മണല്‍ക്കാറ്റില്‍ വിവാഹവേദി തകര്‍ന്നുവീണു!! 26 പേര്‍ മരിച്ചു, സംഭവം നടന്നത്....

  • Written By:
Subscribe to Oneindia Malayalam

ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയില്‍ വിവാഹവേദി
തകര്‍ന്നുവീണ് വന്‍ ദുരന്തം. 26 പേരാണ് അപകടത്തില്‍ മരിച്ചത്. 28 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. വിവാഹച്ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം നടന്നത്.

ഒരു ഭാഗം തകര്‍ന്നു

വിവാഹ ഹാളിന്റെ ഭിത്തി തകര്‍ന്നുവീഴുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. പരിക്കേറ്റ പലരുടെയും ആരോഗ്യസ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദുരന്തകാരണം

അതിശക്തമായ മണല്‍കാറ്റാണ് ദുരന്തത്തിനു കാരണം. നിരവധിയാളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയപ്പോള്‍ സമീപവാസികളുടെ രക്ഷാപ്രവര്‍ത്തനാണ് മരണസംഖ്യ കുറച്ചത്.

നാലു കുട്ടികളും

26 പേരാണ് ഇതുവരെ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ നാലു കുട്ടികളുമുണ്ട്. 14 പുരുഷന്‍മാരും എട്ടു സ്ത്രീകളുമാണ് മരിച്ച മറ്റുള്ളവര്‍.

വൈദ്യുതി തടസ്സം

ശക്തമായ കാറ്റിനെതുടര്‍ന്ന് വൈദ്യുതി ബന്ധം തടസ്സപ്പെട്ടത് രക്ഷാപ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ പലരെയും പുറത്തെടുക്കുന്നത് വൈകിക്കാന്‍ ഇതു കാരണമായി.

പോസ്റ്റ്‌മോര്‍ട്ടം നടത്തും

മരിച്ചവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്കു മാറ്റിയതായി പോലീസ് അറിയിച്ചു. വെള്ളിയാഴ്ച പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ഇവ ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. ദുരന്തത്തില്‍ മുഖ്യമന്ത്രി വസുന്ധര രാജെ അനുശോചിച്ചു.

English summary
Twenty three people lost their lives and 28 others were injured after portion of a wedding hall collapsed in Rajasthan's Bharatpur district.
Please Wait while comments are loading...