അംഗന്‍വാടി ജീവനക്കാരാണോ..? ഇനിയും ക്ഷേമനിധിയില്‍ ചേര്‍ന്നില്ലേ? ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തല്ലേ..!!
അംഗന്‍വാടി ജീവനക്കാര്‍ നമ്മുടെ സാമൂഹിക സേവനത്തില്‍ ചെലുത്തുന്ന പങ്ക് ചെറുതല്ല. സമൂഹത്തിലെ എല്ലാ മേഖലയിലേക്കും വിവിധ സേവനങ്ങള്‍ എത്തുന്നതിനും കുരുന്നുകളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനും അംഗന്‍വാടി ജീവനക്കാര്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഇത്തരത്തില്‍ നാടിന് വലിയ സേവനം നല്കുന്ന അംഗന്‍വാടി ജീവനക്കാരുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചതാണ് കേരള അംഗന്‍വാടി വര്‍ക്കേഴ്സ് ആന്റ് ഹെല്‍പ്പേഴ്സ് ക്ഷേമനിധി'.
അംഗന്‍വാടി ജീവനക്കാര്‍ക്ക് ഏറെ സഹായകമാകുന്ന പദ്ധതിയാണിത്. ക്ഷേമനിധിയില്‍ അംഗങ്ങളാകുന്ന അംഗന്‍വാടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും നല്കുന്ന സംഭാവനയും സര്‍ക്കാര്‍ നല്കുന്ന സംഭാവനയും ചേര്‍ന്ന തുകയും ആ തുകയിന്മേലുള്ള പലിശയും കൂട്ടിച്ചേര്‍ന്നതാണ് കേരള അംഗന്‍വാടി വര്‍ക്കേഴ്സ് ആന്റ് ഹെല്‍പ്പേഴ്സ് ക്ഷേമനിധി ഫണ്ട്.

ആര്‍ക്കൊക്കെ അംഗങ്ങളാകാം?
സംസ്ഥാനത്തെ ഐ സി ഡി എസ്, യു എസ് എന്‍ പദ്ധതിയില്‍ ഓണറേറിയം വാങ്ങി ജോലിചെയ്യുന്ന എല്ലാ അംഗന്‍വാടി ജീവനക്കാര്‍ക്കും ഈ പദ്ധതിയില്‍ അംഗങ്ങളാകാം.അംഗന്‍വാടി വര്‍ക്കേഴ്സ് പ്രതിമാസം 20 രൂപയും അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍ 10 രൂപയും ആണ് അംശാദായം അടക്കേണ്ടത്. അംഗങ്ങള്‍ നല്കുന്ന സംഭാവനയുടെ ആനുപാതികമായി 10% സര്‍ക്കാര്‍ നല്‍കും. അതാത് പ്രോജക്ട് ഓഫീസില്‍ ആണ് അംഗത്വത്തിനായി രജിസ്റ്റര്‍ ചെേേയ്യണ്ടത്. അംഗത്വം ലഭിക്കുന്നവര്‍ക്ക് ഐഡന്റിറ്റി കാര്‍ഡും പാസ് ബുക്കും അനുവദിക്കും.
എന്തൊക്കെ ആനുകൂല്യങ്ങള്‍ ലഭിക്കും?
ക്ഷേമനിധിയില്‍ അംഗത്വം എടുത്ത് വീഴ്ച വരുത്താതെ വിഹിതം അടച്ച അംഗം അവരുടെ സേവനം അവസാനിച്ച് പിരിഞ്ഞു പോകുമ്പോള്‍ അതുവരെ അടച്ച തുകയും അതിന്മേല് 11% പലിശയും ചേര്‍ന്ന തുകയും അവര്‍ അടച്ച തുകയുടെ 10% സര്‍ക്കാര്‍ സംഭാവനയും കൂടി ചേര്‍ന്ന തുക മൊത്തമായി അനുവദിക്കും. അംഗത്വം എടുത്ത ശേഷം 5 വര്‍ഷത്തിനുള്ളില്‍ വിഹിതം മുടക്കുകയോ അംഗത്വം നിര്‍ത്തലാക്കാന്‍ ആവശ്യപ്പെടുകയോ ചെയ്താല്‍ അതുവരെ അടച്ച മൊത്തം തുക മാത്രമേ ലഭിക്കൂ. അതില്‍ പലിശയും സര്‍ക്കാര്‍ സംഭാവനയും ഉണ്ടാകില്ല.
