മൂന്ന് സിറ്റിംഗ് ലോക്സഭാ എംപിമാരും രാജ്യസഭാ എംപിയും: ബംഗാളിൽ ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതോടെ സംസ്ഥാനത്ത് ബിജെപിയുടെ നിർണ്ണായക നീക്കങ്ങൾ. മൂന്ന് സിറ്റിംഗ് ലോക്സഭാ എംപിമാരെയും ഒരു രാജ്യസഭാ എംപിയെയുമാണ് ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്. ദില്ലിയിൽ ചേർന്ന ബിജെപി കേന്ദ്ര കമ്മറ്റി യോഗത്തിന് പിന്നാലെയാണ് ഞായറാഴ്ച ബിജെപി അസം, കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
ദക്ഷിണ കൊൽക്കത്തയിലെ ടോളിഗഞ്ചിൽ നിന്ന് കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയും സ്ഥാനാർത്ഥി പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. മൂന്ന് തവണ ടിഎംസി എംഎൽഎ അരൂപ് ബിശ്വാസിനെതിരെ അസൻസോളിൽ നിന്നുള്ള ലോക്സഭാ എംപി സുപ്രിയോയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൂഗ്ലിയിലെ ബിജെപി ലോക്സഭാ എംപി ലോകേത് ചാറ്റർജിയെ ഹൂഗ്ലി ജില്ലയിലെ ചുഞ്ചുരയിൽ നിന്നാണ് മത്സരിപ്പിക്കുന്നത്. ദക്ഷിണ ബംഗാൾ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വൈസ് ചെയർമാൻ കൂടിയായ തൃണമൂൽ എംഎൽഎ അസിത് മസൂംദാറിനെയാണ് ലോകേത് ചാറ്റർജി നേരിടുക.

കൂച്ച് ബെഹാറിൽ നിന്നുള്ള ബിജെപിയുടെ സിറ്റിംഗ് ലോക്സഭാ എംപി നിസിത് പ്രമാണിക് ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ ദിൻഹാറ്റയിൽ നിന്നാണ് ഇത്തവണ മത്സരിക്കുന്നത്. രണ്ടുതവണ എംഎൽഎ ഉദയൻ ഗുഹയെ തൃണമൂൽ കോൺഗ്രസ് ദിൻഹതയിൽ നിന്നും മത്സരിപ്പിക്കുന്നുണ്ട്. അതുപോലെ, രാജ്യസഭാ എംപി സ്വപൻ ദാസ് ഗുപ്ത ഹൂഗ്ലി ജില്ലയിലെ താരകേശ്വറിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കും. തറാകേശ്വറിൽ സ്വപൻ ദാസ് ഗുപ്ത തൃണമൂൽ കോൺഗ്രസിന്റെ മുൻ ധനേഖാലി ബ്ലോക്ക് പ്രസിഡന്റ് രമേന്ദു സിംഗ റോയിക്കെതിരെ മത്സരിക്കും.
294 അംഗ പശ്ചിമ ബംഗാൾ നിയമസഭയിലേക്ക് എട്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 27 നും ഏപ്രിൽ 29 നും ഇടയിൽ എട്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. മെയ് 2 ന് തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി നിയമസഭകൾക്കൊപ്പം പ്രഖ്യാപിക്കും.












Click it and Unblock the Notifications