കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ബിജെപിയുടെ 25 കോടി ഓഫര്‍; ആദ്യഗഡു 5 കോടി, കമല്‍നാഥിന്റെ മറുപടി

  • By Desk
Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി തന്ത്രങ്ങള്‍ മെനയുന്നുവെന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങിന്റെ ആരോപണത്തോടെയായിരുന്നു തുടക്കം.

25 മുതല്‍ 35 കോടി രൂപ വരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്തുവെന്നും സര്‍ക്കാരിനെ വീഴ്ത്താനാണ് ശ്രമമെന്നും അദ്ദേഹം തുറന്നടിച്ചു. ഏതാനും എംഎല്‍എമാരുടെ ഭൂരിപക്ഷത്തിലാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണം നടത്തുന്നത്. സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി കമല്‍നാഥ് രംഗത്തുവന്നിരിക്കുകയാണ്. ബിജെപിക്കാരെ പരിഹസിക്കുകയായിരുന്നു കമല്‍നാഥ്. വിശദാംശങ്ങള്‍ ഇങ്ങനെ....

ചൗഹാന് വീണ്ടും മുഖ്യമന്ത്രിയാകണം

ചൗഹാന് വീണ്ടും മുഖ്യമന്ത്രിയാകണം

മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി കോടികള്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തുവെന്നാണ് ദിഗ്‌വിജയ് സിങ് ആരോപിച്ചത്. ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാന്‍ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള സ്വപ്‌നം കാണുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മൂന്ന് ഗഡുവായി കിട്ടും

മൂന്ന് ഗഡുവായി കിട്ടും

35 കോടി രൂപവരെയാണ് ബിജെപിയുടെ വാഗ്ദാനം. ആദ്യഗഡുവായി അഞ്ച് കോടിയാണ് നല്‍കുക. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നോമിനേഷന് ശേഷം രണ്ടാം ഘഡു നല്‍കും. കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തിയാല്‍ അവസാനഗഡു നല്‍കുമെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.

തിരഞ്ഞെടുപ്പ് മാര്‍ച്ച് 16ന്

തിരഞ്ഞെടുപ്പ് മാര്‍ച്ച് 16ന്

മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ എംപിമാരുടെ തിരഞ്ഞെടുപ്പ് മാര്‍ച്ച് 16നാണ്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. ജയം ഉറപ്പാക്കാന്‍ ബിജെപി ചില നീക്കങ്ങള്‍ നടത്തുന്നുണ്ട്. അതിനിടെയാണ് ദിഗ്‌വിജയ് സിങിന്റെ ആരോപണം.

ബിജെപിയുടെ പ്രതികരണം

ബിജെപിയുടെ പ്രതികരണം

തങ്ങള്‍ ആരെയും ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് ബിജെപി നേതാവ് ഗോപാല്‍ ഭാര്‍ഗവ് പറഞ്ഞു. ആര്‍ക്കും ബിജെപിയിലേക്ക് വരാം. തങ്ങള്‍ സ്വാഗതം ചെയ്യുന്നു. പണം വാഗ്ദാനം ചെയ്ത സംഭവത്തില്‍ ദിഗ്‌വിജയ് സിങിന് തെളിവുണ്ടെങ്കില്‍ പുറത്തുവിടണമെന്നും പ്രതിപക്ഷ നേതാവ് കൂടിയായ ഭാര്‍ഗവ് ആവശ്യപ്പെട്ടു.

വെറുതെ കിട്ടുന്ന പണം കളയേണ്ട

വെറുതെ കിട്ടുന്ന പണം കളയേണ്ട

എംഎല്‍എമാരുടെ ചാക്കിട്ടുപിടുത്തം സംബന്ധിച്ച് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാക് പോര് തുടരുന്നതിനിടെയാണ് മുഖ്യമന്ത്രി കമല്‍നാഥ് വിഷയത്തില്‍ പ്രതികരിച്ചത്. തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബിജെപി പണം വാഗ്ദാനം ചെയ്തിരിക്കുന്നു. വെറുതെ കിട്ടുന്ന പണം കളയേണ്ടെന്നും വാങ്ങിക്കോളൂ എന്നും താന്‍ എംഎല്‍എമാരോട് പറഞ്ഞിട്ടുണ്ടെന്ന് കമല്‍നാഥ് പ്രതികരിച്ചു.

എംഎല്‍എമാര്‍ തന്നോട് പറഞ്ഞു

എംഎല്‍എമാര്‍ തന്നോട് പറഞ്ഞു

പണം വാഗ്ദാനം ചെയ്ത ആരോപണത്തെ കുറിച്ച മാധ്യമപ്രവര്‍ത്തകര്‍ കമല്‍നാഥിന്റെ പ്രതികരണം ആരായുകയായിരുന്നു. കോടികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് എംഎല്‍എമാര്‍ തന്നെ തന്നോട് പറഞ്ഞിട്ടുണ്ട്. ആ പണം വാങ്ങാനാണ് താന്‍ എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് കമല്‍നാഥ് പറഞ്ഞു.

സഭയിലെ അംഗബലം

സഭയിലെ അംഗബലം

ഏഴ് എംഎല്‍എമാരെയാണ് ബിജെപി സമീപിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. 230 അംഗ നിയമസഭയാണ് മധ്യപ്രദേശിലേത്. കോണ്‍ഗ്രസിന് 114 അംഗങ്ങളുണ്ട്. ബിജെപിക്ക് 107 അംഗങ്ങളും. ബിഎസ്പി, എസ്പി, സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് ഭരണം.

2018 വരെ ബിജെപി തട്ടകം

2018 വരെ ബിജെപി തട്ടകം

2018 വരെ തുടര്‍ച്ചയായി 15 വര്‍ഷം ബിജെപി ഭരിച്ച സംസ്ഥാനമാണ് മധ്യപ്രദേശ്. 2018 രണ്ടാംപാതിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചുകയറുകയായിരുന്നു. മധ്യപ്രദേശിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് അധികാരത്തിലെത്തി.

കൊറോണയെ തുരത്താന്‍ മഖാം നക്കിത്തുടച്ച് തീര്‍ഥാടകര്‍; മറ്റു ചിലര്‍ മതില്‍ ചുംബിച്ചു, വിചിത്ര രീതികൊറോണയെ തുരത്താന്‍ മഖാം നക്കിത്തുടച്ച് തീര്‍ഥാടകര്‍; മറ്റു ചിലര്‍ മതില്‍ ചുംബിച്ചു, വിചിത്ര രീതി

യോഗിക്ക് വെല്ലുവിളിയായി ആസാദ്; എംപിമാരും എംഎല്‍എമാരും കളം മാറുന്നു, പുതിയ പാര്‍ട്ടി 15ന്യോഗിക്ക് വെല്ലുവിളിയായി ആസാദ്; എംപിമാരും എംഎല്‍എമാരും കളം മാറുന്നു, പുതിയ പാര്‍ട്ടി 15ന്

English summary
Whats is Kamal Nath tell to Congress MLAs on claims of BJP offering money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X