Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്ത് തുകയാണ് പ്രതീക്ഷിക്കുന്നത്? കുതിരക്കച്ചവടത്തിന് തെളിവുകൾ വീണ്ടും, ബിജെപിക്ക് മൗനം!

ബെംഗളൂരു: കർണാടകത്തിൽ അധികാരത്തിലെത്താൻ ബിജെപി പയറ്റിയ തന്ത്രങ്ങൾ പൊളിയുന്നു. ബിജെപി നേതാവും കോൺഗ്രസ് എംഎൽഎയും തമ്മിലുള്ള സംഭാഷണമാണ് ഏറ്റവും ഒടുവിൽ ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുള്ളത്. വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ പണമെറിഞ്ഞ് കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കാൻ ബിജെപി നേതാക്കൾ നടത്തി ശ്രമങ്ങളാണ് പുറത്തുവരുന്നത്. എന്ത് തുകയാണ് പ്രതീക്ഷിക്കുന്നതെന്ന കോൺഗ്രസ് എംഎൽഎയോടുള്ള ബിജെപി നേതാവിന്റെ ചോദ്യമാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. മൊളകാല്‍മുലു എംഎൽഎ ശ്രീരാമുലുവിന്റേതെന്ന് സംശയിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നിട്ടുള്ളത്. കോൺഗ്രസാണ് നിര്‍ണായക നിമിഷത്തിൽ ശബ്ദരേഖ പുറത്തുവിട്ടിട്ടുള്ളത്.

ഖനിരാജാവ് ജനാർദ്ധന റെഡ്ഡിയും കോൺഗ്രസ് എംഎല്‍എയും തമ്മിലുള്ള രണ്ടാമത്തെ സംഭാഷണമാണ് പുറത്തുവന്നിട്ടുള്ളത്. കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും കോൺഗ്രിന്റെ ഹിരേക്കൂര്‍ എംഎൽഎ ബിസി പാട്ടീലിന് പണം വാഗ്ധാനം ചെയ്തുുവെന്ന് തെളിയിക്കുന്ന സംഭാഷണമാണ് പുറത്തുവന്നത്. വൈകിട്ട് നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കൂടുതൽ‍ ടെലിഫോൺ സംഭാഷണങ്ങൾ പുറത്തുവരുന്നത്. അതേസമയം എംഎൽഎമാർക്ക് കൈക്കൂലി വാഗ്ധാനം ചെയ്ത സംഭവത്തിൽ ബിജെപിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ചില വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

b-sreeramulu

Recommended Video

cmsvideo
    BJP നേതാവ് കോണ്‍ഗ്രസ്സ് MLA മാരുടെ ഭാര്യമാരെ സ്വാധീനിക്കുന്നതിന്റെ ഓഡിയോ പുറത്ത്‌

    കോൺഗ്രസ് പുറത്തുവിട്ട ശബ്ദരേഖ അനുസരിച്ച് പുനഃ തിരഞ്ഞെടുപ്പ് നടക്കില്ലെന്നും ക്രോസ് വോട്ട് ചെയ്താലും എംഎൽഎമാരെ അയോഗ്യരാക്കില്ലെന്നും പാട്ടീലിന് ബിജെപി നേതാവ് ഉറപ്പുനൽകുന്നുണ്ട്. പേടിക്കേണ്ട. ഇനി തിരഞ്ഞെടുപ്പ് ഉണ്ടാകില്ല. സ്പീക്കറെ തിരഞ്ഞെടുത്ത് ഭൂരിപക്ഷം തെളിയിക്കുമെന്നും ഫോണ്‍ സംഭാഷണത്തിൽ ബിജെപി നേതാവ് അവകാശപ്പെടുന്നു. ആന്ധ്രയിലേയും തെലങ്കാനയിലേയും പോലെ എംഎല്‍എമാരെ അയോഗ്യരാക്കില്ലെന്നും ഉറപ്പുനല്‍കുന്നുണ്ട്. ബിജെപി ദേശീയ സെക്രട്ടറി മുരളീധർ റാവു എംഎൽ‍എയോട് സംസാരിക്കുന്നതിന്റെ സംഭാഷണ ശകലങ്ങളും ഇതിനൊപ്പം പുറത്തുവന്നിട്ടുണ്ട്. പാട്ടീലിന് യെദ്യൂരപ്പ മന്ത്രി പദവി വാഗ്ദാനം ചെയ്യുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+