കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ടുകള്‍ എണ്ണി മടുത്തു; ആരാണ് ഇഡിയെ ഞെട്ടിച്ച അര്‍പ്പിത, നടിയും മോഡലും പിന്നെ...

Google Oneindia Malayalam News

ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ ഇന്ന് സുപ്രധാന ചര്‍ച്ച അര്‍പ്പിതയെ കുറിച്ചാണ്. ബംഗാളിലെ വ്യവസായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ അടുത്ത സുഹൃത്തായ അര്‍പ്പിത മുഖര്‍ജിയെ പറ്റി. കാരണം മറ്റൊന്നുമല്ല, അവരുടെ വീട്ടില്‍ കഴിഞ്ഞ ദിവസം കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡി റെയ്ഡ് നടത്തി. കണ്ടെടടുത്തത് 20 കോടി രൂപയുടെ നോട്ടുകെട്ടുകളാണ്. എല്ലാം കൂട്ടിയിട്ട നിലയിലായിരുന്നു.

ഈ പണം കണ്ട് കണ്ണുതള്ളിയ ഉദ്യോഗസ്ഥര്‍ എണ്ണുന്നതിന് മെഷീന്‍ എത്തിച്ചു. എന്നിട്ടും മണിക്കൂറുകളെടുത്തു നോട്ടെണ്ണി കഴിയാന്‍. ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ച അര്‍പിതയ്ക്കും മന്ത്രിക്കുമിടയിലെ ബന്ധം അറിഞ്ഞ ഉദ്യോഗസ്ഥര്‍ തൊട്ടുപിന്നാലെ മന്ത്രിയെ ചോദ്യം ചെയ്യാന്‍ തുടങ്ങി. സഹകരിക്കുന്നില്ലെന്ന് കണ്ടതോടെ അറസ്റ്റ് രേഖപ്പെടുത്തി.

മമത ബാനര്‍ജി സര്‍ക്കാരിലെ രണ്ടാമന്റെ അറസ്റ്റ് രാഷ്ട്രീയ കേന്ദ്രങ്ങളിലും ഞെട്ടലുണ്ടാക്കി. ഈ വേളയില്‍ എല്ലാവര്‍ക്കും അറിയേണ്ടത് ആരാണ് അര്‍പിത മുഖര്‍ജി എന്നതാണ്. അവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത് ഇങ്ങനെയാണ്...

അമുസ്ലിം മക്കയില്‍ കടന്നു; സൗദി പൗരന്‍ അറസ്റ്റില്‍... ഇസ്രായേല്‍ ചാനലിലെ അമേരിക്കന്‍ ജേണലിസ്റ്റ്അമുസ്ലിം മക്കയില്‍ കടന്നു; സൗദി പൗരന്‍ അറസ്റ്റില്‍... ഇസ്രായേല്‍ ചാനലിലെ അമേരിക്കന്‍ ജേണലിസ്റ്റ്

1

മന്ത്രിയുമായി വളരെ അടുപ്പമുള്ള വ്യക്തിയാണ് അര്‍പ്പിത മുഖര്‍ജി. ഇവരുടെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്. അടുത്തിടെ ഉയര്‍ന്ന അധ്യാപക നിയമന കോഴയില്‍ മന്ത്രിക്കു പങ്കുണ്ടെന്നാണ് ആരോപണം. കോഴയായി വാങ്ങിയ പണമാണിതെന്ന് പറയപ്പെടുന്നു. ഇത് സംബന്ധിച്ച് അറിയാനാണ് മന്ത്രിയെ ചോദ്യം ചെയ്തത്. പക്ഷേ അദ്ദേഹം സഹകരിക്കാതിരുന്നതോടെ അറസ്റ്റ് ചെയ്തു.

2

പാര്‍ഥ ചാറ്റര്‍ജി, വിദ്യാഭ്യാസ മന്ത്രി പരേഷ് സി അധികാരി, ബംഗാള്‍ വിദ്യാഭ്യാസ ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ തുടങ്ങി നിരവധി പ്രമുഖരുടെ വീടുകളിലും ഓഫീസുകളിലും വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിനിടെയാണ് പണം കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇഡി ട്വിറ്ററില്‍ പങ്കുവച്ചു. ഇത്രയും പണം അര്‍പ്പിത മുഖര്‍ജി വീട്ടില്‍ സൂക്ഷിച്ചോ, എങ്ങനെ പണം എത്തി തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങളാണ് ഉയരുന്നത്.

