3.4ലക്ഷം വായ്പയെടുത്ത കര്‍ഷകന് പോലീസിന്റെ മര്‍ദ്ദനം, അപ്പോള്‍ വിജയ് മല്യക്ക് എന്തു ശിക്ഷ നല്‍കി!
തഞ്ചാവൂര്‍: കോടികള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത വിജയ് മല്യ വിദേശത്ത് സുഖ ജീവിതം നയിക്കുമ്പോള്‍ സാധാരണക്കാരന്റെ അവസ്ഥ ദയനീയം തന്നെ. വെറും 3.4ലക്ഷം രൂപ ബാങ്കില്‍ നിന്ന് കടം വാങ്ങി തിരിച്ചടയ്ക്കാത്ത കര്‍ഷകന് പോലീസിന്റെ ക്രൂര മര്‍ദ്ദനമാണ് ലഭിച്ചത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം നടന്നത്.
പോലീസും വായ്പ പിരിവുകാരനും ചേര്‍ന്ന് കര്‍ഷകനെ മര്‍ദ്ദിക്കുകയാണുണ്ടായത്. ട്രാക്ടര്‍ വാങ്ങാനാണ് ഇയാള്‍ ബാങ്കില്‍ നിന്നും പണം വായ്പയെടുത്തത്. ജോലി ചെയ്യുന്നതിനിടെ ട്രാക്ടറില്‍ നിന്നും വലിച്ചിറക്കിയാണ് പോലീസും വായ്പ പരിവുകാരനും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചത്. പോലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതോടെ വിമര്‍ശനങ്ങളും ഉയര്‍ന്നു.
WATCH (Amateur video): Police officials & bank loan recovery agents mercilessly thrash&drag a farmer in Thanjavur,TNhttps://t.co/vLQwkSBmyC
— ANI (@ANI_news) March 10, 2016
കോടികള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങി നടക്കുന്ന വിജയ് മല്യയെ പോലുള്ളവര്‍ക്ക് എന്തു ശിക്ഷയാണ് അധികൃതര്‍ നല്‍കിയതെന്നുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. സാധാരണക്കാരനോട് പെരുമാറുന്നത് ഇത്തരത്തിലാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. 2011ലാണ് കര്‍ഷകന്‍ ജി ബാലന്‍ 3.4ലക്ഷം രൂപ വായ്പയെടുക്കുന്നത്. പലിശയടക്കം 4.1ലക്ഷം രൂപ ഇതിനോടകം അടച്ചിട്ടുണ്ടെന്നു ഇയാള്‍ പറയുന്നു.
എന്നാല്‍, രണ്ടുമാസത്തെ പലിശ അടയ്ക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. ഇതിനാണ് കര്‍ഷകന് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. പാവങ്ങളെ മാത്രമാണ് ഇപ്പോഴും എല്ലാവരും പീഡിപ്പിക്കുന്നതെന്ന് നാട്ടുകാരും വീട്ടുകാരും പറയുന്നു. പലിശയടയ്ക്കാത്തതിനാല്‍ ബാങ്ക് ഇവരുടെ ട്രാക്ടര്‍ ജപ്തി ചെയ്യുകയുമുണ്ടായി.












Click it and Unblock the Notifications