കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ വാക്ക് കാറ്റിൽ പറത്തി പശുസംരക്ഷകരുടെ അഴിഞ്ഞാട്ടം!! ദില്ലിയിൽ ആറ്​ പേർക്ക് മർദനം

മർദനത്തിൽ ഒരാളുടെ നില ഗുരുതരമാണ്

  • By Ankitha
Google Oneindia Malayalam News

ദില്ലി: പശു സംരക്ഷണത്തിന്റെ പേരിൽ ഗോരക്ഷപ്രവർത്തകരുടെ അക്രമം രൂക്ഷമാകുന്നു. ദില്ലിയിൽ കന്നുകാലികളുമായി പോയ വാഹനം തടഞ്ഞു നിർത്തി വാഹനത്തിലുണ്ടായിരുന്ന ആറ് പേരെ മർദിച്ചു. മർദനത്തിൽ ഒരാളുടെ നില ഗുരുതരമാണ്.പോത്തുകളെ വാഹനത്തിൽ നിർത്തി കൊണ്ടു പോയതിനാണ് ഇവരെ ഗോരക്ഷപ്രവർത്തകർ മർദിച്ചത്.

cow

വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.കന്നുകാലികളുമായി വന്ന വാഹനത്തിനു നേരെ കല്ലെറിയുകയും തുടർന്ന് വാഹനം തടഞ്ഞു നിർത്തി അതിലുണ്ടായിരുന്നവരെ മർദിക്കുകയുമായിരുന്നു.സംഭവത്തിനു പിന്നിൽ പ്രദേശവാസികൾ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം....
ഹരിയാന സ്വദേശിയായ ജൂനൈദിനെ​ ബീഫ്​ കഴിച്ചെന്ന്​ ​ആരോപിച്ച്​ ട്രെയിനിൽ കൊല്ലപ്പെടത്തിയതിന്​ പിന്നാലെയായിരുന്നു പശുവിന്റെ പേരിലുള്ള കൊലപാതകങ്ങൽ അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചത്, എന്നാൽ അത് ഖണ്ഡിക്കും വിധം ​ മണിക്കൂറുകൾക്കുള്ളിൽ തന്നെ ​ ഝാർഖണ്ഡിൽ പശുവിന്റെ പേരിൽ ഒരാൾ കൂടി കൊല്ലപ്പെട്ടിരുന്നു

മോദിയുടെ വാക്ക് കാറ്റിൽ പറത്തി

മോദിയുടെ വാക്ക് കാറ്റിൽ പറത്തി

പശുസംരക്ഷണത്തിന്റെ പേരിൽ ആക്രമണങ്ങൽ പാടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാൽ മോദിയുടെ വാക്ക് കാറ്റിൽ പറത്തിയായിരുന്നു ഗോസംരക്ഷകരുടെ പ്രവർത്തനം

പശുവിന്റെ പേരിൽ ആക്രമണം വ്യാപകമാകുന്നു

പശുവിന്റെ പേരിൽ ആക്രമണം വ്യാപകമാകുന്നു

ഗോസംരക്ഷണത്തിന്റെ പേരിൽ പശു സംരക്ഷകർ രാജ്യത്ത് വ്യാപക അക്രമം അഴിച്ചു വിടുകയാണ്. പശുവിന്റെ പേരിൽ നിരപരാധികളായ ന്യൂനപക്ഷജനങ്ങളെയാണ് ഇവർ ആക്രമണത്തിന് ഇരകൾ ആക്കുന്നത്

ഗോസംരക്ഷകരുടെ മുന്നിൽ സർക്കാർ തോൽവി സമ്മതിച്ചുവോ

ഗോസംരക്ഷകരുടെ മുന്നിൽ സർക്കാർ തോൽവി സമ്മതിച്ചുവോ

സർക്കാരിന്റേയോ പ്രധാനമന്ത്രിയുടേയോ വാക്കിന് വിലകൽപിക്കാതെയാണ് പശു സംരക്ഷകരുടെ പ്രവർത്തനങ്ങൾ. ഇത്തരത്തിലുളള പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നത് ഗോസംരക്ഷകരുടെ മുന്നിൽ മോദി സർക്കാർ മുട്ട് മടക്കിയെന്നതാണ്

പശുവിന്റെ പേരിലുളള കൊലയെ അംഗീകരിക്കില്ല

പശുവിന്റെ പേരിലുളള കൊലയെ അംഗീകരിക്കില്ല


ഗോസംരക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ കൊലപ്പെടുത്തുന്നത്അംഗീകരിക്കാനാകില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.

പശുവിന്റെ പേരിലുളള അക്രമണം മോദി സർക്കാർ വന്നതിനു ശേഷം

പശുവിന്റെ പേരിലുളള അക്രമണം മോദി സർക്കാർ വന്നതിനു ശേഷം

പശുവിന്റെ പേരിലുളള അക്രമണം മോദി സർക്കാർ വന്നതിനു ശേഷമെന്ന് റിപ്പോർട്ട്. മാധ്യമ റിപ്പോര്‍ട്ടുകളെ വസ്തുനിഷ്ഠമായി പഠിക്കുന്ന ‘ഇന്ത്യ സ്‌പെന്‍ഡ്' ആണ് പഠനം നടത്തിയത്.കന്നുകാലികളുടെ പേരില്‍ നടന്ന അക്രമങ്ങളില്‍ 97 ശതമാനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമെന്നു പഠന റിപ്പോര്‍ട്ട്. 2014 മേയിലാണ് മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റത്. പശുവുമായി ബന്ധപ്പെട്ട 63 അക്രമങ്ങളില്‍ പകുതിയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണു റിപ്പോര്‍ട്ട് ചെയ്തത്.

ആക്രമണത്തിന് ഇരയാകുന്നത് മുസ്ലീം വിഭാഗക്കാർ

ആക്രമണത്തിന് ഇരയാകുന്നത് മുസ്ലീം വിഭാഗക്കാർ

കന്നുകാലി ആക്രമണങ്ങൾക്ക് കൂടുതലും ഇരയാകുന്നത് മുസ്ലീം വിഭാഗത്തിൽപ്പെട്ടവരാണ്. അതിനു പിന്നിലായാണ് ദിളിത്, സിഖ്, ഹിന്ദു വിഭാഗക്കാർ വരുന്നത്.

ആക്രമണങ്ങൾക്കു മുന്നിൽ കണ്ണടച്ച് പോലീസ്

ആക്രമണങ്ങൾക്കു മുന്നിൽ കണ്ണടച്ച് പോലീസ്


പശു സംരക്ഷണത്തിന്റെ പേരിലുള്ള മിക്കകേസുകളിലും പോലീസ് കേസെടുത്തിട്ടില്ല.പ്രക്ഷോഭം ശക്തമാകുന്ന കേസുകളിൽ മാത്രമാണ് പോലീസ് പ്രതികൾക്ക് നേരെ കേസെടുത്തിരിക്കുന്നത്.ചിലപ്പോൾ ഇരകളെ തന്നെ പ്രതിയാക്കാറുണ്ട്.

English summary
Six men transporting buffaloes were allegedly assaulted by a mob in south west Delhi, police said on Saturday, the latest incident of cattle vigilantism by radical groups linked to the Hindu right-wing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X