കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസാനി ചുഴലിക്കാറ്റ്:കുളിരണിഞ്ഞ് ബെംഗളൂരു;രേഖപ്പെടുത്തിയത് 22 വർഷത്തിനുളളിലെ ഏറ്റവും വലിയ തണുപ്പ്

Google Oneindia Malayalam News

ബെംഗളൂരു : അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ബെംഗളൂരുവിൽ ഏറ്റവും കുറഞ്ഞ തണുപ്പ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ 22 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തണുപ്പുള്ള ദിവസമായിരുന്നു മെയ് 11. ചൊവ്വാഴ്ച ബെംഗളൂരുവിൽ പെയ്ത മഴയിൽ താപനില 24.3 ഡിഗ്രി സെൽഷ്യസ് എന്ന നിലയിലേക്ക് കുറയുകയായിരുന്നു. ഇത് ബെംഗളൂരു നിവാസികളെ സംബന്ധിച്ച് സന്തോഷത്തിന്റെ റിപ്പോർട്ടുകൾ ആയി മാറി.

2020 ലായിരുന്നു ഇത്തരത്തിൽ തണുപ്പുള്ള ദിവസം ബെംഗളൂരുവിൽ രേഖപ്പെടുത്തിയിരുന്നത്. അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ബെംഗളൂരു നഗരത്തിൽ 3.5 മില്ലിമീറ്റർ മഴയും ശക്തമായ കാറ്റും ഉണ്ടായി. ഇതിനു പുറമേ അന്തരീക്ഷം മേഘാവൃതമായ രീതിയിലാണ് കാണപ്പെട്ടത്. താപനില 21.9 ഡിഗ്രി സെൽഷ്യസിൽ നിന്നും 20.2 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു.

ba

അതേസമയം, വരുന്ന 24 മണിക്കൂറിനുള്ളിൽ ബെംഗളൂരു നഗരം മേഘാവൃതം ആയിരിക്കുമെന്നും ഇടിമിന്നലിന് ഒപ്പം നേരിയ മഴയ്ക്ക് സാധ്യതയുള്ളതായും ബെംഗളൂരു പ്രാദേശിക കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കൂടിയ താപനില യഥാക്രമം 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ചില പ്രദേശങ്ങളിൽ മഴപെയ്തു. കാലാവസ്ഥ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചില സ്ഥലങ്ങളിലും തീരദേശ മേഖലകളിലും ഒറ്റപ്പെട്ട മഴ ഉണ്ടായി. എന്നാൽ, നിലവിൽ വടക്കൻ കർണാടകയിൽ വരണ്ട കാലാവസ്ഥയാണ് നിലനിൽക്കുന്നത്. കലബുർഗിയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനിലയായ 42. 6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.

ബെംഗളൂരു നഗരത്തിൽ മഴയ്ക്ക് സാധ്യത

നഗരത്തിൽ മഴക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അന്തരീക്ഷം മേഘാവൃതമായി തുടരും. കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.

അസനി ചുഴലിക്കാറ്റ് ബുധനാഴ്ച ആന്ധ്രാപ്രദേശ്, ഒഡീഷ തീരത്ത് എത്തുമെന്നും അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി ദുർബലമാകുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ എം ഡി) അറിയിച്ചിരുന്നു. ഇതിന് പുറമേ, കർണാടക തീരപ്രദേശങ്ങളിലും സംസ്ഥാനത്തിന്റെ തെക്കൻ ഉൾപ്രദേശങ്ങളിലും ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കർണാടകയുടെ വടക്കൻ ഉൾപ്രദേശങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

'മുംബൈ ടു കൊച്ചി' ഡെയ്സിക്കൊപ്പം നവീൻ; മോഹന്‍ലാലിന്റെ എലിമിനേഷന്‍ പ്രഖ്യാപനം; ഫോട്ടോ അപ്‌ലോഡ് !'മുംബൈ ടു കൊച്ചി' ഡെയ്സിക്കൊപ്പം നവീൻ; മോഹന്‍ലാലിന്റെ എലിമിനേഷന്‍ പ്രഖ്യാപനം; ഫോട്ടോ അപ്‌ലോഡ് !

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

അതേസമയം, അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളം, മാഹി, ലക്ഷദ്വീപ്, തീരദേശ ആന്ധ്രാപ്രദേശ്, കർണാടക തീരപ്രദേശങ്ങളിലും തെക്കൻ ഉൾപ്രദേശങ്ങളിലും അടുത്ത അഞ്ച് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. തെലങ്കാന, രായലസീമ, വടക്കൻ കർണാടക, തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലും ഇതേ കാലയളവിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

English summary
weather news: Bengaluru recorded the coldest on May 11 due to the impact of Asani Cyclone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X