കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനന്ദൻ വർധമാനെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദിയും നിർമല സീതാരാമനും രാഹുൽ ഗാന്ധിയും ട്വിറ്ററിൽ

Google Oneindia Malayalam News

ദില്ലി: പാകിസ്താന്റെ പിടിയിൽ നിന്നും മോചിതനായി ഇന്ത്യയിലെത്തിയ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധന് ജന്മനാട്ടില്‍ ഊഷ്മളമായ സ്വീകരണം. രണ്ട് തവണ സമയം വൈകിപ്പിച്ച ശേഷം രാത്രി 9.21ഓട് കൂടിയാണ് പാകിസ്താൻ അഭിനന്ദ് വർധമാനെ ഇന്ത്യയ്ക്ക് കൈമാറിയത്. ആറ് മണിക്കൂർ നീണ്ട നടപടിക്രമങ്ങൾക്ക് ശേഷമാണ് വാഗ അതിർത്തിയിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ അഭിനന്ദൻ വർധമാനെ സ്വീകരിച്ചത്.

abhi

വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങളുടെ സ്ഥൈര്യത്തെ ഓർത്ത് രാജ്യം അഭിമാനം കൊള്ളുന്നു. 130 കോടി ജനങ്ങൾക്ക് പ്രചോദനമാണ് നമ്മുടെ സേന. വന്ദേമാതരം - നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. അഭിനന്ദ് വർധമാന് ഇനിയും ഇന്ത്യന്‍ സേനയെ സേവിക്കാനാകട്ടേ എന്ന് പറഞ്ഞാണ് ബി ജെ പി പ്രസിഡണ്ട് അമിത് ഷാ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ സ്വാഗതം ചെയ്തത്.

ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും വിംഗ് കമാൻഡർ അഭിനന്ദ് വർധമാനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു. നിങ്ങളെ ഓർത്ത് രാജ്യം അഭിമാനിക്കുന്നു അഭിനന്ദൻ വർധമാൻ എന്നായിരുന്നു പ്രതിരോധമന്ത്രി നിർമല സീതാരാമൻ ട്വിറ്ററിൽ എഴുതിയത്. അഭിനന്ദ് വർധമാൻ ഇന്ത്യൻ മണ്ണില്‍ കാല് കുത്തിയതും ജയ് ഹിന്ദ് എന്ന രണ്ട് വാക്കുകളുള്ള ഒരു ട്വീറ്റ് കൂടി നിർമല സീതാരാമന്റേതായി ഉണ്ടായിരുന്നു.

നാട്ടിൽ തിരിച്ചെത്തിയതിൽ സന്തോഷമെന്നാണ് അഭിനന്ദ് വർധമാൻ പ്രതികരിച്ചത്. നേരത്തെ രണ്ട് തവണ കൈമാറുന്ന സമയം മാറ്റിയതിന് ശേഷമാണ് പാകിസ്താന്‍ അഭിനന്ദ് വര്‍ധമാനെ ഇന്ത്യയ്ക്ക് വിട്ട് നൽകിയത്. വാഗാ അതിര്‍ത്തിയില്‍ വൈദ്യപരിശോധനക്ക് വിധേയനായ ശേഷമാണ് അഭിനന്ദൻ ഇന്ത്യയിലെത്തിയത്. നിയന്ത്രണ രേഖയില്‍ ഇന്ത്യയിലേക്ക് കടന്ന പാക് വിമാനത്തെ തുരത്തുന്നതിനിടെയാണ് മിഗ് 21 വിമാനം വെടിവെച്ചിട്ട പാകിസ്താന്‍ ഇന്ത്യന്‍ വ്യോമസേന പൈലറ്റിനെ പിടികൂടിയത്.

എ ഐ സി സി അധ്യക്ഷൻ രാഹുൽ ഗാന്ധിയും അഭിനന്ദൻ വര്‍ധമാനെ സ്വാഗതം ചെയ്ത് ട്വിറ്ററിൽ എഴുതി. നിങ്ങളുടെ സ്ഥൈര്യം ഇന്ത്യയെ അഭിമാനിതരാക്കുന്നു. ഒരുപാട് സ്നേഹത്തോടെ സ്വാഗതം - രാഹുലിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

English summary
Welcome Abhinandan: Prime Minister Narendra Modi, Defence minister Nirmala Sitaraman tweet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X