നോട്ട് നിരോധനമെന്ന ദുരന്തം: അവകാശവാദങ്ങളെല്ലാം തകർന്നടിഞ്ഞു, ഒടുവില്‍ ബിജെപി പോലും മിണ്ടാതായി
'മേരെ പ്യാരേ ദേശ് വാസിയോം .... ആജ് മദ്ധ്യ രാത്രി....യാനി ...ആട്ട് നവംബർ ദോ ഹസ്സാർ സോല... കി രാത്രി ക്കോ ബാരഹ് ഭജേ സേ ... വർത്തമാന മേ ജാരി... പാഞ്ച സൗ രൂപ്പയെ ... ഔർ ഏക് ഹസ്സാർ രൂപയെ ...കെ കറൻസി നോട്ട് ...ലീഗൽ ടെൻഡർ ... നഹി റഹ്‌ഹെംഗീ .." 2016 നവംബർ എട്ടിന് രാത്രി എട്ട് മണിക്ക് അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചപ്പോള്‍ ഹിന്ദി അറിയാത്തവർക്ക് പെട്ടെന്ന് കാര്യം മനസ്സിലായില്ലെങ്കിലും സംഭവം 500, 1000 നോട്ടുകളുടെ നിരോധനം ആണെന്ന് ബോധ്യപ്പെട്ടതോടെ എല്ലാവരും നെഞ്ചത്ത് കൈവെച്ച് പോയി.
പിന്നീടുള്ള ദിവസങ്ങള്‍ രാജ്യം കണ്ടത് സമാനതകളില്ലാത്ത കാഴ്ചകളായിരുന്നു. കയ്യിലുള്ള ആയിരത്തിന്റെയും അഞ്ഞൂറിന്റേയും നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ജനം പൊരിവെയിലത്ത് ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നിന്നു. ഇതിനിടയില്‍ നിരവധി കുഴഞ്ഞ് വീണ് മരണങ്ങള്‍ വരെയുണ്ടായെന്ന റിപ്പോർട്ടുകളുണ്ടായി. സർക്കാർ വലിയ അവകാശവാദങ്ങള്‍ തുടക്കത്തില്‍ ഉയർത്തിയിരുന്നെങ്കിലും സാമ്പത്തിക വിദഗ്ധർ അടക്കം രാജ്യം കണ്ട ഏറ്റവും മണ്ടന്‍ തീരുമാനമായി നോട്ട് നിരോധനത്തെ വിലയിരുത്തി.

കള്ളനോട്ട് ഇല്ലാതാക്കുക, ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ്സ് തടയുക, ഡിജിറ്റല്‍ കറന്‍സിയിലേക്ക് ജനങ്ങളെ മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു നോട്ട് നിരോധനം സംബന്ധിച്ച് പ്രഖ്യാപനം നടത്തുമ്പോള്‍ നരേന്ദ്ര മോദി പറഞ്ഞത്. പ്രഖ്യാപനത്തെ ചിലർ തുടക്കം മുതല്‍ തന്നെ എതിർത്തപ്പോള്‍ കേരളത്തില്‍ നിന്ന് ഉള്‍പ്പടെയുള്ള ചില കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രത്തിന്റെ തീരുമാനത്തെ അനുകൂലിച്ച് രംഗത്ത് വന്നു.
എന്നാല്‍ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും തന്നെ വലിയ തോതില്‍ നടപ്പിലായില്ലെന്നുള്ളതാണ് സത്യം. 15.44 ലക്ഷം കോടി രൂപ മൂല്യമുള്ള കറന്‍സികളാണ് നിരോധനം വഴി പിന്‍വലിച്ചപ്പോള്‍, 15.28 ലക്ഷം കോടി രൂപയും ബാങ്കുകളില്‍ തിരികെയെത്തി. ഇതോടെ കള്ളപ്പണ നിരോധനമെന്ന അവകാശവാദം ഏറെക്കുറെ തകർന്നടിഞ്ഞു. രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ പണം നിക്ഷേപിക്കപ്പെട്ട അക്കൗണ്ടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞു എന്ന് സർക്കാർ അവകാശപ്പെട്ടെങ്കിലും ഇതില്‍ കള്ളനോട്ടുകാരുടേത് എത്രയെന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ആർക്കും ഉത്തരമില്ല.

