Get Updates
Get notified of breaking news, exclusive insights, and must-see stories!

''നമ്മള്‍ അതിജീവിക്കും''; ചിന്തന്‍ ശിബിരത്തില്‍ സോണിയയുടെ വമ്പന്‍ പ്രഖ്യാപനം, അടിമുടി മാറുന്നു

ഉദയ്പൂര്‍: കോണ്‍ഗ്രസ് നേരിടുന്ന എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുമെന്ന് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് നേരിടുന്ന ഓരോ പ്രതിസന്ധികളെയും മറികടക്കുമെന്ന് ഓരോ അംഗങ്ങളും ദൃഢനിശ്ചയമെടുക്കണമെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിവറിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.

പാര്‍ട്ടിയുടെ സംഘടന തലത്തില്‍ യുവ പ്രാതിനിധ്യം ഉറപ്പാക്കി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള പ്രക്ഷോഭപരിപാടികളും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 ന് ആരംഭിച്ച് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള 'ഭാരത് ജോഡോ യാത്ര' പാര്‍ട്ടി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി.

congress

''നമ്മളെല്ലാവരും അതില്‍ പങ്കെടുക്കും. സമ്മര്‍ദത്തിലായിരിക്കുന്ന സാമൂഹിക സൗഹാര്‍ദ്ദ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ആക്രമണത്തിനിരയായ നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും നമ്മുടെ കോടിക്കണക്കിന് ജനങ്ങളുടെ ദൈനംദിന ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടുന്നതിനുമാണ് യാത്ര''- സോണിയ ഗാന്ധി പറഞ്ഞു.

എന്താണ് കോണ്‍ഗ്രസ് , എന്താണ് കോണ്‍ഗ്രസിന്റെ രീതി, എന്താണ് കോണ്‍ഗ്രസിന്റെ ആശയം എന്ന് പഠിപ്പിക്കുന്നതിന് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നും സോണിയ ഗാന്ധി അറിയിച്ചു. എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും് പാര്‍ട്ടിയെ കുറിച്ച് അറിയാനുള്ള വേദിയായി ഇത് മാറും. ദേശീയ തലത്തില്‍ തിരഞ്ഞെടുപ്പ് സമിതി രൂപീകരിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാം തന്നെ സമിതിയായിരിക്കും തീരുപമാനങ്ങള്‍ കൈക്കൊള്ളുക.

പ്രവര്‍ത്തക സമിതിയിലുള്ള പ്രധാനപ്പെട്ട നേതാക്കള്‍ ചേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷനെ ഉപദേശിക്കുന്നദതിന് വേണ്ടി ഒരു ഉപദേശക സമിതി രൂപീകരിക്കും. ദേശീയ- സംസ്ഥാന തലങ്ങളില്‍ രാഷ്ട്രീയകാര്യ സമിതി എന്നിവയും നിലവില്‍ വരും. ഇത്തരത്തില്‍ സമൂലമായ ഉടച്ചുവാര്‍ക്കലാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

കൂടാതെ, ഭാരവാഹിത്വത്തിലും സ്ഥാനാര്‍ത്ഥിത്വത്തിലും 50 വയസിന് താഴെയുള്ളവര്‍ക്ക് 50 ശതമാനം പ്രാതിനിധ്യം നല്‍കുമെന്ന തീരുമാനവും ചിന്തന്‍ ശിബിര്‍ പ്രഖ്യാപനത്തില്‍ പുറത്തുവന്നിട്ടുണ്ട്. ഇതോടൊപ്പം നേതാക്കളുടെ പ്രായപരിധി 65 ആക്കണമെന്ന ആവശ്യം തള്ളി. ഒരാള്‍ക്ക് ഒരു ടിക്കറ്റ് മാത്രം. സ്വന്തം നിലയില്‍ ശക്തമാകാന്‍ സാധിക്കുന്ന ഇടങ്ങളില്‍ സഖ്യം വേണ്ടെന്നാണ് തീരുമാനമെങ്കിലും സഖ്യം സാധ്യതമായിടത്ത് പ്രയോജനപ്പെടുത്തും. ഒരു കുടുംബത്തില്‍ ഒരാള്‍ ടിക്കറ്റ് എന്നാല്‍ അഞ്ച് വര്‍ഷം പ്രവര്‍ത്തന പരിചയമുണ്ടെങ്കില്‍ രണ്ടാമത്തെയാളെ പരിഗണിക്കാമെന്ന ഇളവ് നല്‍കിയിട്ടുണ്ട്. ഒരു പദവിയില്‍ ഒരാള്‍ക്ക് 5 വര്‍ഷം കാലാവധി. ദളിത് - പിന്നാക്ക - ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+