കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപി വേണ്ട, സേന നിരുപാധികം കീഴടങ്ങി!

Google Oneindia Malayalam News

മുംബൈ: ശിവസേന സഹായിക്കാന്‍ ഇല്ലെങ്കില്‍ മോദിയുടെ അച്ഛന്‍ ജയിക്കുമോ അതോ ബി ജെ പി തന്നെ ജയിക്കുമോ എന്ന് സാമ്‌നയ്ക്ക് മനസിലായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചും മോദി ചതിച്ചു എന്ന് പ്രചരിപ്പിച്ചും അച്ചടിച്ച ശിവസേന മുഖപത്രമായ സാമ്‌ന തിങ്കളാഴ്ച പുറത്തിറങ്ങിയത്. ബി ജെ പി തീരുമാനിക്കുന്ന ഏത് മുഖ്യമന്ത്രിയെയും അംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറാണ് എന്നാണ് സാമ്‌ന എഡിറ്റോറിയല്‍ പറയുന്നത്.

ബി ജെ പി സര്‍ക്കാരിനെ പിന്തുണക്കാന്‍ തയ്യാറാണ് എന്ന് ഒളിഞ്ഞും തെളിഞ്ഞും ശിവസേന പറയാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കുറച്ചായി. ബി ജെ പി മുഖ്യമന്ത്രിയെ പിന്തുണക്കാന്‍ തങ്ങള്‍ ഒരുക്കമാണ് എന്ന് സാമ്‌നയിലൂടെ സേന നയം വ്യക്തമാക്കിയ സ്ഥിതിക്ക് മഹാരാഷ്ട്രയില്‍ എന്‍ സി പിയുടെ പിന്തുണ ബി ജെ പിക്ക് വേണ്ടിവരില്ല എന്ന് ഉറപ്പായി. ബി ജെ പിയെ ഒരു നിബന്ധനയുമില്ലാതെ തങ്ങള്‍ പിന്തുണക്കാമെന്ന് എന്‍ സി പി നേരത്തെ പറഞ്ഞിരുന്നു. സേന പറഞ്ഞതും ചെയ്തതും ഇങ്ങനെ.

സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല

സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല

150 സീറ്റുകളില്‍ കുറഞ്ഞ് മത്സരിക്കുന്ന കാര്യം ചിന്തിക്കുക പോലും വേണ്ട എന്നാണ് ശിവസേന തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞത്. 135 വീതം സീറ്റുകളില്‍ മത്സരിക്കാം എന്ന ബി ജെ പിയുടെ ഓഫര്‍ അവര്‍ തള്ളിക്കളഞ്ഞു

എന്നാല്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക്

എന്നാല്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക്

സീറ്റ് വിഭജനം എങ്ങുമെത്താതെ പിരിഞ്ഞതോടെ സേനയും ബി ജെപി യും ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിക്കേണ്ടി വന്നു. 25 വര്‍ഷത്തില്‍ ആദ്യമായിട്ടാണ് സേനയും ബി ജെ പിയും മഹാരാഷ്ട്രയില്‍ പിരിഞ്ഞ് മത്സരിച്ചത്.

ചതിച്ചത് ബി ജെ പി

ചതിച്ചത് ബി ജെ പി

സഖ്യം പിരിയാന്‍ കാരണം ബി ജെ പിയാണ് എന്ന് ശിവസേന ആഞ്ഞടിച്ചു. കേന്ദ്രത്തില്‍ ജയിച്ചത് കണ്ട് ബി ജെ പി അഹങ്കരിക്കണ്ട എന്നും മഹാരാഷ്ട്രയില്‍ തങ്ങളാണ് വലിയ പാര്‍ട്ടി എന്നും സേന വെച്ചടിച്ചു.

സേനയോട് അടിയില്ല

സേനയോട് അടിയില്ല

ബാല്‍ താക്കറെയെ ഓര്‍ത്ത് താന്‍ ശിവസേനയ്ക്ക് എതിരെ ഒന്നും പറയില്ല എന്നായിരുന്നു മോദി മഹാരാഷ്ട്രയില്‍ പ്രസംഗിച്ചത്. സേന വോട്ടുകള്‍ കൂടി പെട്ടിയിലാക്കാന്‍ പോന്നതായിരുന്നു മോദിയുടെ ഈ താക്കറെ പ്രേമം.

താക്കറെയോട് സ്‌നേഹമോ, മോദിക്കോ

താക്കറെയോട് സ്‌നേഹമോ, മോദിക്കോ

ഇതോടെ സേനയുടെ ആക്രമണം മോദിയുടെ നേരെ തിരിഞ്ഞു. ബാല്‍ താക്കറെയോട് സ്‌നേഹമുണ്ടായിരുന്നെങ്കില്‍ അത് സഖ്യം പിരിയുന്നതിന് മുമ്പേ കാണിക്കണമായിരുന്നു എന്ന് ഉദ്ധവ് താക്കറെ പരസ്യമായി പറഞ്ഞു. മോദിക്കൊപ്പം നിന്ന തങ്ങളെ മോദി ചതിച്ചു.

മോദിയെ ജയിപ്പിച്ചതും സേനയോ?

മോദിയെ ജയിപ്പിച്ചതും സേനയോ?

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സേനയുടെ സഹായമില്ലെങ്കില്‍ മോദിയുടെ അച്ഛന്‍ പോലും ജയിക്കില്ലായിരുന്നു എന്ന് ശിവസേന മുഖപത്രമായ സാമ്‌ന എഴുതിവിട്ടു. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ വ്യക്തമായി.

വല്ല്യേട്ടന്‍ ബി ജെ പി തന്നെ

വല്ല്യേട്ടന്‍ ബി ജെ പി തന്നെ

123 സീറ്റോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി ജെ പി എന്‍ ഡി എയിലെ വല്യേട്ടന്‍ ആരെന്ന് സേനയ്ക്ക് കാണിച്ചുകൊടുത്തു. ശിവസേനയ്ക്ക് കിട്ടിയത് 63 സീറ്റുകള്‍

ബി ജെ പി ഗെയിം പ്ലാന്‍

ബി ജെ പി ഗെയിം പ്ലാന്‍

സഖ്യത്തിന് വേണ്ടി ശിവസേനയോട് ബി ജെ പി ഒരു അഭ്യര്‍ഥനയും നടത്തിയില്ല. ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങള്‍ സര്‍ക്കാരുണ്ടാക്കാന്‍ പോകുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ചു.

സഹായമായി എന്‍ സി പി

സഹായമായി എന്‍ സി പി

ബി ജെ പി സര്‍ക്കാരിനെ എന്‍ സി പി പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി നിലപാട് പരസ്യമായി പ്രഖ്യാപിച്ചതോടെ ശിവസേന വീണ്ടും പ്രതിസന്ധിയിലായി. ഉപമുഖ്യമന്ത്രി സ്ഥാനവും പകുതി മന്ത്രിമാരും തന്നാല്‍ പിന്തുണക്കാമെന്നായി പിന്നെ.

ഇപ്പോഴെന്താണ് സ്ഥിതി

ഇപ്പോഴെന്താണ് സ്ഥിതി

ബി ജെ പി ഒന്നും വിട്ടുപറയാതെ തന്നെ തങ്ങളുടെ പിന്തുണ വീണ്ടും അറിയിച്ചിരിക്കുകയാണ് സാമ്‌നയിലൂടെ ശിവസേന. ആരാകും മഹാരാഷ്ട്ര മുഖ്യമന്ത്രി, ഉദ്ധവ് താക്കറെ ഉപമുഖ്യമന്ത്രിയാകുമോ, ശിവസേനയ്ക്ക് എത്ര മന്ത്രിമാരെ കിട്ടും. ഉത്തരങ്ങള്‍ക്ക് വേണ്ടി ഇനിയും കാത്തിരിക്കണം.

English summary
Shiv Sena on Monday said that it is ready to support any leader chosen by its estranged ally as the next chief minister of the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X