കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുണ്ട് കടലാസും ഉറക്കവും.. സഭയില്‍ രാഹുല്‍ ഗാന്ധിയുടെ പരിപാടികള്‍ ഇങ്ങനെ...

  • By Muralidharan
Google Oneindia Malayalam News

ദില്ലി: മോദിക്കെതിരായ ആരോപണങ്ങള്‍ മറന്നുപോകാതിരിക്കാന്‍ തുണ്ടുകടലാസില്‍ എഴുതി കൊണ്ടുവന്നതായിരുന്നു രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലെ താരമാക്കിയത്. ഫേസ്ബുക്കിലും ട്വിറ്ററിലും ചര്‍ച്ച മറുകുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി സഭയില്‍ ഇരുന്നുറങ്ങുന്ന ചിത്രവും പുറത്തായത്. കോണ്‍ഗ്രസിന്റെ സഭാനേതാവായ മല്ലികാര്‍ജുനന്‍ ഖാര്‍ഗെ പ്രസംഗിക്കവേയാണ് രാഹുല്‍ ഉറങ്ങിയത് എന്നതാണ് ഏറെ രസകരം.

രാഹുല്‍ ഗാന്ധിയുടെ പ്രശ്‌നം അദ്ദേഹം ഒരു കാര്യത്തിലും അറിവില്ലാത്ത വിദഗ്ധനാണ് എന്നായിരുന്നു ബി ജെ പി നേതാവ് അരുണ്‍ ജയ്റ്റ്‌ലിയുടെ കുത്ത്. എന്നാല്‍ വിദഗ്ധന്‍ എന്ന് പറഞ്ഞാല്‍ തന്നെ അറിയാവുന്ന ആള്‍ എന്നാണ് എന്നും ജയ്റ്റ്‌ലി ഒരു ഡിക്ഷ്ണറി നോക്കുന്നത് നന്നായിരിക്കും എന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി സര്‍വ്വരെയും ഞെട്ടിച്ചു. കാണൂ രാഹുല്‍ ഗാന്ധിയുടെ പേരില്‍ പ്രചരിക്കുന്ന ഏറ്റവും പുതിയ ട്രോളുകള്‍.

ഇതെന്താ ഹിംഗ്ലീഷോ?

ഇതെന്താ ഹിംഗ്ലീഷോ?

ഹിന്ദി വാക്കുകള്‍ ഇംഗ്ലീഷില്‍ എഴുതിക്കൊണ്ടു വന്നത് വായിച്ചാണ് രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ഹിന്ദിയാണോ ഇംഗ്ലീഷാണോ അതോ ഹിംഗ്ലീഷാണോ രാഹുല്‍ ഗാന്ധി പറഞ്ഞത് എന്ന് അന്തംവിട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ടെലഗ്രാഫ് പത്രമാണ് രാഹുലിന് എട്ടിന്റെ പണി കൊടുത്തത്.

ഉറക്കം പുതുമയുള്ള കാര്യമല്ല

ഉറക്കം പുതുമയുള്ള കാര്യമല്ല

മോദിക്ക് പാര്‍ലമെന്റില്‍ കയറാന്‍ ധൈര്യമില്ല എന്ന് വെല്ലുവിളിച്ച ശേഷം തളര്‍ന്നുറങ്ങുകയാണ് രാഹുല്‍ ഗാന്ധി എന്നാണ് സോഷ്യല്‍ മീഡിയ കളിയാക്കുന്നത്. സ്വന്തം പാര്‍ട്ടിയുടെ പാര്‍ലമെന്ററി നേതാവ് പ്രസംഗിക്കുമ്പോള്‍ ഇങ്ങനെ ഉറങ്ങാന്‍ രാഹുല്‍ ഗാന്ധിക്ക് എങ്ങനെ കഴിയുന്നു എന്നാണ് ചോദ്യം. ഒന്നുമില്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ടല്ലേ രാഹുല്‍ ഗാന്ധി.

