ജയിലിലേക്ക് പോകേണ്ടി വന്നാലും പിഴയടക്കില്ല; ട്രൈബ്യൂണലിനെ വെല്ലുവിളിച്ച് രവിശങ്കര്‍
ദില്ലി: ആര്‍ട്ട് ഓഫ് ലിവിങിന്റെ നേത്യത്വത്തില്‍ യമുനാ തീരത്ത് നടത്തുന്ന സമ്മേളനത്തിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴ ചുമത്തിയത് അടയ്ക്കാന്‍ തയ്യാറല്ലെന്ന് ശ്രീ ശ്രീ രവിശങ്കര്‍. പരിസ്ഥിതിക്ക് നാശം വരുന്ന പരിപാടി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുവാദം കൂടാതെ സംഘടിപ്പിച്ചതിന് അഞ്ച് കോടി രൂപയാണ് പിഴ ചുമത്തിയിരുന്നത്.
ജയിലില്‍ പോകേണ്ടി വന്നാലും പിഴയടക്കില്ലെന്ന് രവി ശങ്കര്‍ പ്രമുഖ മാധ്യമത്തിനോട് പ്രതികരിച്ചു. അഞ്ച് വര്‍ഷം മുമ്പ് ജെര്‍മനിയില്‍ ഇതിന് സമാനമായ പരിപാടി സംഘടിപ്പിച്ചിരുന്നു. 37000 കലാകാരന്മാര്‍ പങ്കെടുക്കുന്ന കള്‍ച്ചറല്‍ ഒളിബിക്‌സാണിത്, ട്രൈബ്യൂണല്‍ പറയുന്നത് പോലെ മരങ്ങള്‍ വെട്ടി നശിപ്പിട്ടില്ല, ചെറിയ ഒരു പ്രദേശം മാത്രമായിരുന്നു പരിപാടി നടത്തുന്നതിന് ആവശ്യപ്പെട്ടത്, എന്നീ കാരങ്ങളാണ് രവിശങ്കര്‍ ഉന്നയിക്കുന്നത്.

ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങാണിത്, ഈ പരിപാടികൊണ്ട് യാതൊരു ഗുണവും ഇല്ലെന്ന് പങ്കെടുക്കുന്നവര്‍ പറയട്ടെ എന്നാണ് രവിശങ്കര്‍ വെല്ലുവിളിക്കുന്നത്. ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ ഒരാള്‍ മാത്രമല്ല ബാധ്യസ്ഥനായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചെയ്ത കാര്യത്തില്‍ അല്പല്‍ പോലും കുറ്റബോധമില്ലെന്നും യമുനയുടെ തീരത്ത് പരിപാടി സംഘടിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും രേഖപ്പെടുത്തി.
ദേശീയ ഹരിത ട്രൈബ്യൂണല്‍ നടത്തിയ അന്വേഷണത്തില്‍ 120 കോടിയുടെ പരിസ്ഥിതി നാശമാണ് പരിപാടിയ്ക്ക് വേണ്ടി വരുത്തിയിരിക്കുന്നത് എന്ന് കണ്ടെത്തി. വെള്ളിയാഴ്ച നടക്കാൻ പോകുന്ന പരിപാടിയില്‍ ഹിയറിങ് കഴിഞ്ഞ് ഇന്നാണ് അന്ത്യമവിധി പുറപ്പെടുവിച്ചത്. എന്നാല്‍ ട്രൈബ്യൂണലിനെ വെല്ലുവിളിക്കുന്ന മറുപടികളാണ് രവിശങ്കര്‍ പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications