'എന്തിനെയാണ് മോദി ഭയക്കുന്നത്'; ട്വിറ്റർ മേധാവിയുടെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ്
ഡൽഹി: ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സിഇ യുമായ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. തനിക്കെതിരെ ചോദ്യമുയർത്തുന്നവരെ തകർക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനതെ വിമർശിച്ചു. സത്യം പറയുന്നവരേയും പ്രതിപക്ഷ നേതാക്കളുടെ ചോദ്യങ്ങളേയും മോദി എന്തിനാണ് ഭയക്കുന്നതെന്നും സുപ്രിയ ചോദിച്ചു. പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ
'എന്തിനെയാണ് പ്രധാനമന്ത്രി ഭയക്കുന്നത്? അദ്ദേഹം ഭീരുവിനെ പോലെയാണ് പെരുമാറുന്നത്. ചോദ്യങ്ങൾ ഉയർത്തുന്നവരുടെ വായ മൂടിക്കെട്ടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. തന്റെ പ്രതിച്ഛായ കെട്ടിപ്പടുക്കാൻ കോടികൾ ചിലവഴിച്ചതുകൊണ്ടാണ് പ്രധാനമന്ത്രി ഭയപ്പെടുന്നത്, കാരണം സത്യങ്ങൾ പുറത്തുവരുമ്പോൾ അതെല്ലാം തകരും', സുപ്രിയ പറഞ്ഞു.

ഇന്ത്യയിൽ ജനാധിപത്യം ഭീഷണിയിലാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തെ ശരിവയ്ക്കുന്നതാണ് ഡോർസിയുടെ വെളിപ്പെടുത്തലെന്നും ഇതിലും വലിയ തെളിവുകളൊന്നും ഇനി ആവശ്യമില്ലെന്നും സുപ്രിയ പറഞ്ഞു. ജാക്ക് ഡോർസി കള്ളം പറയുകയാണെന്ന കേന്ദ്ര വാദത്തേയും സുപ്രിയ തള്ളി. 'കളവ് പറഞ്ഞതുകൊണ്ട് ഡോർസിക്ക് എന്താണ് ലഭിക്കാനുള്ളത്? ഇവിടെ സർക്കാരാണ് കളവ് പറയുന്നത്. കള്ളങ്ങൾക്ക് പിന്നിൽ ഒളിക്കുകയാണ് അവർ', സുപ്രിയ വിമർശിച്ചു.
കർഷക പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം ട്വിറ്റർ ഓഫീസിൽ റെയ്ഡ് നടന്ന സംഭവവും സുപ്രിയ ഓർമ്മിപ്പിച്ചു.21 വയസ്സുള്ള യുവ പരിസ്ഥിതി പ്രവർത്തകയേയും ലോക പ്രശസ്ത ഗായിക റിഹാനയേയുമെല്ലാം സർക്കാർ എന്തിനാണ് ഭയന്നതെന്നും സുപ്രിയ ചോദിച്ചു. സമ്മര്‍ദ്ദമുണ്ടായതിനാലാണ് അവര്‍ രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് നിരോധിച്ചതെന്നും പിന്നീട് പുനഃസ്ഥാപിക്കപ്പെട്ടിട്ടും ആറ് മാസത്തോളം പഴയ ഫോളോവേഴ്സിനെ തിരിച്ച് ചേർത്തിരുന്നില്ലെന്നും സുപ്രിയ പറഞ്ഞു.
കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവരുടേയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടേയും അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നുവെന്നായിരുന്നു ട്വിറ്റർ മുൻ സിഇഒയുടെ വെളിപ്പെടുത്തൽ. കര്‍ഷക സമരവുമായി ബന്ധപ്പെട്ട ചില അക്കൗണ്ടുകള്‍ ബ്ലോക് ചെയ്തില്ലെങ്കില്‍ ട്വിറ്റര്‍ ഇന്ത്യ പൂട്ടിക്കുമെന്നടക്കം ഭീഷണി ഉണ്ടായിരുന്നുവെന്നും ജാക്ക് ഡോർസി പറഞ്ഞത്. സര്‍ക്കാര്‍ വിരുദ്ധ നിലപാടുള്ള മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളും ബ്ലോക് ചെയ്യണമെന്ന് സമ്മര്‍ദമുണ്ടായിരുന്നുവെന്നും ഡോർസി പറഞ്ഞിരുന്നു.
എന്നാൽ ഡോർസി കള്ളം പറയുകയാണെന്നായിരുന്നു കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ആരോപിച്ചത്. കർഷക സമരത്തിന്റെ സമയത്ത് തെറ്റായ വിവരങ്ങൾ ട്വിറ്റർ പ്രചരിപ്പിച്ചെന്നും ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കാന്‍ അവർ തയാറായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications