കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ജനതാ കർഫ്യൂ? കർഫ്യൂ നടപ്പിലാക്കുന്നതെങ്ങനെ, നിയന്ത്രണത്തിൽ ഇളവുകൾ ലഭിക്കുന്നത് ആർക്കെല്ലാം!

Google Oneindia Malayalam News

ദില്ലി: ചൈനയിൽ ആയിരക്കണക്കിന് പേരെ കൊന്നൊടുക്കിയ കൊറോണ വൈറസ് രാജ്യത്ത് ഭീതിയിലാഴ്ത്തിയതോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. കൊറോണയിൽ നിന്ന് രക്ഷനേടാൻ പൌരന്മാരുടെ കുറച്ച് ദിവസങ്ങൾ രാജ്യത്തിന് നൽകണമെന്ന ആഹ്വാനത്തോടെയാണ് പ്രധാനമന്ത്രി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

Recommended Video

cmsvideo
All You Want To Know About Janta Curfew | Oneindia Malayalam

 കൊറോണ; മദ്യം വാങ്ങാൻ ഒരു മീറ്റർ അകലത്തിൽ ക്യൂ, ഇതും കേരള മോഡൽ,കൈയ്യടി, വൈറലായി ചിത്രം കൊറോണ; മദ്യം വാങ്ങാൻ ഒരു മീറ്റർ അകലത്തിൽ ക്യൂ, ഇതും കേരള മോഡൽ,കൈയ്യടി, വൈറലായി ചിത്രം

രാജ്യത്ത് 195 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേരാണ് കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്. മഹാരാഷ്ട്ര, ദില്ലി, കർണാടക, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലായാണ് കൊ റോണ മരണം രേഖപ്പെടുത്തിയത്. ഇറ്റാലിയൻ പൌരനാണ് രാജസ്ഥാനിൽ മരിച്ചത്. ഇന്ത്യയിൽ ചികിത്സയിൽ കഴിയുന്നവരിൽ 25 പേരും വിദേശികളാണ്. ഇതേ സമയം ആഗോള തലത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞിട്ടുണ്ട്. മരിച്ചവരുടെ എണ്ണം ഇതിനകം പതിനായിരം കവിഞ്ഞിരുന്നു. ലോകത്ത് കൊറോണ ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയതോടെയാണ് ലോകാരോഗ്യ സംഘടനയാണ് കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചത്.

എന്താണ് ജനതാ കർഫ്യൂ

എന്താണ് ജനതാ കർഫ്യൂ

ലോകത്ത് കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ പ്രതിരോധ നടപടികളുടെ ഭാഗമായാണ് പ്രധാന മന്ത്രി നരേന്ദ്രമോദി ജനതാ കർഫ്യൂ നടപ്പിലാക്കാമെന്ന നിർദേശം മുന്നോട്ടുവെച്ചത്. രാജ്യത്തുള്ള ജനങ്ങൾക്കായി ജനങ്ങൾ തന്നെ നടത്തുന്ന കർഫ്യൂ എന്നാണ് ജനതാ കർഫ്യൂവിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ജനതാ കർഫ്യൂ പ്രഖ്യാപിക്കുന്ന സമയത്ത് ആരും പുറത്തിറങ്ങതരുതെന്നാണ് പ്രധാനമന്ത്രി നിർദേശിക്കുന്നത്. വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം മുന്നോട്ടുവെച്ചത്. കൊറോണ വൈറസിന്റെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജനങ്ങൾ റോഡുകളിലേക്കും പൊതു സ്ഥലങ്ങളിലേക്കും ഇറങ്ങുന്നത് കുറയ്ക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചിരുന്നു.

 ജനതാ കർഫ്യൂ എപ്പോൾ

ജനതാ കർഫ്യൂ എപ്പോൾ


മാർച്ച് 22 ഞായറാഴ്ച രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പതുമണി വരെയുള്ള സമയത്താണ് കർഫ്യൂ നടപ്പിലാക്കുന്നത്. ജനങ്ങൾ തന്നെ തീരുമാനിച്ച് നടപ്പിലാക്കുന്ന കർഫ്യൂ ആയതുകൊണ്ട് തന്നെ അവശ്യ സർവീസുകൾ മാത്രം പ്രവർത്തിപ്പിക്കാനാണ് മന്ത്രി നൽകിയ നിർദേശം. അത്യാവശ്യ ഘട്ടത്തിൽ അല്ലാതെ ഈ സമയത്ത് ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം.

