കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയെ ഖാര്‍ഗെയ്ക്ക് തീരുമാനിക്കാം, പ്രമേയം പാസാക്കി നിയമസഭാ കക്ഷി യോഗം
ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരാകണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തീരുമാനിക്കും. ബെംഗളൂരുവില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. എംഎല്‍എമാര്‍ ഒന്നടങ്കം ഖാര്‍ഗെയ്ക്ക് തീരുമാനമെടുക്കാമെന്ന് നിര്‍ദേശിക്കുകയായിരുന്നു.
അതേസമയം യോഗം നടക്കുന്ന സ്ഥലത്തിന് പുറത്ത് വലിയ ഡികെ ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും അനുയായികള്‍ കൂട്ടത്തോടെ എത്തിയിരിക്കുകയാണ്. ഇവര്‍ ഇരുവരുടെയും ചിത്രങ്ങളും പതാകകളുമായിട്ടാണ് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ വലിയ സസ്‌പെന്‍സാണ് നടക്കുന്നത്. ഇതുവരെ അക്കാര്യം സമയവായത്തിലെത്താന്‍ സാധിച്ചിട്ടില്ല.

അതേസമയം കോണ്‍ഗ്രസിന്റെ സഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയുടെ കാര്യത്തിലുള്ള തര്‍ക്കം അവാസനിക്കുമെന്നായിരുന്നു കരുതിയത്. ഡികെ ശിവകുമാറും, സിദ്ധരാമയ്യയും തന്നെയാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. ഇരുവരും ഇന്നോ നാളെയോ ദില്ലിയിലേക്ക് പോകുമെന്നാണ് സൂചന.
ഖാര്‍ഗെയെയും, അതുപോലെ സോണിയാ ഗാന്ധിയെയും, രാഹുല്‍ ഗാന്ധിയെയും ഇവര്‍ കാണുന്നുണ്ട്. പ്രിയങ്ക ഗാന്ധിയും ഉണ്ടാവാനാണ്. സുശീല്‍ കുമാര്‍ ഷിന്‍ഡെ, ജിതേന്ദ്ര സിംഗ്, ദീപക് ബാബറിയ എന്നിവരാണ് കേന്ദ്ര നിരീക്ഷകരായിട്ടുള്ളത്. ഇവരും ദില്ലിയിലേക്ക് തിരിച്ചിരിക്കുകയാണ്. ഇവരുടെ കൂടി അഭിപ്രായം തേടിയ ശേഷമേ പ്രഖ്യാപനമുണ്ടാവൂ.
ഓരോ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ നിന്നും കേന്ദ്ര നിരീക്ഷകര്‍ അഭിപ്രായം തേടിയിട്ടുണ്ട്. ഇവര്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ബെംഗളൂരുവിലെ ഷാംഗ്രി ലാ ഹോട്ടലിലാണ് ഡികെ ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും അനുയായികള്‍ എത്തിയത്. ഇവര്‍ ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കുന്നതും കാണാമായിരുന്നു.
നിരവധി പേരാണ് ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയായി കാണണമെന്ന് മുദ്രാവാക്യം മുഴക്കിയത്. അതേസമയം വലിയ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചില്ലെങ്കില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് ഡികെ ശിവകുമാറും സിദ്ധരാമയ്യയും നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
വ്യാഴാഴ്ച്ചയായിരിക്കും കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നാണ് സൂചന. ഗാന്ധി കുടുംബം സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം സിദ്ധരാമയ്യയുമായി പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഡികെ ശിവകുമാര്‍ വ്യക്തമാക്കി. പലതവണ പാര്‍ട്ടിക്കായി താന്‍ സ്ഥാനത്യാഗങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു.
ചിലര്‍ പറയുന്നത് തനിക്ക് സിദ്ധരാമയ്യയുമായി പ്രശ്‌നങ്ങളുണ്ടെന്നാണ്. ഇക്കാര്യത്തില്‍ എനിക്ക് ഒരു കാര്യം പറയാനുണ്ട്. ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമൊന്നുമില്ല. സിദ്ധരാമയ്യക്കൊപ്പം പലതവണ നിന്നിട്ടുണ്ട്. അദ്ദേഹവുമായി സഹകരിച്ചിട്ടുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു.
അതേസമയം വൊക്കലിഗ സമുദായവും, ലിംഗായത്തുകളിലെ മഠാധിപര്‍ക്കും ശിവകുമാര്‍ മുഖ്യമന്ത്രിയായി കാണണമെന്നാണ്. ഇത്തരത്തില്‍ ചിലര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചതായും സൂചനയുണ്ട്.
എന്നാല്‍ ഇത് തന്റെ അവസാന മത്സരമാണെന്നും, ഇനി തിരഞ്ഞെടുപ്പ് രംഗത്ത് താനുണ്ടാവില്ലെന്നും സിദ്ധരാമയ്യ പ്രഖ്യാപിച്ചതാണ്. ഇത്തവണ മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കില്‍ സിദ്ധരാമയ്യക്ക് ഇനി സാധ്യതയില്ല എന്ന കാര്യമാണ് കോണ്‍ഗ്രസ് നേതൃത്വം ഗൗരവമായി പരിഗണിക്കുന്നത്.












Click it and Unblock the Notifications