കടുത്ത മാനസികസമ്മര്‍ദം, നാസിക്കില്‍ മരിച്ച സൈനീകന്‍ ആത്മഹത്യ ചെയ്തതാണെന്ന് കരസേന
നാസിക്കില്‍ മരിച്ച ജവാന്‍ ആത്മഹത്യ ചെയ്തതാണെന്ന് കരസേന. കൊല്ലം സ്വദേശിയായ റോയ് മാത്യൂവാണ് കഴിഞ്ഞ ദിവസം നാസികിനടുത്തുള്ള തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദില്ലി; നാസിക്കില്‍ മരിച്ച ജവാന്‍ ആത്മഹത്യ ചെയ്തതാണെന്ന് കരസേന. കൊല്ലം സ്വദേശിയായ റോയ് മാത്യൂവിനെയാണ് കഴിഞ്ഞ ദിവസം നാസിക്കിനടുത്തുള്ള തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്തതാണെന്ന് കരസേന പറഞ്ഞു. റോയ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും പറയുന്നുണ്ട്.
കരസേനയിലെ റോക്കെറ്റ് റജിമെന്റിലെ ലാന്റ് നായിക്കായിരുന്നു റോയ്. 13 വര്‍ഷമായി കരസേനയില്‍ ജോലി നോക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് റോയ് നാസിക്കിലെത്തിയത്. കഴിഞ്ഞ മാസം മുതല്‍ റോയ് മാത്യുവിനെ കാണാതായത്.

വീട്ടുകാരുടെ ആരോപണം
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് റോയ് യുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം 25ന് റോയ് തന്റെ ഭാര്യയെ വിളിച്ച് ജോലി സ്ഥലത്തെ ചില പ്രശ്‌നങ്ങളെ കുറിച്ചും സൂചിപ്പിച്ചിരുന്നു. പിന്നീട് അദ്ദേഹത്തെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഫോണ്‍ സ്വീറ്റ്ച്ച് ഓഫാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പരാതിപ്പെട്ടത്
ഫോണ്‍ സ്വിറ്റ് ഓഫായെന്ന് അറിഞ്ഞതോടെ വീട്ടുകാര്‍ സൈനീക ഉദ്യോഗസ്ഥരെ ബന്ധപ്പെടാനും ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് റോയ് മാത്യുവിന്റെ മരണ വിവരം വീട്ടുകാര്‍ അറിയുന്നത്.

പീഡനം-ചാനലിലൂടെ പുറത്ത് വിട്ടു
നാസിക്കിലെ സൈനീക കേന്ദ്രത്തില്‍ മേലുദ്യോഗസ്ഥന്‍ കീഴ്ജീവനക്കാരെ പീഡിപ്പിക്കുന്നുതുമായി ബന്ധപ്പെട്ട് ഒരു ലോക്കല്‍ ചാനല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച പരിപാടിയില്‍ റോയ് സംസാരിച്ചിരുന്നു. മുഖം മറച്ചായിരുന്നു ജവാന്മാര്‍ ക്യാമറയ്ക്ക് മുമ്പില്‍ നിന്നിരുന്നത്. എന്നാല്‍ സൈനീക കേന്ദ്രത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇത് കണ്ടെത്തുകെയും ചെയ്തു.

അടിമകളായിരുന്നു
മേലുദ്യോഗസ്ഥന്മാര്‍ കീഴുഉദ്യോഗസ്ഥന്മാരോട് അടിമകളെ പോലെയായിരുന്നു സംസാരിച്ചുക്കൊണ്ടിരുന്നത്. വീട്ടു ജോലി ചെയ്തിരുന്നു. ഷൂ പോളിഷ് ചെയ്തിരുന്നത് മുതല്‍ അടക്കള ജോലി വരെ വളരെ കഷ്ടപാടായിരുന്നുവെന്നാണ് റോയ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.












Click it and Unblock the Notifications