കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങൾക്കും അവകാശങ്ങളില്ലേ....? ജഡ്ജിക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് നിർഭയയുടെ അമ്മ

Google Oneindia Malayalam News

ദില്ലി: ജഡ്ജിക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് നിർഭയയുടെ അമ്മ ആശാ ദേവി. ചെല്ലുന്നിടത്തെല്ലാം കുറ്റവാളികളുടെ അവകാശങ്ങളെക്കുറിച്ചാണ് എല്ലാവരും പറയുന്നത്. ഞങ്ങൾക്കും അവകാശങ്ങളില്ലേ, ഞങ്ങളുടെ അവകാശങ്ങൾ എവിടെയെന്നും നിർഭയയുടെ അമ്മ ചോദിച്ചു. കേസിലെ നാല് പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് വൈകുന്ന സാഹചര്യത്തിലാണ് പ്രതികരണം.

നെഹ്റു വാഗ്ദാനം ചെയ്തപ്പോള്‍ നല്ല കാര്യം; ഞങ്ങള്‍ ചെയ്യുമ്പോള്‍ അത് വര്‍ഗീയത; അമിത് ഷാനെഹ്റു വാഗ്ദാനം ചെയ്തപ്പോള്‍ നല്ല കാര്യം; ഞങ്ങള്‍ ചെയ്യുമ്പോള്‍ അത് വര്‍ഗീയത; അമിത് ഷാ

നിങ്ങളുടെ അവസ്ഥയിൽ സഹതാപമുണ്ടെന്ന് പറഞ്ഞ ജഡ്ജി നിയമങ്ങൾ പാലിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് മറുപടി പറഞ്ഞു. നിർഭയ കേസിലെ പ്രതികളുടെ മരണ വാറണ്ട് ഉടൻ പുറപ്പെടുവിക്കില്ല. മരണ വാറണ്ട് സംബന്ധിച്ച കേസ് ജനുവരി ഏഴിലേക്ക് മാറ്റി. പ്രതികൾക്ക് പുതിയ നോട്ടീസ് നൽകാൻ തീഹാർ ജയിൽ അധികൃതരോട് കോടതി നിർദ്ദേശിച്ചു. പുന പരിശോധന ഹർജി തള്ളിയ സാഹചര്യത്തിലാണ് ഉത്തരവ്.

ashadevi

പ്രതി അക്ഷയ് കുമാർ താക്കൂർ സമർപ്പിച്ച പുന: പരിശോധനാ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. പുതിയ വാദങ്ങൾ പുന: പരിശോധനാ ഹർജിയിൽ പുതിയ വാദങ്ങൾ ഉന്നയിക്കാൻ പ്രതിഭാഗത്ത് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതി വിധിക്കെതിരെ തിരുത്തൽ ഹർജി നൽകുമെന്ന് പ്രതിയുടെ അഭിഭാഷകൻ വ്യക്തമാക്കി. പ്രതിക്ക് വേണമെങ്കിൽ രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിക്കാനും അവസരം ഉണ്ട്.

ദയാഹർജി സമർപ്പിക്കാൻ മൂന്ന് ആഴ്ചത്തെ സമയമാണ് പ്രതിയുടെ അഭിഭാഷകൻ ചോദിച്ചത്. തിരുത്തൽ ഹർജിയും ദയാഹർജിയും നൽകി ശിക്ഷ നടപ്പിലാക്കുന്നത് പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് പ്രതിഭാഗത്തിന്റെ നീക്കം. ഏഴ് വർഷങ്ങൾക്ക് മുമ്പാണ് ദില്ലിയിൽ ഓടുന്ന ബസിൽ പീഡനത്തിന് ഇരയാക്കിയ നിർഭയ കൊല്ലപ്പെടുന്നത്.

English summary
What about our rights Nirbhaya's mother to court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X