കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കി : അഡ്മിന് നേരെ വധശ്രമം

  • By Mithra Nair
Google Oneindia Malayalam News

താനെ: വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാര്‍ സൂക്ഷിക്കുക ഗ്രൂപ്പില്‍നിന്നും ആരെയെങ്കിലും പുറത്താക്കിയാല്‍ പണി കിട്ടും സൂക്ഷിച്ചോളു... വാട്‌സ്ആപ്പ് ഗ്രൂപ്പില്‍നിന്നും പുറത്താക്കിയതിന്റെ പേരില്‍ അഡ്മിന് നേരെ വധശ്രമം. ശനിയാഴ്ച് മഹാരാഷ്ട്രയില്‍ സംഭവ നടന്നത്. പരിക്കേറ്റ ഗ്രൂപ്പ് അഡ്മിന്‍ ബുന്‍ഡി ഖുര്‍സിജ ആശുപത്രിയില്‍ ചികിത്സയിലാണ്.

പുറത്താക്കിയത് ഇവരെ

പുറത്താക്കിയത് ഇവരെ

വസ്ത്ര വ്യാപാരിയായ ബുന്‍ഡി ജയ് ഹോ എന്ന പേരില്‍ വാട്‌സ്ആപ്പില്‍ ഒരു ഗ്രൂപ്പ് ആരംഭിച്ചിരുന്നു. ഇതിലെ മെമ്പര്‍മാരായ അനില്‍ മുഖി, നരേഷ് റൊഹേര എന്നിവരെ ബുന്‍ഡി കഴിഞ്ഞ ദിവസം ഗ്രൂപ്പില്‍ നിന്നും പുറത്താക്കി.

കാരണം എന്താണെന്നോ?

കാരണം എന്താണെന്നോ?

ഒരുപാട് തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഗ്രൂപ്പില്‍ അശ്ലീല ചുവയുള്ള ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചതിന്

ഭീഷിണി

ഭീഷിണി

സംഭവത്തില്‍ ക്ഷുഭിതരായ അനിലും നരേഷും ബുന്‍ഡിയെ പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മുമ്പെങ്ങോ തങ്ങളില്‍നിന്നും കടം വാങ്ങിയ തുക മടക്കിത്തരണമെന്നുപറഞ്ഞ് ഇരുവരും ഭീഷണി തുടര്‍ന്നു.

ഭീഷണി ഏറ്റില്ല

ഭീഷണി ഏറ്റില്ല

ഭീഷണിയൊന്നും വകവയ്ക്കാതെ ബുന്‍ഡി ഇരുവര്‍ക്കുമെതിരെ എടുത്ത് തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

ഇനി ആക്രമണം

ഇനി ആക്രമണം

അനിലിന്റെയും നരേഷിന്റെയും നിര്‍ദേശപ്രകാരം കടയിലെത്തിയ രണ്ട് വാടക ഗുണ്ടകള്‍ ബുന്‍ഡിനെ ആക്രമിച്ചു. ആക്രമണത്തില്‍ ബുന്‍ഡിക്ക് ഗുരുതരമായി പരിക്കേറ്റു.

സിസിറ്റിവി തന്നെ താരം

സിസിറ്റിവി തന്നെ താരം

ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഗുണ്ടകളെ സി.സി.റ്റി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് പിടികൂടി.

ഒടുവില്‍ പിടിയില്‍

ഒടുവില്‍ പിടിയില്‍

ഗുണ്ടകള്‍ മൊഴിയുടെ അട്സ്ഥാനത്തില്‍ അനിലും നരേനും പിന്നീട് പോലീസിന്റെ പിടിയിലായി ആക്രമണത്തിന് പിന്നില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍നിന്നും പുറത്താക്കിയതിന്റെ വിദ്വേഷമാണെന്ന് പോലീസ് കണ്ടെത്തി.

English summary
Two people who were dropped from a WhatsApp group hired goons and attacked the group's administrator with knives here, police said on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X