3

ബംഗാളിലെ നടിയാണ് അര്‍പിത മുഖര്‍ജി. ബംഗാളി സിനിമകള്‍ക്ക് പുറമെ ഒഡിയ, തമിഴ് സിനികളിലും അവര്‍ വേഷമിട്ടിട്ടുണ്ട്. ടോളിവുഡ് സിനിമകളില്‍ വേഷമിട്ടിട്ടുണ്ടെന്ന് അര്‍പിതയുടെ ഫേസ്ബുക്കില്‍ സൂചിപ്പിക്കുന്നു. ബംഗാളിലെ സൂപ്പര്‍ സ്റ്റാര്‍ പ്രോസെഞ്ചിത് ചാറ്റര്‍ജിക്കൊപ്പം 2009ല്‍ പുറത്തിറങ്ങിയ മാമ ബാഗ്നി എന്ന ചിത്രത്തില്‍ അര്‍പിത അഭിനയിച്ചിട്ടുണ്ട്.

4

മന്ത്രി പാര്‍ഥ ചാറ്റര്‍ജി അധ്യക്ഷനായ ദുര്‍ഗ പൂജ കമ്മിറ്റികള്‍ സജീവമായിരുന്നു ബംഗാളില്‍. ഇതിന്റെ പ്രചാരണത്തിന് മുന്നില്‍ നിന്നിരുന്നത് അര്‍പിതയായിരുന്നു. അര്‍പിതയുടെ ഒട്ടേറെ പരസ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വന്നിരുന്നു. മോഡലും ഗായിക കൂടിയായ അര്‍പിതയുടെ വീട്ടില്‍ പതിവ് സന്ദര്‍ശകനായിരുന്നു പാര്‍ഥ ചാറ്റര്‍ജി എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷംന...എത്ര സന്തോഷവതിയാണെന്ന് ഈ ചിരിയിലുണ്ട്..; വൈറല്‍ ചിത്രങ്ങള്‍

5

പ്രൈമറി അധ്യാപകരുടെ നിയമനമാണ് വിവാദത്തിന് കാരണം. ചില മന്ത്രിമാരുടെ ബന്ധുക്കള്‍ക്ക് ഇന്റര്‍വ്യൂ, പരീക്ഷ എന്നിവയില്ലാതെ നിയമനം നല്‍കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് കേസില്‍ കല്‍ക്കത്ത ഹൈക്കോടതി ഇടപെട്ടത്. പലരുടെയും നിയമനം റദ്ദാക്കി പിഴയിട്ടു. മാത്രമല്ല, അഴിമതി സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിടുകയും ചെയ്തു.

6

സിബിഐ പാര്‍ഥ ചാറ്റര്‍ജിയെ ചോദ്യം ചെയ്തിരുന്നു. കേസ് അന്വേഷണം നടന്നുവരികയുമാണ്. ഇതിനിടെയാണ് കള്ളപ്പണ കേസില്‍ ഇഡി നടപടികള്‍ ആരംഭിച്ചത്. അര്‍പിതയുടെ വീട്ടില്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ പണം എങ്ങനെ എത്തിയെന്നാണ് ഇഡി ഇപ്പോള്‍ അന്വേഷിക്കുന്നത്. ചിതറിക്കിടക്കുന്ന നിലിയിലും കെട്ടുകളിലുമായിട്ടാണ് പണം കണ്ടെത്തിയത്.

7

മമത സര്‍ക്കാരിനെ വെട്ടിലാക്കുന്ന നീക്കമാണ് കേന്ദ്ര ഏജന്‍സി നടത്തിയിരിക്കുന്നത്. മമതയും പാര്‍ഥ ചാറ്റര്‍ജിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ച ബിജെപി നേതാക്കള്‍ നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യമുണ്ടെന്ന് മന്ത്രി പരാതിപ്പെട്ടു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിളിച്ചുവരുത്തി പരിശോധിച്ചു. ഉദ്യോഗസ്ഥരോട് സഹകരിക്കില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
Who is Arpita Mukherjee? All Details Of Actress And Singer Who Discussed Media in West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X