ഇത് ചീറ്റ് ഷീറ്റ്

ഇത് ചീറ്റ് ഷീറ്റ്

മോദിക്കെതിരെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ രാഹുല്‍ ഗാന്ധി കൊണ്ടുവന്ന തുണ്ട് കടലാസിനെ ചീറ്റ് ഷീറ്റ് എന്നാണ് സോഷ്യല്‍ മീഡിയ വിളിക്കുന്നത്. ഇംഗ്ലീഷ് ഭാഷയില്‍എഴുതിയിരിക്കുന്ന കുറിപ്പില്‍ അന്ന് രാഹുല്‍ പാര്‍ലമെന്റില്‍ പറഞ്ഞ പല കാര്യങ്ങളും വ്യക്തമായി എഴുതിയത് കാണാം.

പാവം രാഹുല്‍ ഗാന്ധി

പാവം രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി അറിവില്ലാത്ത വിദഗ്ധനാണ് എന്ന അരുണ്‍ ജെയ്റ്റിലിയുടെ വാക്കുകളും ട്രോള്‍ ചെയ്യുന്നവര്‍ കടമെടുക്കുന്നുണ്ട്. ആരോ എഴുതിക്കൊടുക്കുന്നത് വായിക്കുക മാത്രമാണ് യുവനേതാവായ രാഹുല്‍ ചെയ്യുന്നതെന്നും ട്വിറ്ററില്‍ ആളുകള്‍ പറയുന്നു.

 ഇത്രയ്ക്ക് ഡീറ്റയിലായി എഴുതണോ

ഇത്രയ്ക്ക് ഡീറ്റയിലായി എഴുതണോ

സംസാരിക്കാനുള്ള പോയിന്റുകള്‍ കുറിച്ചു കൊണ്ടുവരുന്നതില്‍ പ്രശ്‌നമില്ല എന്ന് പറയുന്നവരും കുരങ്ങന്മാരുടെ കഥയും മറ്റും കുറിപ്പില്‍ എഴുതേണ്ട കാര്യമുണ്ടോ എന്ന സംശയം പ്രകടിപ്പിക്കുന്നു.

രാഹുലിനെ പറഞ്ഞിട്ട് കാര്യമില്ല

രാഹുലിനെ പറഞ്ഞിട്ട് കാര്യമില്ല

രാഷ്ട്രീയത്തിലെ മണ്ടത്തരങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയെ പറഞ്ഞിട്ട് കാര്യമില്ല എന്നും മക്കള്‍ക്ക് താല്‍പര്യമില്ലാത്ത കരിയറിലേക്ക് അവരെ തള്ളിവിടുന്ന മാതാപിതാക്കളെയാണ് പറയേണ്ടതെന്നുമാണ് മറ്റ് ചിലര്‍ കളിയാക്കുന്നത്.

ഇതാദ്യമല്ല അബദ്ധം

ഇതാദ്യമല്ല അബദ്ധം

നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ചവര്‍ക്കുള്ള അനുശോചനക്കുറിപ്പ് രാഹുല്‍ ഗാന്ധി മൊബൈല്‍ ഫോണ്‍ നോക്കി എഴുതിയതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കോളേജ് കാലം ഓര്‍മ വരുന്നു

കോളേജ് കാലം ഓര്‍മ വരുന്നു

രാഹുലിന്റെ കുറിപ്പ് തന്റെ കോളജ് കാലത്തെ ഓര്‍മപ്പെടുത്തുന്നുവെന്നാണ് ഒരാള്‍ പറഞ്ഞത്. അമ്മ സോണിയയുടെ മകന്‍ തന്നെയാണ് രാഹുല്‍ എന്ന് മറ്റൊരാള്‍ ട്വിറ്ററില്‍ എഴുതി.

English summary
Congress vice president Rahul Gandhi, in his Lok Sabha speech on Wednesday, blasted External Affairs Minister Sushma Swaraj for her alleged role in Lalit Modi case. The Gandhi scion even targetted Prime Minister Narendra Modi when he said the Prime Minister "does not have guts" to come to the Parliament.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X