അത്താഴ വിരുന്ന്; എന്തിനിത്ര തിടുക്കമെന്ന് മമതയോട് കോണ്‍ഗ്രസ്, ഇന്ത്യ സഖ്യത്തില്‍ വാക് പോര്...
കൊല്‍ക്കത്ത: ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച ഇന്ത്യ സഖ്യത്തില്‍ അസ്വാരസ്യം. രാഷ്ട്രപതി ഡല്‍ഹിയില്‍ ഒരുക്കിയ അത്താഴ വിരുന്നില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുത്തതാണ് വിവാദത്തിന് കാരണം. വിരുന്നില്‍ പങ്കെടുക്കാന്‍ മമത തിടുക്കം കാട്ടിയെന്നാണ് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ പ്രതികരണം.
ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഡല്‍ഹിയില്‍ പ്രത്യേക അത്താഴ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ലോകത്തെ പ്രധാന രാഷ്ട്ര നേതാക്കള്‍ക്കൊപ്പം ഇന്ത്യയിലെ പ്രമുഖരായ നേതാക്കളെയും രാഷ്ട്രപതി ക്ഷണിച്ചു. പ്രതിപക്ഷ സഖ്യത്തിലെ മുഖ്യമന്ത്രിമാരും അത്താഴ വിരുന്നില്‍ സംബന്ധിച്ചു. ഇക്കാര്യമാണ് അധീര്‍ രഞ്ജന്‍ ചൗധരി പറയുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു വിരുന്ന്. വെള്ളിയാഴ്ച തന്നെ മമത ബാനര്‍ജി ഡല്‍ഹിയിലെത്തി. മമത ബാനര്‍ജി ഇക്കാര്യത്തില്‍ തിടുക്കം കാട്ടി എന്നാണ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ ആരോപണം. ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ അധീര്‍ രഞ്ജന്‍ ചൗധരി സംസ്ഥാന രാഷ്ട്രീയത്തില്‍ മമതയെ നിരന്തരം ചോദ്യം ചെയ്യാറുണ്ട്.
മമത ബാനര്‍ജി ഡല്‍ഹിയിലെ ചടങ്ങില്‍ സംബന്ധിക്കാന്‍ മറ്റെന്തെങ്കിലും കാരണമുണ്ടായിരുന്നോ എന്നും ചൗധരി കൊല്‍ക്കത്തയില്‍ ചോദിച്ചു. അതേസമയം, ചൗധരിക്കെതിരെ കടുത്ത ഭാഷയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തുവന്നത്. ഇന്ത്യ സഖ്യത്തിന് പിന്നിലെ പ്രധാന നേതാവാണ് മമത ബാനര്‍ജി എന്ന് ഓര്‍മിപ്പിച്ച തൃണമൂല്‍, ഭരണരംഗത്ത് പാലിക്കേണ്ട പ്രോട്ടോകോള്‍ സംബന്ധിച്ച് മമതയെ പഠിപ്പിക്കേണ്ടെന്നും വ്യക്തമാക്കി.
രാജ്യത്ത് 12 സംസ്ഥാനങ്ങളിലാണ് ബിജെപി ഇതര മുഖ്യമന്ത്രിമാരുള്ളത്. ഇതില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങളുണ്ട്. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര് സുഖു മാത്രമാണ് ഡല്‍ഹിയിലെ അത്താഴ വിരുന്നില്‍ പങ്കെടുത്തത്. രാജസ്ഥാന്, ഛത്തീസ്ഗഡ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ വിരുന്നില്‍ നിന്ന് വിട്ടുനിന്നു.
അതേസമയം, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്, ബംഗാള്‍ മുഖ്യമന്ത്രി മമത, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് എന്നിവരെല്ലാം അത്താഴ വിരുന്നിനെത്തി. എന്നാല്‍ മമതയെ മാത്രം കുറ്റപ്പെടുത്തിയാണ് അധീര്‍ രഞ്ജന്‍ ചൗധരി രംഗത്തുവന്നത്. ബംഗാള്‍ രാഷ്ട്രീയത്തിലെ പോരിന്റെ ഭാഗമാണിതെന്ന് വിലയിരുത്തുന്നു. അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവര്‍ക്കൊപ്പവും മമത നിന്നുവെന്ന് ചൗധരി കുറ്റപ്പെടുത്തുന്നു.
മുഖ്യമന്ത്രി മമത ഏതൊക്കെ പരിപാടിയില്‍ പങ്കെടുക്കണം എന്ന് ചൗധരി തീരുമാനിക്കേണ്ടെന്ന് തൃണമൂല്‍ രാജ്യസഭാംഗം ശാന്തനു സെന്‍ പ്രതികരിച്ചു. മമതയുമായി കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ത്തിരിക്കുകയാണെന്ന് ബിജെപി ബംഗാള്‍ വക്താവ് സമിക് ഭട്ടാചാര്യ വിമര്‍ശിച്ചു. തൃണമൂലിന്റെ കിരാത ഭരണത്തിന് ഇരകളായ ബംഗാളിലെ ജനങ്ങളെ ഇരുപാര്‍ട്ടികളും വഞ്ചിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications