Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്‌നത്തില്‍ പോലും കരുതിയില്ല; ഇങ്ങനെ ഒരു തോല്‍വി... ചിത്രത്തില്‍ നിന്ന് മാഞ്ഞ് ജെഡിഎസ്

ബെംഗളൂരു: കോണ്‍ഗ്രസിനും ബിജെപിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരിക്കുക, ജെഡിഎസ് പിന്തുണയ്ക്കുന്നവര്‍ അധികാരത്തിലെത്തുക. ജെഡിഎസ് ഇല്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യമല്ലാതിരിക്കുക.... ഇതെല്ലാമാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി ജെഡിഎസ്സിനെ കര്‍ണാടക രാഷ്ട്രീയത്തില്‍ മുന്നില്‍ നിര്‍ത്തിയത്. എന്നാല്‍ ഇത്തവണ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു.

ജെഡിഎസിന്റെ ശക്തി കേന്ദ്രമായ ഓള്‍ഡ് മൈസൂരുവില്‍ പാര്‍ട്ടിക്ക് ദയനീയ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. പ്രമുഖ നേതാക്കളെല്ലാം തോറ്റു. അധ്യക്ഷന്‍ എച്ച്ഡി കുമാരസ്വാമിയുടെ ജയം അത്ര തിളക്കമുള്ളതല്ല. മകന്‍ നിഖില്‍ കുമാരസ്വാമി പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ രാമനഗര മണ്ഡലത്തില്‍ ദയനീയമായി തോറ്റു. നേരത്തെ കുമാരസ്വാമിയും ഭാര്യയും ജയിച്ച മണ്ഡലമാണിത്. അവിടെയാണ് മകന്‍ തോറ്റത്.

kumaraswami

രാമനഗര മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഇഖ്ബാല്‍ ഹുസൈന്‍ ആണ് ജയിച്ചത്. 10000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ ജയം. സംസ്ഥാനത്ത് കോണ്‍ഗ്രസ് മിന്നും ജയം നേടിയതോടെ ജെഡിഎസ് അപ്രത്യക്ഷമായി എന്ന് പറയാം. 2008ല്‍ ബിജെപിക്കൊപ്പവും 2018ല്‍ കോണ്‍ഗ്രസിനൊപ്പവും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയ പാര്‍ട്ടിയാണ് ജെഡിഎസ്. തൂക്കുസഭ വന്നതാണ് അന്ന് ജെഡിഎസിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചത്.

ബിജെപിയെ പരാജയപ്പെടുത്തുക എന്ന പൊതുവികാരം സംസ്ഥാനത്ത് രൂപപ്പെട്ടിരുന്നു എന്നാണ് ഫലം പഠിക്കുമ്പോള്‍ വ്യക്തമാകുന്നത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ മുസ്ലിം വോട്ടര്‍മാര്‍ ജെഡിഎസിനെ പിന്തുണച്ചിരുന്നു എങ്കിലും ഇത്തവണ ബിജെപിയെ തളയ്ക്കാന്‍ കോണ്‍ഗ്രസിനാണ് സാധിക്കുക എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. ഇതോടെ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നിന്നു.

വൊക്കലിഗ സമുദായമാണ് ജെഡിഎസിന്റെ വോട്ട് ബാങ്ക്. വൊക്കലിഗ നേതാവ് തന്നെയാണ് പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. ഇതോടെ വൊക്കലിഗ വോട്ടുകള്‍ പൂര്‍ണമായി ജെഡിഎസിന് കിട്ടിയില്ല. ഇതും ജെഡിഎസിന് തിരിച്ചടിയായി. മറുഭാഗത്ത് പ്രമുഖ സമുദായമായ ലിംഗായത്ത് ബിജെപിയെ കൈവിടുകയും ചെയ്തു. പ്രമുഖ ലിംഗായത്ത് നേതാക്കള്‍ പോലും കോണ്‍ഗ്രസിന് വോട്ട് ചോദിച്ചു. ഇത് കോണ്‍ഗ്രസിന് അനുകൂലമായ തരംഗമുണ്ടാക്കി.

ഇതോടെ ബിജെപി വീണതിനേക്കാള്‍ ആഴത്തില്‍ വീണത് ജെഡിഎസ് ആണ്. നിഖില്‍ കുമാരസ്വാമിക്ക് ഭാഗ്യം കുറവാണ് എന്ന് ജെഡിഎസ് പ്രവര്‍ത്തകര്‍ക്കിടയില്‍ സംസാരമുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ മല്‍സരിച്ച അദ്ദേഹം നടി സുമലതയോട് പരാജയപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ കോട്ടയില്‍ മല്‍സരിച്ചിട്ടും ജയിക്കാന്‍ സാധിച്ചില്ല.

c

ഭരണം ലഭിക്കുക എന്ന നയം മാത്രമേ ജെഡിഎസിനുള്ളൂ എന്ന തോന്നല്‍ വോട്ടര്‍മാര്‍ക്കിടയിലുണ്ടായതും പാര്‍ട്ടിക്ക് തിരിച്ചടിയായി. നേരത്തെ ബിജെപിയുമായും കോണ്‍ഗ്രസുമായും സഖ്യം ചേര്‍ന്നതാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. പ്രധാന വിഷയങ്ങളില്‍ പാര്‍ട്ടിക്ക് വ്യക്തമായ നിലപാടില്ലാത്തതും ചോദ്യം ചെയ്യപ്പെട്ടു. 2018ല്‍ ഓള്‍ഡ് മൈസൂരു മേഖലയില്‍ നിന്ന് 30ഓളം സീറ്റ് നേടിയ ജെഡിഎസിന് ഇത്തവണ പകുതിയിലധികം കുറഞ്ഞു.

2018ല്‍ ജെഡിഎസിന് 37 സീറ്റാണ് ലഭിച്ചത്. ഇത്തവണ 19 ആയി കുറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജെഡിഎസിന്റെ വോട്ട് വിഹിതം ക്രമേണ കുറയുകയാണ്. 2004ല്‍ 20 ശതമാനം വോട്ട് നേടിയ പാര്‍ട്ടി 2018ല്‍ 18 ശതമാനമായി കുറഞ്ഞു. ഇത്തവണ വീണ്ടും കുറഞ്ഞു. 2028ലേത് തന്റെ അവസാന തിരഞ്ഞെടുപ്പാകും എന്ന് നേരത്തെ കുമാരസ്വാമി പ്രഖ്യാപിച്ചിട്ടുണ്ട്. കുമാരസ്വാമി കൂടി കളം ഒഴിഞ്ഞാല്‍ ജെഡിഎസ് പൂര്‍ണമായും ഇല്ലാതാകുന്ന അവസ്ഥയിലേക്കെത്തും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+