ഞങ്ങള്‍ കുൽഭൂഷണിന്‍റെ മൃതദേഹം അയച്ചുതരും: ഇന്ത്യയ്ക്ക് ഹാക്കര്‍മാരുടെ ഭീഷണി, വെബ്സൈറ്റിൽ

  • Written By:
Subscribe to Oneindia Malayalam

ദില്ലി: പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച മുൻ ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍റെ പ്രശ്നത്തിൽ ഇന്ത്യയ്ക്ക് ഭീഷണി. സീറോ കൂൾ എന്ന പേരിലുള്ള അ‍ജ്ഞാത സംഘടനയാണ് ആള്‍ ഇന്ത്യാ ഫുഡ്ബോൾ ഫെഡറേഷൻസിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. കുൽഭൂഷൺ യാദവിന്‍റെ മൃതദേഹം അയച്ചുനല്‍കുമെന്നാണ് സംഘം വ്യക്തമാക്കുന്നത്.

സൈബർ ആക്രമണത്തിന് പിന്നിലുള്ള പ്രകോപനം എന്താണെന്നും ഇതിന് പിന്നില്‍ ആരാണെന്നതും സംബന്ധിച്ച വിവരങ്ങൾ ഇതു വരെ ലഭിച്ചിട്ടില്ല. ഇന്ത്യന്‍ ചാരനെന്ന് മുദ്ര കുത്തി പാകിസ്താൻ വധശിക്ഷയ്ക്ക് കുൽഭൂഷൺ യാദവ് വിഷയത്തിൽ ഇന്ത്യയെ പ്രകോപിപ്പിക്കുകയാണ് സംഘത്തിൻറെ ലക്ഷ്യമെന്നാണ് സൂചന.

വധശിക്ഷ സ്റ്റേ ചെയ്തു

വധശിക്ഷ സ്റ്റേ ചെയ്തു

ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി റോയുടെ ചാരനാണെന്ന് മുദ്രകുത്തി 2016 മാർച്ച് 10 ന് അറസ്റ്റ് ചെയ്ത കുല്‍ഭൂഷൺ യാദവിന് ഏപ്രിലിലാണ് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ കൊണ്ട് വിധിയിൽ ഇളവ് നൽകാൻ പാകിസ്താൻ തയ്യാറായിരുന്നില്ല. ഇതേത്തുടർന്ന് ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നീതിന്യായ കോടതി ചൊവ്വാഴ്ച പാക് സൈനിക കോടതിയുടെ വിധി സ്റ്റേ ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് ഹാക്കര്‍മാരുടെ ഭാഗത്തുനിന്നുള്ള പ്രകോപനം.

മാപ്പ് പറഞ്ഞ് എഐഎഫ്എഫ്


ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ വെബ്ബ്സൈറ്റ് ഹാക്ക് ചെയ്തതിനെ തുടർന്ന് പ്രവർത്തനം സ്തംഭിച്ചിരുന്നു തുടർന്ന് ഫെഡറേഷൻ ട്വിറ്ററില്‍ മാപ്പപേക്ഷിച്ച് രംഗത്തെത്തിയിരുന്നു. വെബ്ബ്സൈറ്റിന് സാങ്കേതിക തകരാർ സംഭവിച്ചുവെന്നും ഉടൻ തന്നെ തിരിച്ചുവരുമെന്നും ഫെഡറേഷൻ ട്വീറ്റിൽ വ്യക്തമാക്കി.

ഇന്ത്യാ വിരുദ്ധ സന്ദേശം

ഇന്ത്യാ വിരുദ്ധ സന്ദേശം

ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ വെബ്ബ്സൈറ്റ് ഹാക്ക് ചെയ്ത ഹാക്കർമ‍ാര്‍ വെബ്ബ്സൈറ്റില്‍ ഇന്ത്യാ വിരുദ്ധ സന്ദേശങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ഫെഡറേഷന്റെ പ്രസ്താവന പുറത്തുവന്നിട്ടില്ല.

ഇന്ത്യയ്ക്ക് ആശ്വാസം

ഇന്ത്യയ്ക്ക് ആശ്വാസം

കുൽഭൂഷണ്‍ യാദവിന് വധശിക്ഷ വിധിച്ചുകൊണ്ടുള്ള പാക് സൈനിക കോടതി വിധി സ്റ്റേ ചെയ്തുകൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നീക്കം ഇന്ത്യയ്ക്ക് ആശ്വാസം നൽകുന്നതാണ്. കുൽഭൂഷണ് നിയമസഹായം നല്‍കുന്നതിനായി ഇന്ത്യ നടത്തിയ 15ലധികം ശ്രമങ്ങളും പാകിസ്താൻ തള്ളിക്കളഞ്ഞ നിർണ്ണായക ഘട്ടത്തിലാണ് കുൽഭൂഷണ് വേണ്ടി ഐക്യരാഷ്ട്ര സഭയുടെ ഇടപെടൽ.

എല്ലാം പഴയപോലെ

ഹാക്ക് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വെബ്സൈറ്റ് പഴയനിലയിലായെന്ന് വ്യക്തമാക്കിക്കൊണ്ട് ഫെഡറേഷൻ ട്വീറ്റ് ചെയ്തു.

English summary
In a major embarrassing incident, the official website of the All India Football Federations (AIFF) was hacked on Tuesday by an anonymous group called Zero Cool.
Please Wait while comments are loading...