ബംഗാളിലെ കോൺഗ്രസ് നേതാവിനോട് ക്ഷമ ചോദിച്ച് രാഹുൽ ഗാന്ധി; രാഹുലിനെ കുടുക്കിയത് പുനഃസംഘടന?
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ സംസ്ഥാന അധ്യക്ഷൻ അഥിർ രഞ്ജൻ ചാറ്റർജിക്കുണ്ടായ അമർഷത്തിൽ ക്ഷമ ചോദിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. പശ്ചിമബംഗാള്‍ കോണ്‍ഗ്രസില്‍ ഈയിടെ നടന്ന പുനഃസംഘടനയില്‍ പാര്‍ട്ടിയില്‍ ഭിന്നതകളുണ്ടായതിനിടെയാണ് ക്ഷമാപണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന ചാറ്റര്‍ജിയെ അറിയിക്കാതെയായിരുന്നു സംസ്ഥാനത്ത് പുനഃസംഘടന നടത്തിയത്.
പാര്‍ട്ടിയുടെ പുതിയ അദ്ധ്യക്ഷനായി സോമേന്ദ്രനാഥ് മിത്രയെയും കൊണ്ടുവന്നു. പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച് കേന്ദ്ര നേതൃത്വം അറിയിപ്പൊന്നും നല്‍കിയില്ലെന്ന് ചാറ്റര്‍ജി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈയിടെ ബംഗാള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയോട് ചാറ്റര്‍ജി തന്റെ അമര്‍ഷം നേരിട്ട് വ്യക്തമാക്കി. ചാറ്റര്‍ജിയെ അറിയിക്കാതെ നടത്തിയ പുനഃസംഘടന നടത്തിയ രീതി തെറ്റാണെന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു.

പുനഃസംഘന അധ്യക്ഷനറിയാതെ
2019ലെ പൊതു തെരഞ്ഞടുപ്പിന് മുന്നോടിയായാണ് കോണ്‍ഗ്രസ് ബംഗാള്‍ ഘടകം പുനഃസംഘടിപ്പിച്ചത്. സോമേന്ദ്രനാഥ് മിത്രയെ പാര്‍ട്ടി തലപ്പത്ത് നിയമിച്ച് രഞ്ജന്‍ ചാറ്റര്‍ജിയെ ക്യാമ്പയിന്‍ കമ്മറ്റിയുടെ അദ്ധ്യക്ഷനാക്കുകയായിരുന്നു. ഇതിൽ ബംഗാൾ ഘടകത്തിൽ അമർഷം നിലനിൽക്കുന്നുണ്ട്. അതിനിടെ ചാറ്റർജി ബിജെപിയിലേക്ക് അടുക്കുന്നുവെന്ന സൂചനയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2019ൽ ലേകസഭ തിരഞ്ഞെടുപ്പിനെ നേരിടാൻ വമ്പൻ ഒരുക്കങ്ങളാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം നടക്കുന്നത്.

മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന
അതേസമയം 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള മഹാസഖ്യത്തില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയെക്കൂടി ഉള്‍പ്പെടുത്താനുള്ള എന്‍സിപിയുടെ നിര്‍ദേശത്തിനാണ് കോണ്‍ഗ്രസ് വിലങ്ങുതടിയായി. ലോക്സഭാ തിരഞ്ഞടുപ്പിന് പുറമേ മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ് ഈ ആവശ്യം തള്ളിക്കളഞ്ഞിട്ടുള്ളത്. ലോക്സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി മഹാസഖ്യത്തില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇിനിടയിലാണ് വിലങ്ങു തടിയുായി കോൺഗ്രസ് എത്തിയത്.

ബിജെപി വിരുദ്ധ പാർട്ടികൾ
അതേസമയം മധ്യപ്രദേശിൽ മായാവതി ബഹുജൻ സമാജ് വാദി പാർട്ടിയുമായി സഖ്യം പ്രഖ്യാപിച്ചതോടെ കോണ്ഡഗ്രസിന്റെ വലിയ മോഹങ്ങളാണ് പൊലിഞ്ഞത്. മായാവതിയുടെ ബിഎസ്പിയുമായി സഖ്യം രൂപീകരിക്കാനായിരുന്നു കോണ്‍ഗ്രസിന്‍റെ ആദ്യം നീക്കം. ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കുന്നതോടെ ദളിത് വോട്ടുകള്‍ സ്വന്തമാക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടിയിരുന്നത്. ബിഎസ്പിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടിയാല്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് കണക്കാക്കിയിരുന്നു. ബിഎസ്പി പോയതോടെ പിന്നീട് ബിജെപി വിരുദ്ധ പാർട്ടികളെ സഖ്യമുണ്ടാക്കാൻ കോൺഗ്രസ് ക്ഷണിച്ചു.

നിലവിൽ സഖ്യത്തിന് ആറ് പാർട്ടികൾ
സഖ്യ സാധ്യത ചര്‍ച്ച ചെയ്യാന്‍ എട്ട് പാര്‍ട്ടികളും കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ഇടതുപാര്‍ട്ടികളായ സിപിഎമ്മും സിപിഐയും സഖ്യത്തിന് വിസമ്മതിച്ചു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നെന്ന് ആരോപിച്ചാണ് ഇടതുപക്ഷം സഖ്യത്തില്‍ നിന്ന് വിട്ടു നിന്നത്. മധ്യപ്രദേശിൽ ദൈവങ്ങളെ കൂട്ടു പിടിച്ചുള്ള രാഹുൽ ഗാന്ധിയുടെ റാലികളും ഇടതുപാർട്ടികളെ ചൊടിപ്പിച്ചു. ലോക് താന്ത്രിക് ജനതാദള്‍, എസ്പി, ബഹുജന്‍ സംഘര്‍ഷ് ദള്‍, ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടി, രാഷ്ട്രീയ സാമന്തള്‍, പ്രജാ താന്ത്രിക് സമാധന്‍ പാര്‍ട്ടി, എന്നീ പാര്‍ട്ടികളാണ് നിലവില്‍ കോണ്‍ഗ്രസ് നേതൃത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തിരുമാനിച്ചിരിക്കുന്നത്.












Click it and Unblock the Notifications