Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിനെ പ്രഖ്യാപിക്കാന്‍ എന്താണിത്ര മടി?

ദില്ലി: ഒരു വര്‍ഷം മാത്രം പ്രായമുള്ള ആം ആദ്മി പാര്‍ട്ടി പോലും വേണമെങ്കില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ബിജെപി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങി കഴിഞ്ഞു. എന്നിട്ടും പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോണ്‍ഗ്രസിന് രാഹുല്‍ ഗാന്ധിയുടെ പേര് പ്രഖ്യാപിക്കാന്‍ എന്താണ് ഒരു മടി? ഗ്രൂപ്പ് വഴക്കു കൊണ്ടോ? മറ്റേതെങ്കിലും പേര് തുല്യ പ്രാധാന്യത്തോടെ പരിഗണിക്കുന്നതു കൊണ്ടോ അല്ല ഇതെന്ന് എല്ലാവര്‍ക്കുമറിയാം.

പാര്‍ട്ടി ഏല്‍പ്പിക്കുന്ന എന്ത് ചുമതലയും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു കഴിഞ്ഞ സ്ഥിതിക്ക് ജനുവരി 17നുള്ളില്‍ കോണ്‍ഗ്രസ് പേര് പ്രഖ്യാപിക്കുമെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ഇകോണമിക് ടൈംസ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഈ പ്രഖ്യാപനം ഇനിയും വൈകാനാണ് സാധ്യത.

Rahul Gandhi

തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തി കാട്ടുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളും പ്രധാന നയരൂപീകരണ സമിതിയിലുള്ളവരും കരുതുന്നത്. പ്രിയങ്കാ ഗാന്ധി സജീവമാകുന്നതും പ്രഖ്യാപനം വൈകുന്നതിന് ഒരു കാരണമാണ്. രാഹുലിനേക്കാള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന പ്രിയങ്കയെയാണെന്ന തിരിച്ചറിവും ഇതിനു പിന്നിലുണ്ട്.

കോണ്‍ഗ്രസിന്റെ പിന്തുണയോടെയെങ്കിലും ദില്ലി ഭരിയ്ക്കുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് കെജ്രിവാളിന്റെ നീക്കങ്ങളും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. കുടുംബ വാഴ്ചയ്‌ക്കെതിരേ ശക്തമായ ജനവികാരമുണ്ടെന്നതിന്റെ തെളിവ് കൂടിയായാണ് ചിലര്‍ ദില്ലി തിരഞ്ഞെടുപ്പ് ഫലത്തെ കാണുന്നത്. നഗരങ്ങളിലെ പോരാട്ടത്തില്‍ ആം ആദ്മി പാര്‍ട്ടി നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടിയാല്‍ അത് പ്രതികൂലമായി ബാധിക്കുമെന്ന് കരുതുന്നതിന് ഏറ്റവും പ്രധാനകാരണം രാഹുലിന്റെ ഭരണപരമായ പരിചയ സമ്പത്തില്ലായ്മ തന്നെയാണ്. ഇതുവരെ ഒരു പഞ്ചായത്ത് പോലും ഭരിച്ച പാരമ്പര്യമില്ലാത്ത രാഹുല്‍ എങ്ങനെയാണ് ഇന്ത്യാ മഹാരാജ്യത്തെ നിയന്ത്രിക്കുകയെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ടാകും.

വികസന മുദ്രാവാക്യമുയര്‍ത്തി കൊണ്ട് പ്രചാരണം നടത്തുന്ന മോഡിക്കെതിരേ നില്‍ക്കാന്‍ രാഹുലിന്റെ കൈയില്‍ ഒരു ആയുധം പോലുമില്ലെന്ന് ചുരുക്കം. പലപ്പോഴും യുപിഎ സര്‍ക്കാറിന്റെ പുറത്തുള്ള ഒരാള്‍ എന്ന ലേബലുണ്ടാക്കാന്‍ രാഹുല്‍ നടത്തിയ ശ്രമങ്ങളും തിരിച്ചടിയാകും.

രാഹുല്‍ മുന്നോട്ടുവെച്ച പല സ്വപ്‌ന പദ്ധതികള്‍ക്കും ഇതിനകം എതിര്‍പ്പ് ഉയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ പല തിരഞ്ഞെടുപ്പുകളിലും രാഹുലിന്റെ പ്രചാരണം കാര്യമായി ഏശിയില്ലെന്നതും ഇതിനോടൊപ്പം കൂട്ടിവായിക്കണം. അഴിമതി കൊണ്ടും ജനവിരുദ്ധ നിലപാട് കൊണ്ടും കുപ്രസിദ്ധി നേടിയ യുപിഎ സര്‍ക്കാറിനുവേണ്ടി മുന്നിട്ടിറങ്ങിയാല്‍ രാഷ്ട്രീയഭാവി എന്നേയ്ക്കുമായി അടയുമെന്ന് കരുതുന്നവരുണ്ട്.

തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തി കാട്ടാതെ മുന്നോട്ടുപോവുകയെന്ന തന്ത്രം തന്നെ കോണ്‍ഗ്രസ് പയറ്റാനാണ് സാധ്യത. ഇത്തവണ ഭരണം കിട്ടിയില്ലെങ്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ തന്റെ യുവതുര്‍ക്കികളുമായി അധികാരം പിടിച്ചെടുക്കാന്‍ രാഹുലിന് ഇതു കരുത്ത് പകരുമെന്ന് ചിന്തിക്കുന്നവരുണ്ട്. കൂടാതെ തിരഞ്ഞെടുപ്പിന് ശേഷം തൂക്കു മന്ത്രിസഭ വന്നാല്‍ രാഹുലിനെയും ഗാന്ധി കുടുംബത്തെയും മതനിരപേക്ഷതയെയും ഉയര്‍ത്തി കാട്ടി ഭരിയ്ക്കാമെന്ന സ്വപ്‌നവും ഇതിനു പിന്നിലുണ്ടാകാം. മോഡിയ്‌ക്കൊപ്പം രാഹുലിനെ പോരാട്ടത്തിനു വിട്ടാല്‍ ഇമേജ് തകരുമെന്ന അഭിപ്രായമാണ് ഭൂരിഭാഗം പേര്‍ക്കുമുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+