Get Updates
Get notified of breaking news, exclusive insights, and must-see stories!

അസമിലും അരുണാചലിലും സിക്കിമിലും മിന്നല്‍ പ്രളയം; പതിനായിരങ്ങള്‍ ദുരിതത്തില്‍

ഗുവാഹത്തി: തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ അസമില്‍ വെള്ളപ്പൊക്കം. അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ബ്രഹ്‌മപുത്ര ഉള്‍പ്പെടെയുള്ള മിക്ക നദികളിലും ജലനിരപ്പ് ഉയരുന്നകയാണ്. സംസ്ഥാനത്തെ 11 ജില്ലകളില്‍ മിന്നല്‍പ്രളയത്തിന് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. വെള്ളപ്പൊക്കം ഇതുവര 35000-ത്തോളം ആളുകളെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

14675 സ്ത്രീകളും 3787 കുട്ടികളുമടക്കം 34,189 പേരാണ് പ്രളയത്തിന്റെ ആഘാതത്തില്‍ കഴിയുന്നത്. ബിശ്വനാഥ്, ദരാംഗ്, ധേമാജി, ദിബ്രുഗഢ്, ലഖിംപൂര്‍, താമുല്‍പൂര്‍, ഉദല്‍ഗുരി എന്നിവിടങ്ങളിലുള്ളവരാണ് ദുരന്തദബാധിതര്‍. ലഖിംപൂരില്‍ 23,516 പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. ദിബ്രുഗഢില്‍ 3,857, ദരാംഗ് 2231, ബിശ്വനാഥ് 2231, ധേമാജി 1,085 എന്നിങ്ങനെയാണ് കണക്കുകള്‍.

Assam Flood

ലഖിംപൂരില്‍ എട്ട് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആകെ 77 ഗ്രാമങ്ങളെ വെള്ളപ്പൊക്കം പ്രതികൂലമായി ബാധിക്കുകയും അസമിലുടനീളം 209.67 ഹെക്ടര്‍ കൃഷിയിടങ്ങള്‍ നശിക്കുകയും ചെയ്തതായി അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. ലഖിംപൂരിലും ഉദല്‍ഗുരിയിലും രണ്ട് വീതം അണക്കെട്ടുകള്‍ തകര്‍ന്നിട്ടുണ്ട്. ബിശ്വനാഥ്, ബോംഗൈഗാവ്, ദിബ്രുഗഡ്, ഗോലാഘട്ട്, ജോര്‍ഹട്ട്, കര്‍ബി ആംഗ്ലോംഗ് വെസ്റ്റ്, ലഖിംപൂര്‍, മോറിഗാവ്, നാല്‍ബാരി, സോനിത്പൂര്‍, താമുല്‍പൂര്‍, ഉദല്‍ഗുരി ജില്ലകളില്‍ വന്‍തോതിലുള്ള മണ്ണൊലിപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് ദിമാ ഹസാവോ, കാംരൂപ് ജില്ലകളിലെ ചില ഭാഗങ്ങളില്‍ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ബക്സ, ബിശ്വനാഥ്, ധേമാജി, ദിബ്രുഗഡ്, ലഖിംപൂര്‍, നാല്‍ബാരി, ഉദല്‍ഗുരി ജില്ലകളിലെ വെള്ളപ്പൊക്കത്തില്‍ റോഡുകള്‍, പാലങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ തകര്‍ന്നു. ഇതുവരെ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

അരുണാചല്‍, സിക്കിം എന്നിവിടങ്ങളിലും വെള്ളപ്പൊക്കം കനത്ത നാശം വിതച്ചു. അരുണാചല്‍ പ്രദേശില്‍ ഒജു എന്ന ഗ്രാമവും സിക്കിമിലെ പെഗോങ്ങില്‍ നാഷണല്‍ ഹൈവേയും ഒലിച്ചുപോയി. അപകടത്തിന് മുമ്പ് ഗ്രാമവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്. സിക്കിമില്‍ ഹൈവേകള്‍ അടച്ചതുമൂലം മൂവായിരത്തോളം വിനോദസഞ്ചാരികള്‍ ദുരിതബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഹൈവേ ഗതാഗതം പുനസ്ഥാപിക്കാന്‍ സമയമെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. സോംഗോ തടാകം, ബാബ മന്ദിര്‍, നാഥുല, നോര്‍ത്ത് സിക്കിം എന്നിവിടങ്ങളിലേക്കുള്ള എല്ലാ ടൂറിസ്റ്റ് പെര്‍മിറ്റുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റദ്ദാക്കിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+