സലുകള്‍ക്ക് ശത്രുത

കര്‍ണ്ണാടക സര്‍ക്കാരുമായി ചേര്‍ന്ന് നക്സലുകളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ പ്രവര്‍ത്തിച്ച ഗൗരി ലങ്കേഷിനെതിരെ നക്സലുകളില്‍ക്കിടയില്‍ നിന്നുതന്നെ എ​തിര്‍പ്പുകളുണ്ടായിരുന്നു. കന്യാകുമാരി ഉള്‍പ്പെടെ രണ്ട് പേരെ കീഴടങ്ങാന്‍ ഗൗരി പ്രേരിപ്പിച്ചതും വിയോജിപ്പിന് ഇടയാക്കിയിരുന്നു. ഇതെല്ലാം കൊണ്ട് നക്സലുകള്‍ ഗൗരിയ്ക്കെതിരെ തിരിയാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. നക്സലുകളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനെതിരെ നക്സലുകള്‍ ലംഘുലേഖകള്‍ പ്രസിദ്ധീകരിച്ച് വിതരണം ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിരുന്നതായി സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷ് വ്യക്തമാക്കുന്നു. നീക്കത്തിന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് ലഘുലേഖ പുറത്തിറക്കിയത്. എന്നാല്‍ തനിക്ക് ഭീഷണിയു​ണ്ടെന്ന കാര്യം അവര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നില്ല.

cmsvideo
  ആരാണ് ഗൗരി ലങ്കേഷ്? | Oneindia Malayalam
  പകപോക്കല്‍ മാത്രം

  പകപോക്കല്‍ മാത്രം

  നക്സലൈറ്റുകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഗൗരിയുടെ ഇടപെടലും കീഴടങ്ങാന്‍ പ്രേരിപ്പിച്ചതും നല്ലൊരു വിഭാഗം നക്സലൈറ്റുകള്‍ക്ക് എതിര്‍പ്പിന് വഴിവെച്ചിരുന്നു ഇതിനുള്ള പ്രതികാരം ഇത്തരത്തില്‍ തീര്‍ത്തതാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വലിയ തത്വശാസ്ത്രങ്ങളൊന്നുമില്ലാത്ത പ്രാദേശിക മാഫിയാ-രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്ന ഗൗരി ലങ്കേഷ് പത്രികയുടെ ഇടപെടലും കണക്കുതീര്‍ക്കലിന് ഇടയാക്കിയെന്ന് സംശയിക്കാം.

  English summary
  The killers of Bengaluru journalist Gauri Lankesh have been identified but evidence is still being collected to prove their guilt, the government of Karnataka said today.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്