'സ്വച്ഛ് ഭാരത്' എന്ന് എഴുതാനറിയില്ല!!ബിജെപി എംപി നാണംകെട്ടു...

Subscribe to Oneindia Malayalam

ദില്ലി: 'സ്വച്ഛ് ഭാരത്' എന്ന് കൃത്യമായ ഹിന്ദിയില്‍ എഴുതാനറിയാതെ ബിജെപി എംപി പരിഹാസപാത്രമായി. ദില്ലിയില്‍ നിന്നുള്ള ബിജെപി എംപി മീനാക്ഷി ലേഖിയാണ് ഹിന്ദിയില്‍ 'സ്വച്ഛ് ഭാരത്' എന്ന് എഴുതുന്നതില്‍ അക്ഷരത്തെറ്റ് വരുത്തിയത്. ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയാണെന്നും ഹിന്ദി പഠിക്കാതെ വികസനമുണ്ടാകില്ലെന്നും കേന്ദ്രമന്ത്രി വെങ്കയ്യനായിഡു കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. അതിനു പിന്നാലെ 'സ്വച്ഛ് ഭാരത്' രണ്ടു തവണയും തെറ്റിച്ചെഴുതുന്ന മീനാക്ഷി ലേഖിയുടെ ചിത്രം നവമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

മീനാക്ഷി ലേഖിയെ പരിഹസിച്ചു കൊണ്ടുള്ള പോസ്റ്റുകളും നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹിന്ദി പഠിക്കാന്‍ ഒരു ട്യൂട്ടറെ വെച്ചുകൂടേയെന്നും ഹിന്ദിയില്‍ ഒരു വാക്ക് എഴുതാന്‍ അറിയാത്തവരാണ് രാജ്യത്ത് ഹിന്ദി നിര്‍ബന്ധിത ഭാഷയാക്കാന്‍ ശ്രമിക്കുന്നതെന്നും പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകളാണ് ട്വിറ്ററില്‍. സ്വച്ഛ് ഭാരതത്തില്‍ പൊതുസ്ഥലത്ത് മൂത്രശങ്ക തീര്‍ത്ത കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍സിങ്ങിനെതിരെയും സോഷ്യല്‍ മീഡിയയില്‍ ആക്ഷേപശരങ്ങള്‍ തുടരുകയാണ്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ആര്‍ജെഡിയുടെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കേന്ദ്രത്തിന്റെ സഹായം ആവശ്യമില്ല; പനി നിയന്ത്രണവിധേയമാണെന്ന് കെകെ ശൈലജ

 meenakshi-lekhi-2

ദില്ലിയില്‍ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് സംഘടിപ്പിച്ച ചടങ്ങിനിടെയായിരുന്നു മീനാക്ഷി ലേഖിയുടെ അക്ഷരപ്പിശക്. അന്തരീക്ഷമലിനീകരണത്തെക്കുറിച്ചു നടന്ന ബോധവത്കരണ പരിപാടിക്കിടെയാണ് മീനാക്ഷി ലേഖിക്ക് 'സ്വച്ഛ് ഭാരത്' എന്ന് എഴുതേണ്ടി വന്നത്. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, കേന്ദ്രമന്ത്രിമാരായ ഹര്‍ഷവര്‍ദ്ധന്‍,ബെജെപി നേതാവ് മനോജ് തിവാരി എന്നിവരുടെ മുന്നില്‍ വെച്ചായിരുന്നു സംഭവം.

English summary
Bhartiya Janata Party (BJP) MP Meenakshi Lekhi has become a talking point after she failed to write Swachh Bharat in correct Hindi
Please Wait while comments are loading...