കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ഭയക്കേണ്ടത് പാകിസ്താനെയല്ല, ബംഗ്ളാദേശിനേയും ബംഗ്ളാദേശികളേയും

Google Oneindia Malayalam News

ദില്ലി: തീവ്രവാദ ഭീഷണി ഇന്ത്യ നേരിടുന്ന എക്കാലത്തേയും വലിയ ഭീഷണികളിലൊന്നായിരുന്നു. പാകിസ്താന്‍ ഭീകരരെയാണ് ഇന്ത്യ ഏറെ ഭയപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് അതല്ല സ്ഥിതി. ഭീകരവാദത്തില്‍ പാകിസ്താനെക്കാളും ബംഗ്‌ളാദേശിനെ ഇന്ത്യ ഭയക്കേണ്ട അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തി. ബംഗ്‌ളാദേശി കുടിയേറ്റവും അത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടാക്കുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളായിരുന്നു ഇത് വരെ രാജ്യത്ത് വലച്ചിരുന്നത്.

എന്നാല്‍ ഇന്ത്യയില്‍ വേരുറപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പടെയുള്ള ഭീകര സംഘടനകള്‍ അതിനുള്ള വളക്കൂറുള്ള മണ്ണായി തിരഞ്ഞെടുത്തിരിയ്ക്കുന്നത് ബംഗ്‌ളാദേശിനെയാണ്. ബംഗ്‌ളാദേശിലൂടെ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞ് കയറുകയും ആക്രമണങ്ങള്‍ നടത്തുകയും ഭീകര സംഘടനകളെ സംബന്ധിച്ചിടത്തോളം എളുപ്പമാണ്.

India-Bangladesh

പാകിസ്താനിലുള്ളതിനേക്കള്‍ ശക്തി കുറഞ്ഞ ഭരണ കൂടവും ഭരണ സംവിധാനങ്ങളുമാണ് ബംഗ്‌ളാദേശിലുള്ളത് എന്നത് പ്രത്യേകം ഓര്‍ക്കേണ്ടിയിരിയ്ക്കുന്നു. ധാക്കയില്‍ രാംകൃഷ്ണ മിഷന്‍ അംഗത്തിന് നേരെയുണ്ടായ തീവ്രവാദ ഭീഷണി ഇന്ത്യ വളരെ ഗൗരവകരമായിട്ടാണ് കാണുന്നത്.

ബംഗ്‌ളാദേശിലെ ഷെയ്ഖ് ഹസീന സര്‍ക്കാരിനെ ഇന്ത്യ അതൃപ്തി അറിയിച്ചിട്ടുണ്ട്. തീവ്രവാദ ഭീഷണി ഉള്‍പ്പടെയുള്ളവയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ പോലും വിള്ളല്‍ വീഴുന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തുന്നുണ്ട്. ബംഗ്‌ളാദേശ് ഉള്‍പ്പടെയുള്ള രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തി ചൈനയും ഇന്ത്യയ്ക്ക് ഭീഷണിയാകുന്നുണ്ട്. ഇന്ത്യ-ബംഗ്‌ളാദേശ് ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വീണാല്‍ അത് രാജ്യത്തിന്റെ സുരക്ഷയെ ബാധിയ്ക്കും.

English summary
The growing terrorist activities in Bangladesh where liberal thinkers and minorities are being ruthlessly attacked and the Sheikh Hasina government's failure to completely rein in the elements have made India worried.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X