പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കണം, ഇത് അപേക്ഷയല്ല, ഉത്തരവാണ്!! എംഎല്‍എമാരെ ഞെട്ടിച്ച സന്ദേശം!!

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയൊരു വാട്‌സപ്പ് സന്ദേശം വൈറലായി ക്കൊണ്ടിരിക്കുകയാണ്. ഭരണം പിടിച്ചെടുക്കാന്‍ ശശികലയുടെ കീഴില്‍ രഹസ്യ കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുന്ന എംഎല്‍എമാര്‍ക്ക് ഒരാള്‍ എഴുതിയ കത്താണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

പനീര്‍ശെല്‍വത്തിന് പിന്തുണ

മുന്‍ മുഖ്യമന്ത്രി ഒപനീര്‍ശെല്‍വത്തെ പിന്തുണയ്ക്കണമെന്നും ഈ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇത് ആരാണ് തയ്യാറാക്കിയതെന്നു വ്യക്തമല്ല.

കത്ത് ഇങ്ങനെ

ബഹുമാനപ്പെട്ട എംഎല്‍എയ്ക്ക്, ഇത് നിങ്ങള്‍ക്കായി വോട്ട് ചെയ്ത ഒരു തമിഴന്റെ ശബ്ദമാണ്. കുടിവെള്ള പ്രശ്‌നം, റോഡ് സംവിധാനങ്ങള്‍, വൈദ്യുതി, സ്‌കൂളുകള്‍ എന്നീ ആവശ്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി നിരവധി പേരെ ഞങ്ങള്‍ തിരഞ്ഞെടുത്ത് നിയമസഭയിലേക്ക് അയച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയെ വേണം

ഞങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യം ഒരു മുഖ്യമന്ത്രിയെയാണ്. 134 എംഎല്‍എമാര്‍ വി എസ് ശശികലയെയാണ് പിന്തുണയ്ക്കുന്നത് എന്നാണ് വാര്‍ത്തകളില്‍ കാണുന്നത്. എന്നാല്‍ സംസ്ഥാനത്തെ 234 നിയോജക മണ്ഡലങ്ങളിലെ ഞങ്ങള്‍ പിന്തുണയ്ക്കുന്നത് പനീര്‍ശെല്‍വത്തെയാണ്. അതിനാല്‍ നിങ്ങളും അദ്ദേഹത്തെ തന്നെ പിന്തുണയ്ക്കണം.

ബഹിഷ്‌കരിക്കും

നിങ്ങള്‍ പനീര്‍ശെല്‍വത്തിനു പകരം ശശികലയെയാണ് പിന്തുണയ്ക്കുന്നതെങ്കില്‍ നിങ്ങളുടെ ഓഫീസുകള്‍ ഞങ്ങള്‍ ബഹിഷ്‌കരിക്കും.

ഇത് അപേക്ഷയല്ല

ഇതു ജനങ്ങളുടെ അപേക്ഷയായി കാണരുത്. ഇത് ഞങ്ങളുടെ ഉത്തരവാണ്. ഞങ്ങള്‍ ആവശ്യപ്പെട്ടത് നിങ്ങള്‍ ചെയ്യുകയാണെങ്കില്‍ ഞങ്ങള്‍ സന്തുഷ്ടരാവും. ജീവിതത്തില്‍ ഒരിക്കലെങ്കിലും സ്വന്തം മനസാക്ഷിയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.

English summary
On WhatsApp, the popular instant messaging platform, a letter is being circulated by the people of Tamil Nadu to the MLAs representing them.The message asks the MLAs to vote for the caretaker Chief Minister O. Panneerselvam and not for AIADMK interim general secretary V.K. Sasikala.
Please Wait while comments are loading...