
തമിഴ്‌നാട്ടില്‍ കനത്ത മഴക്ക് സാധ്യത; 13 ജില്ലകളില്‍ റെഡ് അലര്‍ട്ട്
ചെന്നൈ: തമിഴ്‌നാട്ടില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 8 ന് തമിഴ്നാട്ടിലെ 13 ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് മഴക്ക് സാധ്യതയുള്ളത്.
ന്യൂനമര്‍ദം പിന്നീട് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും കൂടുതല്‍ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഈ സമയം ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് ഐ എം ഡി അറിയിച്ചു. തമിഴ്നാട്ടിലെ വില്ലുപുരം, ചെങ്കല്‍പട്ട്, കടലൂര്‍, കാഞ്ചീപുരം, തിരുവള്ളൂര്‍, അരിയല്ലൂര്‍, പേരാമ്പ്ര, ചെന്നൈ, കല്ല്കുറിച്ചി, മയിലാടുതുറൈ, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ഡിസംബര്‍ 6 ന് വൈകുന്നേരത്തോടെ ശക്തിപ്രാപിക്കും. പിന്നട് കൂടുതല്‍ തീവ്രതയോടെ ചുഴലിക്കാറ്റായി വടക്കന്‍ തമിഴ്‌നാടിന് സമീപം എത്തും. ശേഷം ന്യൂനമര്‍ദ്ദം ഡിസംബര്‍ 8 ന് രാവിലെയോടെ പുതുച്ചേരി, ആന്ധ്രാപ്രദേശ് തീരങ്ങളില്‍ എത്തിച്ചേരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വീറ്റ് ചെയ്തു.

ഡിസംബര്‍ 7 ന് തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ കനത്ത മഴ ലഭിക്കും. മഴയ്ക്കൊപ്പം ഇടിമിന്നലും ഉണ്ടാകുമെന്ന് ഐ എം ഡി പ്രസ്താവനയില്‍ അറിയിച്ചു. ഡിസംബര്‍ 8 ന്, തമിഴ്നാട്, പുതുച്ചേരി, കാരക്കല്‍ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ഇടിമിന്നലിനും നേരിയ മഴക്കും ആണ് സാധ്യത.
രണ്ട് ദിവസം കൊണ്ട് ഗുരുവായൂരില്‍ വരുമാനം മൂന്ന് കോടിയോളം രൂപ!! പകുതിയും നല്‍കിയത് അംബാനി

തമിഴ്നാട്ടിലെ വില്ലുപുരം, കടലൂര്‍, മയിലാടുതുറൈ, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, പുതുക്കോട്ട, പുതുച്ചേരി, കാരയ്ക്കല്‍ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം ദേശീയ ദുരന്ത നിവാരണ സേനയുടെ ആറ് ടീമുകളെ തമിഴ്നാട്ടില്‍ വിന്യസിച്ചിട്ടുണ്ട്. നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍, കടലൂര്‍, മയിലാടുതുറൈ, ചെന്നൈ എന്നിവിടങ്ങളിലാണ് എന്‍ ഡി ആര്‍ എഫിന്റെ ടീമുകളെ വിന്യസിച്ചിരിക്കുന്നത്.

ആരക്കോണത്തെ തങ്ങളുടെ കണ്‍ട്രോള്‍ റൂം 24 മണിക്കൂറുംസ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് എന്നും തമിഴ്നാട്് സര്‍ക്കാരുമായി സഹകരിച്ചായിരിക്കും നീക്കങ്ങള്‍ എന്നും എന്‍ ഡി ആര്‍ എഫ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.