• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മുബൈ കേന്ദ്രഭരണ പ്രദേശമാക്കണം'; പോരടിച്ച് കർണാടകയും മഹാരാഷ്ട്രയും; എന്താണ് അതിർത്തി തർക്കം, അറിയാം

ദില്ലി; ഒരിടവേളയ്ക്ക് ശേഷം അതിർത്തി ഗ്രാമങ്ങളെ ചൊല്ലി കർണാടകയും മഹാരാഷ്ട്രയും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾ വീണ്ടും ചൂട് പിടിച്ചിരിക്കുകയാണ്.മഹാരാഷ്ട്ര -കർണാടക അതിർത്തി മേഖലയിൽ മറാഠി സംസാരിക്കുന്ന ജനങ്ങൾ കൂടുതലായി വസിക്കുന്ന പ്രദേശങ്ങൾ മഹാരാഷ്ട്രയുടെ ഭാഗമാക്കേണ്ടതുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഒരു പൊതു ചടങ്ങിനിടെ പറഞ്ഞതോടെയാണ് വീണ്ടും ഇരു സർക്കാരുകളും തമ്മിൽ വിഷയത്തിൽ കൊമ്പ് കോർക്കാൻ തുടങ്ങിയത്. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ അന്തിമ വിധി വരുംവരെ അതിര്‍ത്തി മേഖലയെ കേന്ദ്രഭരണ പ്രദേശമാക്കി നിലനിർത്തണമെന്ന നിർദ്ദേശവും താക്കറെ പറഞ്ഞു. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കം പ്രതിപാദിക്കുന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു ഉദ്ധവ് ഇത്തരം ഒരു ആവശ്യം മുന്നോട്ട് വെച്ചത്.

അതിനിടെ കാലങ്ങളായി നിലനിൽക്കുന്ന കേസ് ജയിക്കാനുള്ള എല്ലാ വഴികളും തേടണമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാറും ചടങ്ങിൽ പറഞ്ഞു. അതേസമയം ഇതിന് മറുപടിയുമായി കർണാടക ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദിയും രംഗത്തെത്തി. മുംബൈയെ കർണാടകയുമായി ചേർക്കുകയോ അല്ലേങ്കിൽ കേന്ദ്രഭരണ പ്രദേശമാക്കി നിലനിർത്തുകയോ വേണമെന്നാണ് അദ്ദേഹം തിരിച്ചടിച്ചത്.ഇതോടെ കാലങ്ങളായി കോടതിയ്ക്ക് മുന്നിലുള്ള തർക്ക വിഷയം വീണ്ടും മൂർച്ഛിച്ചിരിക്കുകയാണ്.

എന്താണ് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കം

മഹാരാഷ്ട്രയും കര്‍ണ്ണാടകയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ആരംഭിച്ചത് 1956 ലെ സംസ്ഥാന പുനസംഘടന നിയമത്തോടുകൂടിയാണ്. സംസ്ഥാന പുനസംഘടന നിയമം വഴി മുംബൈ നാട്ടുരാജ്യത്തിന്‍റെ ഭാഗമായിരുന്ന ബല്‍ഗാമും മുംബൈ സംസ്ഥാനത്തെ പത്ത് താലൂക്കുകളും മൈസൂരിന്‍റെ ഭാഗമായി മാറി. ഭാഷയുടെയും ഭരണത്തിന്‍റെയും അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ വേര്‍തിരിച്ചപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സുപ്രീം കോടതിയില്‍ ഈ വിഷയം നിലനില്‍ക്കുന്നുണ്ട്.

മഹാരാഷ്ട്രയും കർണാടകയും പറയുന്നത്

പഴയ ബോംബെ പ്രസിഡൻസിയുടെ ഭാഗമായ ബെല്‍ഗാം, കാര്‍വാര്‍, നിപ്പാനി എന്നിവ അടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങളില്‍ അധികവും മറാഠി സംസാരിക്കുന്നവരാണ്. ഈ പ്രദേശങ്ങൾ തങ്ങൾക്ക് വേണമെന്നാണ് മഹാരാഷ്ട്രയുടെ അവകാശവാദം. എന്നാൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് കർണടാകവും വ്യക്തമാക്കുന്നു. മാത്രമല്ല ബെൽഗാവി സംസ്ഥാനത്തിന്റെ അവിഭാജ്യ ഘടകമാണെന്നാണ് കർണാടക അവകാശപ്പെടുന്നത്. വിധാൻ സൗധയുടെ മാതൃകയിൽ ഇവിിടെ സുവർണ വിധാൻ സൗദയും കർണാക നിർമ്മിച്ചിട്ടുണ്ട്. വർഷത്തിൽ ഒരിക്കൽ നിയമസഭാ സമ്മേളനവും ഇവിടെ നടക്കുന്നുണ്ട്.

ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള തർക്കം വര്‍ഷങ്ങളായി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മഹാജൻ കമ്മീഷൻ റിപ്പോർട്ട് തങ്ങൾ അന്തിമമായി കണക്കാക്കുന്നത് എന്നാണ് അടുത്തിടെയും കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ആവർത്തിച്ചത്.ഇവിടുത്തെ മറാത്തി ജനത സംസ്ഥാനത്തെ കന്നഡിഗന്മാരെപ്പോലെയാണ്. മറാത്തക്കാരുടെ വികസനത്തിനായി ഞങ്ങൾ ഒരു കോർപ്പറേഷൻ രൂപീകരിച്ചിട്ടുണ്ടെന്നും യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു.

മഹാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

സംസ്ഥാന അതിർത്തികൾ പുനര്‍ നിർണ്ണയിക്കുന്ന കമ്മീഷന്‍റെ അതിര്‍ത്തി പുനസംഘടനയില്‍ മൈസൂരിലെ 50 ശതമാനത്തിലധികം കന്നഡ സംസാരിക്കുന്ന താലൂക്കുകളും ഉള്‍പ്പെട്ടു. എങ്കിലും ഈ അതിര്‍ത്തി നിര്‍ണ്ണയിക്കലിനെ എതിര്‍ക്കുന്നവര്‍ പറയുന്നത് 1956 ൽ അവിടെ താമസിച്ചിരുന്ന കന്നഡക്കാരേക്കാള്‍ കൂ‌ടുതലാണ് മറാത്തി സംസാരിച്ചിരുന്നവര്‍ എന്നാണ്.

1957 ല്‍ അന്നത്തെ മുംബൈ സര്‍ക്കാര്‍ തങ്ങളുടെ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്നാണ് മുൻ ചീഫ് ജസ്റ്റിസ് മെഹർ ചന്ദ് മഹാജന്‍റെ കീഴിൽ 1966 ഒക്ടോബറിൽ മഹാജൻ കമ്മീഷൻ രൂപീകരിച്ചത്.

1967 ഓഗസ്റ്റിൽ 264 ഗ്രാമങ്ങൾ മഹാരാഷ്ട്രയിലേക്ക് മാറ്റണമെന്നും ബെൽഗാമും മറ്റ് 247 ഗ്രാമങ്ങളും കർണാടകയിൽ തുടരണമെന്നും കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് പക്ഷപാതപരവും യുക്തിരഹിതവുമാണെന്ന് ആരോപിച്ച് മഹാരാഷ്ട്ര ഇത് തള്ളിക്കളയുകയും മറ്റൊരു റിപ്പോര്‍ട്ട് ആവശ്യപ്പെ‌ടുകയും ചെയ്തു. എന്നാല്‍ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്ത കര്‍ണ്ണാടക ഇത് നടപ്പാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്. എന്നാല്‍ ഔദ്യോഗികമായി കമ്മീഷൻ നിർദ്ദേശം നടപ്പാക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല.

എന്താണ് നിലവിലെ സ്ഥിതി

ഓരോ സംസ്ഥാനത്തെയും ഭാഷാ ജനസംഖ്യ കണക്കാക്കിയ ശേഷം കർണാടകയിൽ നിന്ന് 814 ഗ്രാമങ്ങൾ മഹാരാഷ്ട്രയുടെ ഭാഗമാക്കണമെന്നാണ് മഹാരാഷ്ട്ര സർക്കാരിന്റെ ആവശ്യം. മുഖ്യമന്ത്രിയായി അധികാരം ഏറ്റ പിന്നാലെ തന്നെ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട കേസ് വേഗത്തിലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ താക്കറെ കഴിഞ്ഞ വർഷം മഹാരാഷ്ട്ര മന്ത്രിമാരായ ഏകനാഥ് ഷിൻഡെ, ചഗൻ ഭുജ്ബാൽ എന്നിവരെ കോ-കോർഡിനേറ്റർമാരായി താക്കറെ നിയമിച്ചിരുന്നു.

'പിണറായി സർക്കാർ സൗജന്യമായി നൽകുന്നത് കേന്ദ്രം നൽകുന്ന അരിയാണ്;ഇന്ധന വില കുറവുണ്ടാകാൻ കേരളം നികുതി കുറക്കട്ടെ'

cmsvideo
  രണ്ട് ഡോക്ടര്‍മാര്‍ വാക്‌സിന്‍ എടുക്കുന്നതായി അഭിനയിക്കുന്ന വീഡിയോ | Oneindia Malayalam

  ജോസ് കെ മാണിയുടെ സമ്മർദ്ദം വിലപ്പോവില്ല; മെരുക്കാൻ ഉറച്ച് സിപിഎം.. 15 അല്ല 10..സീറ്റുകൾ ഇങ്ങനെ

  English summary
  what is the land dispute between karanataka and maharshatra, here is the history and details
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X