• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പശ്ചിമബംഗാളില്‍ മമതയും ഗവര്‍ണറുംനേര്‍ക്കുനേര്‍; ജനാധിപത്യവുമായി ഒത്തുപോകില്ലെന്ന് ഗവര്‍ണര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാനത്തെ ഗവര്‍ണര്‍ ജഗദീപ് ധന്‍ഗര്‍. തൃണമൂല്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കുന്നുവെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ഇത് ജനാധിപത്യവുമായി ഒത്തുപോകുന്നതല്ലെന്നും ഗവര്‍ണര്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും നേരത്തെ മമത സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ പരസ്യവിയോജിപ്പുകള്‍ പ്രകടിപ്പിച്ചിരുന്നു.

ഇന്ന് സമ്പർക്കത്തിലൂടെ 35 കൊവിഡ് രോഗികൾ! കേരളത്തിൽ ആശങ്ക കനക്കുന്നു, ഇന്നും 100ന് മുകളിൽ രോഗികൾ!

സ്വപ്‌ന സുരേഷ് വമ്പന്‍ സ്രാവ്, പോലീസ് തിരയുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍, സ്വര്‍ണക്കടത്ത് 8 തവണ!!

ഗവര്‍ണര്‍

ഗവര്‍ണര്‍

സംസ്ഥാനത്ത് ഈയിടെ അരങ്ങേറിയ നിരവധി പ്രശ്‌നങ്ങളെ ചൂണ്ടികാട്ടിയായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം. ഞായറാഴ്ച്ച ബിജെപി എംപി അര്‍ജുന്‍ സിംഗിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണങ്ങളും പിന്നീട് നോര്‍ത്ത് 24 പര്‍ഗാനയിലെ തൃണമൂല്‍ പാര്‍ട്ടി ഓഫീസ് കത്തിച്ചത് ഉള്‍പ്പെടുള്ള സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം.

രാഷ്ട്രീയ പ്രതിസന്ധി

രാഷ്ട്രീയ പ്രതിസന്ധി

കൊവിഡിനെതിരെ സംസ്ഥാനങ്ങള്‍ ശക്തമായ പ്രതിരോധം തീര്‍ക്കുന്ന ഈ ഘട്ടത്തിലും മഹാരാഷ്ട്രയില്‍ നിരവധി രാഷ്രീയ അക്രമണങ്ങള്‍ നടക്കുകയാണ്. ശനിയാഴ്ച്ച രാത്രി തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഒരാഴ്ച്ചക്കകം തന്നെ പശ്ചിമ ബംഗാളില്‍ നിരവധി ആക്രമണം സംഭവങ്ങള്‍ അരേങ്ങേറി.

 മൃതദേഹങ്ങള്‍ മറവ് ചെയ്യുക

മൃതദേഹങ്ങള്‍ മറവ് ചെയ്യുക

2019 ജൂലൈയില്‍ ബംഗാളില്‍ ധന്‍ഖര്‍ അധികാരത്തിലെത്തിയത് മുതല്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണരും തമ്മില്‍ ഒന്നിലധികം വിഷയത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ഈയിടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

 കേന്ദ്ര സംഘം

കേന്ദ്ര സംഘം

മുന്‍പ് സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘത്തെ പശ്ചിമ ബംഗാളിലേക്കയച്ചപ്പോള്‍ അതുമായി സഹകരിക്കില്ലെന്ന് മമത പറഞ്ഞിരുന്നു. എന്നാല്‍ കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാന്‍ എല്ലാവരും കേന്ദ്രത്തോട് സഹകരിക്കണമെന്നും ഇപ്പോള്‍ ഏറ്റുമുട്ടുകയല്ല വേണ്ടതെന്നുമായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

ഏറ്റുമുട്ടലല്ല വേണ്ടത്

ഏറ്റുമുട്ടലല്ല വേണ്ടത്

'എല്ലാവരോടും എന്റെ അപേക്ഷയാണ് കൊറാണ പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണക്കുക. കേന്ദ്രസംഘവുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയോട് ഞാന്‍ അപേക്ഷിക്കുകയാണ്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സഹകരണാണ് വേണ്ടത്. ഏറ്റുമുട്ടലല്ല.' എന്നായിരുന്നു ഗവര്‍ണരുടെ ട്വീറ്റ്.

ജെ പി നദ്ദ

ജെ പി നദ്ദ

തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദയും രംഗത്തെത്തിയിരുന്നു. അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സംസ്ഥാനത്ത് ബിജെപി കരുനീക്കം നടത്തുന്നത്. പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാര്‍ അക്രമവും അഴിമതിയും നടത്തുകയാണെന്നാണ് ബിജെപിയുടെ വിമര്‍ശനം. സംസ്ഥാനത്ത് തൃണമൂലിന്റെ നേതൃത്വത്തില്‍ അക്രമവും അഴിമതിയും അതിന്റെ ഉയരങ്ങള്‍ കീഴടക്കിയെന്നുമായിരുന്നു നദ്ദയുടെ പരാമര്‍ശം.

കോര്‍പ്പറേറ്റ് ഫെഡറലിസം

കോര്‍പ്പറേറ്റ് ഫെഡറലിസം

സംസ്ഥാനത്തെ കൊവിഡ്-19 സാഹചര്യങ്ങള്‍ കേന്ദ്രത്തോട് പങ്കുവെക്കുന്നതിലും മമത വിമൂഖത പ്രകടിപ്പിക്കുന്നുവെന്നും നദ്ദ കുറ്റപ്പെടുത്തി. മമത ഒരിക്കലും കോര്‍പ്പറേറ്റ് ഫെഡറലിസത്തില്‍ വിശ്വസിക്കുന്നില്ലെന്നും നദ്ദ ആരോപിച്ചു. ഇതേ ആരോപണം ഉയര്‍ത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും രംഗത്തെത്തിയിരുന്നു.

English summary
West Bengal Governor Slams Mamata Banerjee On Political Crisis in the State
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X