ഭവാനിപൂരില്‍ മമതാ ബാനര്‍ജിക്ക് എതിരില്ല, പക്ഷേ ഭൂരിപക്ഷം കുറഞ്ഞു, ചരിത്രത്തിൽ രണ്ടാമത്തെ കുറഞ്ഞത്...
കൊല്‍ക്കത്ത: താരപോരാട്ടം നടന്ന ഭവാനിപൂരില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വിജയം. മുന്‍ കേന്ദ്രമന്ത്രിയായ കോണ്‍ഗ്രസ് - ഇടതുപക്ഷ സ്ഥാനാര്‍ഥി ദീപ ദാസ്മുന്‍സിയെയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരുമകന്‍ ചന്ദ്രകുമാര്‍ ബോസിനെയും പരാജയപ്പെടുത്തിയാണ് മമത വിജയക്കൊടി പാറിച്ചത്. 25,301 വോട്ടുകള്‍ക്കാണ് ഭവാനിപൂരില്‍ മമതാ ബാനര്‍ജി വിജയിച്ചിരിക്കുന്നത്. ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കിട്ടിയ ഭൂരിപക്ഷം ഒഴിച്ചുനിര്‍ത്തിയാല്‍, മമതയുടെ കരിയറിലെ ഏറ്റവും ചെറിയ വിജയമാണ് ഇത്.
2011 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജി ഭവാനിപൂരില്‍ അറുപത്തി നാലായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് ജയിച്ചത്. മമത 73,635 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍ക്കക്ഷിയായ സി പി എം നേതാവ് നന്ദിനി മുഖര്‍ജിക്ക് കിട്ടിയത് 19,422 വോട്ടുകള്‍ മാത്രം. മറ്റ് പ്രധാനപ്പെട്ട സ്ഥാനാര്‍ഥികള്‍ക്ക് ആര്‍ക്കും ആയിരത്തില്‍പ്പരം വോട്ടുകള്‍ പോലും നേടാനായില്ല എന്നതാണ് രസകരം.

ഇത്തവണ മുന്‍ കേന്ദ്രമന്ത്രി ദീപ ദാസ്മുന്‍സിയെ കോണ്‍ഗ്രസ് - സി പി എം സഖ്യം നിര്‍ത്തിയത് തന്നെ മമതാ ബാനര്‍ജിക്ക് ഒരു മത്സരം കൊടുക്കാനാണ്. എന്നാല്‍ അത് ഫലിച്ചില്ല. എന്നാല്‍ മമതയുടെ ഭൂരിപക്ഷം കുറക്കാന്‍ ഈ നീക്കത്തിന് സാധിച്ചു. നേതാജിയുടെ മരുമകനായ ചന്ദ്രകുമാര്‍ ബോസിനെ രംഗത്തിറക്കിയ ബി ജെ പിയുടെ തന്ത്രവും വിജയത്തിലെത്തിയില്ലെങ്കിലും പ്രകടനം മെച്ചപ്പെടുത്താന്‍ പാര്‍ട്ടിക്ക് സാധിച്ചു.












Click it and Unblock the Notifications