കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പൂർണ ലോക്ക് ഡൗൺ; കടുത്ത നിയന്ത്രണങ്ങൾ ഇങ്ങനെ, ആവശ്യമെങ്കിൽ മറ്റ് ജില്ലകളിലേക്കും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ 75 ജില്ലകൾ അടച്ചിടാനാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച ഏഴ് ജില്ലകളും അടച്ചിടും.കാബിനറ്റ് സെക്രട്ടറി വിളിച്ചുചേര്‍ത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ലോക്ക് ഡൗൺ സംബന്ധിച്ച തിരുമാനം കൈക്കൊണ്ടത്. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല.

രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 341 ആയി ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഇന്ന് മാത്രം രാജ്യത്ത് മൂന്ന് പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. നിലവിൽ അഞ്ച് സംസ്ഥാനങ്ങൾ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സേവനങ്ങൾ മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്.

 അവശ്യസർവ്വീസുകൾ

അവശ്യസർവ്വീസുകൾ

കേരളത്തിൽ കാസർഗോഡ്, എറണാകുളം, കോട്ടയം ,തൃശ്ശൂർ, പത്തനംതിട്ട, മലപ്പുറം എന്നീ ജില്ലകളാണ് അടച്ചിടുന്നത്. സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമെങ്കിൽ മറ്റ് ജില്ലകളിൽ കൂടി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും.
ആവശ്യ സേവനങ്ങൾ മാത്രം അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കാൻ സംസ്ഥാന സർക്കാരിനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

'എന്താണിത് ലാലേട്ട, ഒരിത്തിരി വകതിരിവ് ആയിക്കൂടെ?'; ഭിത്തിയിലൊട്ടിച്ച് കുറിപ്പ്'എന്താണിത് ലാലേട്ട, ഒരിത്തിരി വകതിരിവ് ആയിക്കൂടെ?'; ഭിത്തിയിലൊട്ടിച്ച് കുറിപ്പ്

 സംസ്ഥാന സർക്കാരിന് തിരുമാനിക്കാം

സംസ്ഥാന സർക്കാരിന് തിരുമാനിക്കാം

ആവശ്യസർവ്വീസുകൾ എന്തെക്കെയാണെന്ന് സംസ്ഥാനത്ത് തിരുമാനിക്കാനുള്ള അധികാരമുണ്ട്. അതേസമയം ലോക്ക്ഡൗണിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ചരക്ക് സാധനങ്ങൾ എത്തിക്കുന്നതിനും ഭക്ഷ്യസാധനങ്ങൾ എത്തിക്കുന്നതിനും സർക്കാർ സംവിധാനങ്ങൾ രംഗത്തുണ്ടാകുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചിട്ടുണ്ട്.

5 മണിക്കുള്ള ക്ലാപ്പ് വലിയ മന്ത്രമാണ്, ബാക്റ്റീയകൾ എല്ലാം നശിച്ച് പോകുമെന്ന് മോഹൻലാൽ5 മണിക്കുള്ള ക്ലാപ്പ് വലിയ മന്ത്രമാണ്, ബാക്റ്റീയകൾ എല്ലാം നശിച്ച് പോകുമെന്ന് മോഹൻലാൽ

 പൊതുഗതാഗതം

പൊതുഗതാഗതം

നിലവിൽ മാർച്ച് 31 വരെയുള്ള എല്ലാ ട്രെയിൻ സർവ്വീസുകളും നിർത്തിവെച്ചിട്ടുണ്ട്. ചരക്കുനീക്കത്തിന് തടസമില്ല. ഇപ്പോള്‍ ഓടുന്ന ട്രെയിനുകള്‍ യാത്ര പൂര്‍ത്തിയാക്കും. മെട്രോ ട്രെയിനുകളും നിർത്തിയിട്ടുണ്ട്. അന്തർസംസ്ഥാന ബസ് സർവ്വീസുകൾ നിർത്താനും കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര സർവ്വീസുകൾ മാത്രമായിരിക്കും അനുവദിക്കുക.

 ബാങ്കുകളിൽ നിയന്ത്രണം

ബാങ്കുകളിൽ നിയന്ത്രണം

ബാങ്കുകളിലും നിയന്ത്രണം ഏർപ്പെടുത്തും അവശ്യസേവനങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ. പണം നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കും. അതേസമയം ജനങ്ങൾക്ക് പുറത്തിറങ്ങുന്നതിനും കർശന നിയന്ത്രണം ഉണ്ടാകും. നിലവിൽ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അഞ്ച് സംസ്ഥാനങ്ങൾ പൂർണമായ അടച്ചിടൽ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ്, മഹാരാഷ്ട്ര, ഒഡീഷ രാജസ്ഥാൻ ,ബിഹാർ എന്നീ സംസ്ഥാനങ്ങളാണ് ഈ മാസം 31 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

 ജനത കർഫ്യൂ നീട്ടി

ജനത കർഫ്യൂ നീട്ടി

അതിനിടെ കേരളത്തിൽ ജന കർഫ്യൂ നീട്ടി. രാത്രി 9 മണിക്ക് ശേഷവും ആളുകൾ പുറത്തിറങ്ങരുതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കർഫ്യൂ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തർപ്രദേശും മഹാരാഷ്ട്രയും തമിഴ്നാടും ജനതാ കർഫ്യൂ നാളം രാവിലെ വരെ നീട്ടിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിരോധനാജ്ഞയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി ആവശ്യപ്പെട്ടത് മോഹന്‍ലാല്‍ മനസിലാക്കിയത് ഈ വിധത്തില്‍ ആണെങ്കില്‍ നമ്മുടെ കാര്യം കഷ്ടംപ്രധാനമന്ത്രി ആവശ്യപ്പെട്ടത് മോഹന്‍ലാല്‍ മനസിലാക്കിയത് ഈ വിധത്തില്‍ ആണെങ്കില്‍ നമ്മുടെ കാര്യം കഷ്ടം

English summary
What is Complete shut Down; these are the restrictions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X