'രാജ്യത്തിനാവശ്യം നരഭോജിയെയല്ല, പ്രധാനമന്ത്രിയെ'
ലഖ്‌നൊ: ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ജനപ്രിയമായതോടെ അതുവരെയുണ്ടായിരുന്ന ഗുജറാത്ത മുഖ്യമന്ത്രിയും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ മോഡിയുട പ്രശസ്തിക്ക് ചെറിയൊരു വിള്ളലേറ്റോ. പ്രധാമന്ത്രി സ്ഥാനാര്‍ത്ഥിയായിക്കൂടെ പ്രഖ്യാപിച്ചതിന് ശേഷം മോഡി മാത്രമായിരുന്നു വാര്‍ത്തകളില്‍, എന്നാല്‍ ദില്ലി തിരഞ്ഞടെുപ്പിന് ശേഷം ആ സ്ഥാനം കെജ്രിവാളും പാര്‍ട്ടിയും സ്വന്തമാക്കി.
ദില്ലിയില്‍ കെജ്രിവാളിന്റെ ഭരണം ജനപ്രിയമാണ്. പാര്‍ട്ടിക്ക് പിന്തുണ നല്‍കുന്നു എന്നതുകൊണ്ട് കോണ്‍ഗ്രസും അതിലല്‍പ്പം അഹങ്കരിക്കുന്നെന്ന് പറഞ്ഞാല്‍ തെറ്റില്ലെന്ന് തോന്നുന്നു. അതുകൂടെ ആയപ്പോള്‍ മോഡിക്ക് വീണ്ടും തിരിച്ചടി. ഇപ്പോള്‍ മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര സ്റ്റീല്‍ വകുപ്പ് മന്ത്രി ബെന്നി പ്രസാദ് വര്‍മ്മ.

'രാജ്യത്തിന്റെ ഭാവിക്കാവശ്യം പ്രധാനമന്ത്രിയെയാണ്, അല്ലാതെ ഒരു നരഭോജിയെയല്ല' പേരെടുത്ത് പറയാതെയാണ് ബെന്നി പ്രസാദ് വര്‍മ്മ തൊടുത്തതെങ്കിലും ലക്ഷ്യം നരേന്ദ്ര മോഡിയെയാണെന്നത് വ്യക്തം. ലഖ്‌നൊവില്‍ പിന്നോക്ക സമുദായ സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യ പുരോഗതിക്കായി ജനങ്ങള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും തങ്ങളുടെ താത്പര്യത്തിനനുസരിച്ച് ഒരു പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാനുള്ള പ്രാപ്തി ദളിത് സമൂഹത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസാഫര്‍ നഗര്‍, സായ്ഫായി കലാപവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമാജ് വാദി പാര്‍ട്ടിയെയും വര്‍മ്മ വിമര്‍ശിച്ചു.
മോഡിയെ വിമര്‍ശിച്ച് ബെന്നി പ്രസാദ് വര്‍മ്മ രംഗത്ത് വരുന്നത് ഇതാദ്യമല്ല. മുമ്പ് ജെര്‍മന്‍ ഭരണാധികാരി ഹിറ്റ്‌ലറുമായി മോഡിയെ ഉപമിച്ച വ്യക്തിയാണ് വര്‍മ്മ. മോഡി ഹിറ്റലറെ പോലെ ഗുജറാത്തിലെ സ്വോച്ഛാധിപതിയായിരിക്കുണെന്നും ഹിറ്റലര്‍ക്കെതിരെ പ്രതികരിക്കാന്‍ ഗുജറാത്തിലെ ന്യൂനപക്ഷക്കാരായ മുസ്ലീങ്ങള്‍ക്ക് ഭയമാണെന്നുമാണ് അന്ന് വര്‍മ്മ വിമര്‍ശിച്ചത്.












Click it and Unblock the Notifications