ക്യാന്‍സര്‍, ക്ഷയം, കുഷ്ഠം, ഹൃദയസംബന്ധമായ രോഗങ്ങള്‍, വൃക്ക മാറ്റിവയ്ക്കല്‍ എന്നിവയ്ക്ക് വിധേയരാകുന്ന അംഗങ്ങളുടെ ചികിത്സക്കും മരുന്നിനും ഈ ഫണ്ടില്‍ നിന്നും സഹായം നല്‍കുന്നതാണ്. രോഗങ്ങള്‍ കാരണം മേജര്‍ ശസ്ത്രക്രിയ നടത്തേണ്ടി വരുന്ന അംഗങ്ങള്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. ഇത് അനുസരിച്ച് പരമാവധി 10000 രൂപ ധനസഹായം ലഭിക്കും. എന്നാല്‍ അംഗത്വം എടുത്ത് കുറഞ്ഞത് 36 മാസമെങ്കിലും വിഹിതം അടച്ചവര്‍ക്ക് മാത്രമേ ഈ സഹായം ലഭിക്കൂ.
സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക് വിധേയരാകുന്ന അംഗങ്ങള്‍ക്കും അവരുടെ കുട്ടികള്‍ക്കും ചികിത്സക്ക് വേണ്ടി വരുന്ന മരുന്നിന്റെ വില പരമാവധി 1000 രൂപ വരെ ചികിത്സാ ധനസഹായമായി നല്‍കും. സ്വകാര്യ ആശുപത്രികളില്‍ നടത്തുന്ന ചികിത്സ നടത്തിയാല്‍ അതിന് കാരണം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും രേഖാമൂലം വാങ്ങി നല്‍കണം
അഞ്ച് വര്‍ഷമെങ്കിലും അംഗത്വം പൂര്‍ത്തിയാക്കിവരും കുറഞ്ഞത് 10 വര്‍ഷം കൂടി അംഗന്‍വാടിയില്‍ തുടരുവാന്‍ സാധ്യതയുള്ളവരുമായ അംഗങ്ങള്‍ക്ക് അവരുടെ ഹോണറേറിയത്തിന്റെ 30 ഇരട്ടി വരെ ഭവന നിര്‍മ്മാണ വായ്പ ലഭിക്കും. സ്വന്തമായി സ്ഥലമുണ്ടെങ്കില്‍ അവിടെ കെട്ടിടം പണിയുന്നതിനോ സ്ഥലം വാങ്ങി കെട്ടിടം പണിയാനോ സ്ഥലവും കെട്ടിടവും ചേര്‍ത്ത് വാങ്ങാനോ ഈ തുക വിനിയോഗിക്കാം.
പഴയവീടുകള്‍ പുതുക്കി പണിയാന്‍ ഓണറേറിയത്തിന്റെ 15 ഇരട്ടി തുക വായ്പയായി ലഭിക്കും. ഒരു വര്‍ഷമെങ്കിലും തുടര്‍ച്ചയായി വിഹിതം അടച്ചിട്ടുള്ള അംഗത്തിന്റെയോ അവരുടെ മകളുടെയോ വിവാഹത്തിന് പരമാവധി 2000 രൂപ വരെ വായ്പയായി ലഭിക്കും. ഭവന വായ്പ നിലവിലുള്ള അംഗമാണെങ്കിലും വിവാഹ വായ്പ ലഭിക്കാന്‍ തടസമില്ല. എസ് എസ് എല്‍ സിക്ക് മുകളിലോട്ട് വിദ്യാഭ്യാസത്തിനായി ക്ഷേമനിധിയില്‍ നിന്ന് വായ്പ അനുവദിക്കും.
പരമാവധി 1000 രൂപ വരെയാണ് വായ്പ അനുവദിക്കുക. എസ് എസ് എല്‍ സിക്ക് 60 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്കോടെ വിജയിക്കുന്ന അംഗങ്ങളുടെ കുട്ടികള്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കും. ക്ഷേമനിധിയില്‍ അംഗത്വം ഉള്ളവര്‍ മരണമടഞ്ഞാല്‍ അവരുടെ അനന്തരാവകാശികള്‍ക്കു ശരാശരി മാസവിഹിതത്തിന്റെ 200 മടങ്ങ് സഹായധനമായി നല്‍കും. കുറഞ്ഞത് 3,000 രൂപയോ പരമാവധി 10,000 രൂപയോ ആണ് ഇത്തരത്തില്‍ അനുവദിക്കുന്നത്.
-
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു












Click it and Unblock the Notifications