അണ്ണാ ഹസാരെയും ആപ്പും തമ്മില്‍ത്തല്ല്?
മുംബൈ: ഗാന്ധിയന്‍ അണ്ണാ ഹസാരെയും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള പിണക്കങ്ങള്‍ പൊതുവേദിയിലേക്കും. ലോക്പാല്‍ ബില്‍ പാസാക്കണമെന്ന് ഉപവാസം നടത്തുന്ന ഹസാരെയുടെ സമരവേദിയിലാണ് ഇരു പക്ഷവും തമ്മിലുള്ള വഴക്ക് നിയന്ത്രണം വിട്ടത്. ഹസാരെയുടെ സമരവേദിയില്‍ നിന്നും ആം ആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായിയെ ഇറക്കിവിടുന്നത് വരെയെത്തി കാര്യങ്ങള്‍.
ഹസാരെയുടെ സമരവേദിയില്‍ മുന്‍ ആര്‍മി ചീഫ് ജനറല്‍ വി കെ സിംഗ് പ്രസംഗിക്കാനെത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. അണ്ണാ ഹസാരെയെ ചിലര്‍ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞു എന്ന തരത്തിലുള്ള പ്രസ്താവന സിംഗ് നടത്തി. അണ്ണാ ഹസാരെയെക്കാള്‍ വലുതാണ് താനെന്ന് കരുതുന്ന ചിലരൊക്കെ ഇവിടെയുണ്ടെന്ന് സിംഗ് അരവിന്ദ് കെജ്രിവാളിനെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു.

ഇത് രാഷ്ട്രീയം പറയാനുള്ള വേദിയല്ല എന്ന് പറഞ്ഞ് ആം ആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായ് ബഹളം വെക്കുകയായിരുന്നു. ഹസാരെയ്‌ക്കൊപ്പം സമരവേദിയില്‍ ഉപവാസം നടത്തിവരികയായിരുന്നു ഗോപാല്‍ റായ്. ഇവിടെ ലോക്പാല്‍ ബില്ലിനെക്കുറിച്ച് മാത്രം സംസാരിച്ചാല്‍ മതിയെന്നും രാഷ്ട്രീയം പറയരുതെന്നും അണ്ണാ ഹസാരെ തന്നെ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു റായുടെ വാദം.
എന്നാല്‍ സിംഗിനെതിരെ ശബ്ദിച്ച റായിയെ അണ്ണാ ഹസാരെ തടഞ്ഞു. ഇവിടെ ബഹളം വെക്കാനാണ് ഉദ്ദേശമെങ്കില്‍ പുറത്തുപോകാം എന്നും ഇവിടെ ഉപവാസം ഇരിക്കാന്‍ നിങ്ങളെ ആരും ക്ഷണിച്ചിട്ടില്ല എന്നും അണ്ണാ ഹസാരെ റായിയോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഹസാരെയുടെ ആവശ്യം പരിഗണിച്ച് ഗോപാല്‍ റായ് പുറത്തേക്ക് പോയി. ഉപവാസ സമരം പുറത്തും തുടരമെന്ന നിലപാടിലാണ് ഇദ്ദേഹം. ഹസാരെയുടെ അഴിമതി വിരുദ്ധ മുന്നേറ്റത്തെ കെജ്രിവാള്‍ രാഷ്ട്രീയമായി മുതലെടുത്തതായി നേരത്തെയും ആരോപണമുണ്ടായിരുന്നു.












Click it and Unblock the Notifications