സിനിമാ നിർമാതാവിൽ നിന്നും മുഖ്യമന്ത്രിക്കസേരയിലേക്ക്.. ബിജെപിക്ക് വീണ്ടും പണികൊടുത്ത കുമാരണ്ണ..
ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പിന് തൊട്ട് മുമ്പ് യെദ്യൂരപ്പ രാജിവെച്ചതോടെ മുഖ്യമന്ത്രി പദം എച്ച്ഡി കുമാരസ്വാമിക്കുള്ളതാണ്. കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസും ജനതാദള്‍ എസും തമ്മിൽ ഉണ്ടാക്കിയിട്ടുള്ള ധാരണ പ്രകാരം മുഖ്യമന്ത്രി സ്ഥാനം എച്ച്ഡി കുമാരസ്വാമിക്കാണ്. ബിജെപി ഭൂരിപക്ഷം തെളിയിക്കാനാവാതെ പിൻവാങ്ങിയതോടെ പന്ത് കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിന്റെ കോർട്ടിലാണ്. കർണാടകത്തിലെ രാമനഗര, ചന്നപട്ടണ എന്നീ മണ്ഡലങ്ങളിൽ നിന്ന് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് എച്ച്ഡി ദേവഗൗഡയുടെ മകന്‍ വിജയിക്കുന്നത്.
തിരഞ്ഞെടുപ്പ് ഫലം വന്നതോടെയാണ് കോണ്‍ഗ്രസും ജെഡിഎസും തമ്മിൽ സഖ്യമുണ്ടാക്കാമെന്ന ധാരണയിലെത്തുന്നത്. ഇതോടെ കോൺഗ്രസ്- ജെഡിഎസ് സഖ്യത്തെ സർക്കാർ ഉണ്ടാക്കാന്‍ ക്ഷണിച്ചാൽ മുഖ്യമന്ത്രി പദം ജെഡിഎസിന് തന്നെ ലഭിക്കുമെന്ന് 100 ശതമാനം ഉറപ്പാണ്. മെയ് 12ലെ വോട്ടെടുപ്പിന്ന പിന്നാലെ കുമാര സ്വാമി സിംഗപ്പൂരിലേക്ക് പോയത് നിര്‍ണായക ചർച്ചകൾക്ക് വേണ്ടിയാണെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പേര് വെളിപ്പെടുത്താത്ത ചില നേതാക്കളുമായി രഹസ്യ ചർച്ചകൾക്ക് വേണ്ടിയാണ് സിംഗപ്പൂരിലേക്ക് പോയതെന്നും ചില വാർത്തകൾ ഉണ്ടായിരുന്നു.

കൂടെ നിന്നത് രണ്ട് മണ്ഡലങ്ങൾ
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയിച്ച ഏക നേവാണ് ജെഡിഎസിന്റെ എച്ച്ഡി കുമാരസ്വാമി. രണ്ട് മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച കോണ്‍ഗ്രസ് നേതതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും ബിജെപി എംപി ശ്രീരാമുലുവിനും ഓരോ സീറ്റുകള്‍ നഷ്ടമായപ്പോഴാണ് ജെഡിഎസിൽ പാളയത്തിൽ നിന്ന് പൊരുതിയ എച്ച്ഡി കുമാരസ്വാമി രണ്ട് മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. സിദ്ധരാമയ്യയ്ക്ക് ചാമുണ്ഡേശ്വരി മണ്ഡലം പരാജയം സമ്മാനിച്ചപ്പോൾ ശ്രീരാമുലുവിന് ബദാമിയാണ് തിരിച്ചടിയായത്. രാമനഗര- ചന്നപട്ടണ നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ച കുമാരസ്വാമി രണ്ടും മണ്ഡലങ്ങളും ഒറ്റയടിക്ക് സ്വന്തമാക്കുകയും ചെയ്തുു. അതേസമയം ചന്നപട്ടണയിൽ ഭാര്യക്ക് സീറ്റ് നിഷേധിച്ചതാണ് തിരഞ്ഞെടുപ്പിൽ തുണച്ചതെന്നാണ് ജെഡിഎസ് വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകള്‍.

രാമനഗര തുണച്ചതെങ്ങനെ
പ്രബലമായ മുസ്ലിം ജനസംഖ്യയുള്ള നിയമസഭാ മണ്ഡലമാണ് കർണാടകത്തിലെ രാമനഗര. ചരിത്രകാലം മുതൽ തന്നെ ജനതാദള്‍ എസിന് പിന്തുണച്ച് വരുന്നവരാണ് ഇവിടത്തെ ഭുരിപക്ഷത്തോളം വരുന്ന മുസ്ലിം വോട്ടർമാർ. രാമനഗരയിലെ മുസ്ലിം വോട്ടുകൾ ആകര്‍ഷിക്കുന്നതിനായി കോണ്‍ഗ്രസ് ഇഖ്ബാല്‍ ഹുസൈനിനെയാണ് ഈ മണ്ഡലത്തിൽ ഇറക്കിയത്. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ ശ്രദ്ധാപൂർവ്വം രാമനരഗയിലെ കര്‍ഷകരെ കേന്ദ്രീകരിച്ചത് ജെഡിഎസിന്റെ വോട്ട് ബാങ്കിന് കരുത്ത് വർധിപ്പിക്കുകയും ചെയ്തുു.

അച്ഛന്റെ പ്രതിച്ഛായ
ജനതാദൾ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയുടെ മകന് എക്കാലത്തും കർണാടക രാഷ്ട്രീയത്തിൽ നിർണായമായ സ്ഥാനം തന്നെയാണുള്ളത്. സ്വന്തം സ്വത്വം രേഖപ്പെടുത്തുന്നതിലും എച്ച്ഡി കുമാരസ്വാമി വിജയിച്ചിരുന്നുവെന്ന് വേണം പറയാൻ. പിതാവിന്റെ പ്രതിഛായയും രാഷ്ട്രീയ ജീവിതത്തിൽ എച്ച്ഡി കുമാരസ്വാമിയെ തുണച്ചു.

ബിജെപിക്കൊപ്പം ചേരാത്തതിന് പിന്നിൽ!!
ബിജെപിക്കൊപ്പം ചേര്‍ന്ന് തന്റെ പിതാവിനെ വേദനിപ്പിക്കരുതെന്ന് കുമാരസ്വാമി ആദ്യമേ തന്നെ ഉറപ്പിച്ചിരുന്നു. നേരത്തെ 2006ല്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയെ ബിജെപിയുമായുള്ള ജെഡിഎസിന്റെ സഖ്യം വേദനപ്പിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോണ്‍ഗ്രസിന് പുറമേ മറ്റ് പല മാര്‍ഗ്ഗങ്ങളിലൂടെയും തന്നിലേക്കെത്താന്‍ ബിജെപി ശ്രമിച്ചിരുന്നതായി കുമാരസ്വാമിയും മാധ്യമങ്ങളോട് തുറന്ന് സമ്മതിച്ചിട്ടുണ്ട്.

അച്ഛനോട് ചെയ്തത് ക്രൂരതയോ!
അദ്ദേഹത്തെ വേദനിപ്പിച്ചു എന്റെ ചെയ്തികള്‍ കൊണ്ട് നേരത്തെ അദ്ദേഹത്തിനേറ്റ കളങ്കം കഴുകിക്കളയാനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിട്ടുള്ളത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ഞാന്‍ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടുള്ളത്. എന്റെ തീരുമാനം കൊണ്ട് ദേശീയ നേതാക്കള്‍ അദ്ദേഹത്തിന്റെ സെക്യുലര്‍ യോഗ്യതയെ ചോദ്യം ചെയ്യുന്നതിനും ഇടയാക്കിയിരുന്നു. കുമാരസ്വാമി പറയുന്നു. അന്നത്തെ തന്റെ തീരുമാനം ദേവഗൗഡയെ വേദനിപ്പിച്ചിരുന്നു. അത് അദ്ദേഹത്തിന്റെ ആരോഗ്യത്തേയും ബാധിച്ചുവെന്നും കുമാരസ്വാമി ഓർക്കുന്നു.

2006ല്‍ സംഭവിച്ചത് വേദനിപ്പിച്ചു
2004ല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ ജനതാദള്‍ എസ് സര്‍ക്കാര്‍ രൂപീകരിച്ചുവെങ്കിലും 2006ല്‍ കോണ്‍ഗ്രസിനെ കൈവിട്ട ജെഡിഎസ് ബിജെപിക്കൊപ്പം ചേരുകയായിരുന്നു. 20 മാസം ഭരണം കോണ്‍ഗ്രസിനും അടുത്ത മാസം നല്‍കുന്ന 20: 20 എന്ന കരാര്‍ അനുസരിച്ചായിരുന്നു നീക്കം. കരാര്‍ കാലാവധിക്ക് ശേഷവും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ കുമാരസ്വാമി തയ്യാറായിരുന്നില്ല. ഇത് സഖ്യം തകരുന്നതിലേക്ക് നയിക്കുകയായിരുന്നു. ഇത് ദേവഗൗഡയെ ഏറെ സങ്കടപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് കുമാരസ്വാമിയുടെ രാഷ്ട്രീയ ജീവിതത്തിൽ എക്കാലത്തും കറുത്ത ഒരു ഏടായി തുടരുന്നുണ്ട്.

കന്നിയങ്കം 1996ല്‍
1996ൽ കർണാടകത്തിലെ കനകപുര നിയമസഭാ മണ്ഡലത്തിൽ നിന്നാണ് കുമാരസ്വാമി കന്നഡ രാഷ്ടീയത്തിൽ കന്നിയങ്കം കുറിക്കുന്നത്. 1996ലെ ലോക്സസഭാ തിരഞ്ഞെടുപ്പിലായിരുന്നു ആദ്യം മത്സരിച്ചത്. എന്നാൽ രാഷ്ട്രീയ പാരമ്പര്യമുള്ള ഗൗഡാ കുടുംബത്തിന് കുമാരസ്വാമിയുടെ വിജയം പുതുമ നൽകുന്ന ഒന്നായിരുന്നില്ല. ഒരു വര്‍ഷമാകുന്നതിന് മുമ്പുതന്നെ കുമാരസ്വാമി അധികാരത്തിൽ നിന്ന് താഴെയിറങ്ങുകയും ചെയ്തിരുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിച്ച കുമാരസ്വാമിയ്ക്ക് കെട്ടിവെച്ച കാശുപോലും നഷ്ടമായിരുന്നു. 1999ലെ തിരഞ്ഞെടുപ്പിലും ഗൗഡ പരാജയപ്പെട്ടുവെങ്കിലും 2004ലെ തിരഞ്ഞെടുപ്പ് അനുകൂലഫലമാണ് സമ്മാനിച്ചത്. രാഷ്ട്രീയത്തില്‍ പരീക്ഷണം കാഴ്ചവെച്ച എച്ച്ഡികെ സിനിമയിലും കാല്‍വെയ്പ് നടത്തിയിരുന്നു. സിനിമാ നിർമാതാവായിട്ടായിരുന്നു രംഗപ്രവേശം.

സഖ്യത്തിൽ വാഴില്ലെന്ന് !
2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 224ൽ 79 സീറ്റുകളിൽ വിജയിച്ച ബിജെപിക്ക് ഭൂരിപക്ഷം കൈവരിക്കാൻ കഴിഞ്ഞില്ല. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെഡിഎസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സഖ്യം രൂപീകരിക്കുകയായിരുന്നു. കർണാടകത്തിൽ അധികാരമേറ്റ ആദ്യത്തെ സർക്കാരിന് ഏറെക്കാലത്തെ ആയുസ്സുണ്ടായിരുന്നില്ല. ജെഡിഎസ് എംഎൽഎമാരെ കോൺഗ്രസ് അപഹരിച്ചുവെന്ന ധാരണയോടെയാണ് സഖ്യത്തില്‍ നിന്ന് ജെഡിഎസ് പുറത്തുവരുന്നത്. തുടർന്ന് ബിജെപിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയാവുകയും ചെയ്തുു. എന്നാൽ രണ്ട് വര്‍ഷത്തിന് ശേഷം ഈ സഖ്യവും തകരുകയായിരുന്നു. തുടർന്ന് സംസ്ഥാനം കേന്ദ്രഭരണത്തിന് കീഴിലേക്ക് മാറുകയും ചെയ്തുു.












Click it and Unblock the Notifications