 കർഫ്യൂവിൽ ഇളവ് ആർക്കെല്ലാം

കർഫ്യൂവിൽ ഇളവ് ആർക്കെല്ലാം


രാജ്യത്തെ അവശ്യ സേവനങ്ങളെയാണ് ജനതാ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. പോലീസ്, ആരോഗ്യ രംഗത്തുള്ളവർ, മാധ്യമങ്ങൾ, സർക്കാർ ജീവനക്കാർ, അഗ്നിശമന സേന എന്നിവർക്ക് മാത്രമാണ് ജനതാ കർഫ്യൂവിൽ നിന്ന് ഇളവ് ലഭിക്കുക. കൊറോണ വൈറസ് രോഗികളുടെ എണ്ണം രാജ്യത്ത് വർധിച്ചുവരുന്നതിനിടെ രോഗവ്യാപനം തടയുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി ജനതാ കർഫ്യൂവിന് ആഹ്വാനം നൽകുന്നത്.

 പ്രധാനമന്ത്രിയുടെ നിർദേശങ്ങൾ

പ്രധാനമന്ത്രിയുടെ നിർദേശങ്ങൾ

വ്യാഴാഴ്ച രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കൊറോണയുടെ വ്യാപനം തടയാൻ പൌരന്മാരുടെ കുറച്ച് ദിവസങ്ങൾ രാജ്യത്തിനായി നൽകണമെന്നാവശ്യപ്പെട്ടിരുന്നു. ആൾക്കൂട്ടങ്ങൾ ഒഴിവാക്കി രാജ്യത്തെ ജനങ്ങളോട് വീടുകളിൽ തന്നെ കഴിയാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. കൊറോണയെ ആരും ലാഘവത്തോടെ കാണരുതെന്നും സ്വയം ശ്രദ്ധക്കൊപ്പം മറ്റുള്ളവരുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്നും മോദി ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. അതേ സമയം കൊറോണ വൈറസിനെതിരെ ലോകത്ത് ഇതുവരെ മരുന്നകളോ വാക്സിനുകളോ കണ്ടുപിടിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി ഓർമിപ്പിക്കുന്നു. ഭാവിയിലുണ്ടാകുന്ന വെല്ലുവിളികൾ നേരിടുന്നതിന് ജനതാ കർഫ്യൂ സഹായിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. 65 വയസ്സിന് മുകളിലുള്ളവർ വീട്ടിലിരിക്കാൻ നിർദേശിച്ച പ്രധാനമന്ത്രി ജനങ്ങളോട് സാമൂഹിക അകലം പാലിക്കാനും ആവശ്യപ്പെട്ടിരുന്നു. അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെയുള്ള ആശുപത്രി സന്ദർശനം ഒഴിവാക്കാനും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങാനുമാണ് ജനങ്ങൾക്ക് നൽകിയിട്ടുള്ള നിർദേശം. ജനതാ കർഫ്യൂവിനെക്കുറിച്ച് ഫോൺ മുഖേന പരമാവധി പ്രചാരണം നടത്താനും മോദി ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

 നന്ദിപ്രകടിപ്പിക്കാൻ ആഹ്വാനം

നന്ദിപ്രകടിപ്പിക്കാൻ ആഹ്വാനം


ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കൊറോണ വൈറസ് ഭീഷണിക്കിടയിലും പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് വേണ്ടി നന്ദി രേഖപ്പെടുത്താൻ ജനങ്ങൾ ബാൽക്കണിയിലോ വീടുകളുടെ വാതിൽക്കലോ ജനാലകൾക്കടുത്തോ നിന്ന് പ്ലേറ്റുകൾ കൂട്ടി മുട്ടണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. വിമാനത്താവളങ്ങൾ, ആശുപത്രികൾ, ഗതാഗത സംവിധാനങ്ങൾ, ശൂചീകരണ മേഖല എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് നന്ദി രേഖപ്പെടുത്താനാണ് പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്. "കഴിഞ്ഞ രണ്ട് മാസക്കാലമായി ലക്ഷക്കണക്കിന് ആളുകളാണ് അവരെക്കുറിച്ച് പോലും ശ്രദ്ധിക്കാതെ രാത്രിയും പകലുമായി ആശുപത്രികളിലും വിമാനത്താവളങ്ങളിലും സേവനമനുഷ്ടിക്കുന്നത്. മാർച്ച് 22ന് വൈകിട്ട് അഞ്ച് മണിക്ക്

English summary
What is Janta curfew and how it will be implemented during Coronavirus outbreak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X