കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയോട് മോദി എപ്പോഴാണ് 'ചുവന്ന കണ്ണുകൾ' കാണിക്കുക?; ഇന്ത്യ-ചൈന സംഘർഷത്തിൽ കോൺഗ്രസ്

Google Oneindia Malayalam News

ദില്ലി; ഇന്ത്യ-ചൈന സംഘർഷത്തിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. ചൈനയോട് മോദി എപ്പോഴാണ് ചുവന്ന കണ്ണുകൾ കാണിക്കുകയെന്ന് കോൺഗ്രസ് ചോദിച്ചു. ബിജെപിയുടെ വിദേശ നയം ഒരു ചൈനീസ് ഉൽപ്പന്നം പോലെ വിശ്വസനീയമല്ലാത്തതും ആശ്രയിക്കാനാവാത്തതുമാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

എല്ലാ ദിവസം അതിർത്തിയിൽ ചൈന നുഴഞ്ഞുകയറുകയാണ്. പാങഗോക്ക് തടാകം, ഗോർഗ, ഗാൽവൻ താഴ്വര, ലിപു തടാകം, ദോക് ല, നാകുല പാസ്. മാതൃരാജ്യത്തെ സംരക്ഷിക്കാൻ നമ്മുടെ സൈനികർ നിർഭയരായി അതിർത്തിയിൽ തുടരുകയാണ്. പക്ഷേ എപ്പോഴാണ് പ്രധാനമന്ത്രി അതിർത്തിയിൽ തന്റെ ചുവന്ന കണ്ണുകൾ കാണിക്കുകയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ചോദിച്ചു.

03-modi-2-1598

കോൺഗ്രസ് വക്താവ് ഷെർജീലും മോദിക്കെതിരെ രംഗത്തെത്തി.
ചൈന അതിർത്തിയിൽ പ്രകോപനം തുടരുമ്പോഴും ആ യാഥാർത്ഥ്യം അംഗീകരിക്കാൻ എൻഡിഎ സർക്കാർ തയ്യാറാവുന്നില്ലെന്ന് ജൈവീർ ഷെർജിൽ പറഞ്ഞു.

ശനിയാഴ്ച രാത്രിയാണ് ചൈനയുടെ ഭാഗത്ത് നിന്ന് അതിർത്തിയിൽ പ്രകോപനം ഉണ്ടായത്. തത്സ്ഥിതിയിൽ മാറ്റം വരുത്താൻ ചൈന ശ്രമിച്ചുവെന്നും ഈ നീക്കം ഇന്ത്യൻ സൈന്യം പ്രതിരോധിച്ചുവെന്നും കേന്ദ്രസർക്കാർ അറിയിച്ചു. സംഘര്‍ഷം അവസാനിപ്പിക്കാനായി ബ്രിഗേഡ് കമാന്‍ഡര്‍ തല ചര്‍ച്ച ചുഷൂലില്‍ പുരോഗമിക്കുകയണ്.

സംഘർഷത്തിന് പിന്നാലെ മേഖലയിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. മോദി ഉന്നത ഉദ്യോഗസ്ഥരുമായി നിരന്തരം കൂടിക്കാഴ്ച നടത്തിവരികയാണെന്നാണ് റിപ്പോർട്ടുകൾ. ലഡാക്കിലെ ലെഫ്റ്റനന്റ് ഗവർണർ ദില്ലിയിലെത്തി ഏറ്റവും പുതിയ സ്ഥിതി വിവരങ്ങൾ അധികൃതരെ അറിയിച്ചു. അതേസമയം അതിർത്തിയിൽ ഇപ്പോഴും ചൈന പ്രകോപനം തുടരുകയാണെന്നാണ് റിപ്പോർട്ട്.

English summary
When will Modi show 'red eyes' to China ?; Congress over India-China conflict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X