Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിന്റെ കൂടെ കൂടിയാല്‍ നഷ്ടം കോണ്‍ഗ്രസിന്, എന്തുകൊണ്ട്?

കൊല്‍ക്കത്ത: വേണോ വേണ്ടയോ വേണോ വേണ്ടയോ എന്നിങ്ങനെ പിന്നെയും പിന്നെയും ആലോചിച്ച് ഇടതുപക്ഷവും കോണ്‍ഗ്രസും ബംഗാളില്‍ ഒരു ധാരണയില്‍ എത്തി. തൃണമൂല്‍ കോണ്‍ഗ്രസിനെ തോല്‍പിക്കണം. അതിന് വേണ്ടി ഒരുമിച്ച് മത്സരിക്കാം. പക്ഷേ ഈ സഖ്യം കണ്ടിട്ടൊന്നും പകയ്ക്കുന്ന കൂട്ടത്തിലല്ല പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

അതിന്വ്യക്തമായ കാരണങ്ങളും ഉണ്ടെന്ന് കൂട്ടിക്കോളൂ.മമതാ ബാനര്‍ജിക്ക് ഇല്ലെങ്കിലും കോണ്‍ഗ്രസിന് ആശങ്കകള്‍ ഏറെയുണ്ട്. അത് മാറ്റാന്‍ സി പി എം നയിക്കുന്ന ഇടത് പക്ഷത്തിന് കഴിയുമോ എന്നതാണ് മില്യണ്‍ ഡോളര്‍ ചോദ്യം.കൊല്‍ക്കത്തയില്‍ സി പി എം വോട്ട് കൊണ്ട് കോണ്‍ഗ്രസിന് മെച്ചമുണ്ടാകുമോ നഷ്ടമുണ്ടാകുമോ എന്നതും കാത്തിരുന്ന് കാണേണ്ട കാര്യമാണ്. സീറ്റിന്റെ കാര്യത്തില്‍ പോലും ധാരണയിലെത്താന്‍കോണ്‍ഗ്രസിനോ സി പി എമ്മിനോ കഴിഞ്ഞിട്ടില്ല, അത് മാത്രമല്ല പ്രശ്‌നങ്ങള്‍.

രാഹുല്‍ ഗാന്ധി ലക്ഷ്യം വെച്ചത് ആരെ

രാഹുല്‍ ഗാന്ധി ലക്ഷ്യം വെച്ചത് ആരെ

കേരളത്തില്‍ വന്നുപോയ രാഹുല്‍ ഗാന്ധി ആര്‍ക്കും ചേതമുണ്ടാക്കാത്ത ബി ജെ പിയെ മാത്രം വിമര്‍ശിച്ച് തിരിച്ചുപോയത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തീരെ പിടിച്ചിട്ടില്ല. ബംഗാളില്‍ കഥയെന്തായാലും ശരി, കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാന ശത്രു ബി ജെ പിയോ തൃണമൂലോ അല്ല. കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസോ ബി ജെ പിയോ ചിത്രത്തിലേ ഇല്ല എന്ന് പറഞ്ഞാലും അത് തെറ്റാവില്ല.

 കോണ്‍ഗ്രസിന് നഷ്ടം ലോക്‌സഭ

കോണ്‍ഗ്രസിന് നഷ്ടം ലോക്‌സഭ

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പാണോ പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പാണോ കോണ്‍ഗ്രസിന് പ്രധാനം.2019 ല്‍ ബി ജെ പിയെ തോല്‍പിച്ച് അധികാരത്തിലെത്തണമെങ്കില്‍ സി പി എമ്മിനെക്കാള്‍ അതിന് ഗുണകരമാകുക മമതാ ബാനര്‍ജിയാണ്. 42 ലോക്‌സഭ സീറ്റുകളാണ് ബംഗാളിലുള്ളത്

കേരളത്തില്‍ എന്തുപറയും

കേരളത്തില്‍ എന്തുപറയും

കേരളത്തില്‍ ഭരണത്തുടര്‍ച്ച തേടി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നതും ഈ വര്‍ഷമാണ്. ബംഗാളില്‍ സഖ്യകക്ഷിയായ സി പി എമ്മിനെതിരെ കേരളത്തില്‍ എതിരെ മത്സരിക്കുമ്പോള്‍ എന്ത് പറഞ്ഞ് കോണ്‍ഗ്രസ് വോട്ടുതേടും എന്നത് കാത്തിരുന്ന് തന്നെ കാണണം

പാര്‍ട്ടിയിലെ തമ്മിലടി

പാര്‍ട്ടിയിലെ തമ്മിലടി

പെട്ടെന്നൊരു ദിവസം സി പി എമ്മിന് വോട്ട് ചെയ്യാന്‍ പറഞ്ഞാല്‍ അനുസരിക്കുന്നവരാണോ ബംഗാളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാര്‍ട്ടി ഹൈക്കമാന്‍ഡിന് അത്തരം ഒരു പിടിപാട് താഴേക്കിടയില്‍ ഇല്ല എന്ന് വേണം കരുതാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+