കള്ളനോട്ട് തടയുക എന്നായിരുന്നു മറ്റൊരു അവകാശവാദമെങ്കില്‍ 1000, 500 നോട്ടുകള്‍ക്ക് പകരമായി ഇറങ്ങിയ 2000 ന്റെ നോട്ടുകള്‍ കള്ളനോട്ട് അടിക്കാരുടെ പണി കൂടുതല്‍ എളുപ്പമാക്കിയെന്ന് വേണം വിലയിരുത്താന്‍. 2015 - 2016 സാമ്പത്തിക വര്‍ഷത്തില്‍ പിടിച്ചതിനേക്കാള്‍ കള്ളനോട്ട് 2016 - 2017 സാമ്പത്തിക വര്‍ഷത്തില്‍ പിടിച്ചുവെന്നാണ് കണക്ക്. പിന്നീടുള്ള വർഷങ്ങളിലും ഇത് കൂടി വന്നു. അക്കൂട്ടത്തില്‍ ഏറിയ പങ്കും പുതിയ 500, 2000 നോട്ടുകളായിരുന്നു.
തീവ്രവാദപ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് കച്ചവടങ്ങളും അവസാനിപ്പിക്കുമെന്ന അവകാശവാദത്തിലും ഏതെങ്കിലും തരത്തിലുള്ള നേട്ടമുള്ളതായി അറിവില്ല. പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ അല്‍പ്പമെങ്കിലും നേട്ടമുണ്ടാക്കിയത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുകയെന്നതിലാണ്. എന്നാല്‍ ഇതിനാവട്ടെ നോട്ട് നിരോധനവുമായി നേരിട്ട് ബന്ധമില്ലതാനും.
നോട്ട് നിരോധനം തുഗ്ലക്ക് പരിഷ്കാരമാണെന്ന് തെളിയിക്കുന്ന നിരവധി പ്രത്യാഘാതങ്ങള്‍ നിരോധനത്തിന്റെ ആദ്യ നിമിഷം മുതല്‍ സാമ്പത്തിക മേഖലയില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. കയ്യില്‍ അത്യാവശ്യത്തിന് പോലും പണമില്ലാതെ ജനം നെട്ടോട്ടമോടിയ ദിനങ്ങളായിരുന്നു അത്. ചെറുകിട കച്ചവടക്കാർ മുതല്‍ വന്‍ ബിസിനസുകാർ വരെ ബുദ്ധിമുട്ടുകള്‍ നേരിട്ടു. റിയല്‍ എസ്റ്റേറ്റ് മേഖലയും നിര്‍മാണ മേഖലയും അക്ഷരാർത്ഥത്തില്‍ സ്തംഭിച്ചു. ഇതോടെ നിരവധിയാളുകള്‍ക്ക് താല്‍ക്കാലികമായെങ്കിലും തൊഴില്‍ നഷ്ടമായി.

എല്ലാം 50 ദിവസങ്ങള്‍കൊണ്ട് ശരിയാകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ അവകാശവാദം. എന്നാല്‍ വർഷങ്ങള്‍ പിന്നിട്ടിട്ടും നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതകങ്ങള്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ തുടർന്നു. 2016 നവംബര്‍ വരെ ചെറുതായിട്ടെങ്കിലും നേട്ടമുണ്ടാക്കിയിരുന്നു ജി ഡി പി പിന്നീട് താഴേക്ക് പോവുകയും ചെയ്തു. തുടക്കത്തില്‍ ബി ജെ പി വലിയ ആഘോഷമാക്കിയ നോട്ട് നിരോധനത്തെക്കുറിച്ച് അവർ മിണ്ടാതാവുന്നതും പിന്നീട് നാം കണ്ടു.
എല്ലാത്തിനും ഒടുവില്‍ ഇപ്പോഴിതാ 1000, 500 നോട്ടുകളുടെ നിരോധനത്തിന് പിന്നാലെ പുറത്തിറക്കിയ 2000 ത്തിന്റെ നോട്ടും സർക്കാർ പിന്‍വലിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരുകയും ചെയ്യും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications