• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിശ്ചയിച്ചുറപ്പിച്ചതിനേക്കാള്‍ നാല് ദിവസം മുന്‍പ് പാര്‍ലമെന്റ് സമ്മേളനം അവസാനിപ്പിച്ചത് എന്തിന്?

Google Oneindia Malayalam News

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് അപ്രതീക്ഷിതമായാണ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. നേരത്തെ നിശ്ചയിച്ചത് പ്രകാരം ആഗസ്റ്റ് 12 നായിരുന്നു പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍ നാല് ഷെഡ്യൂള്‍ ചെയ്തതിന് നാല് ദിവസം മുന്‍പെയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കിയത്.

ഇത് ഏഴാം തവണയാണ് പാര്‍ലമെന്റ് നിശ്ചിത തീയതിക്ക് മുമ്പായി പിരിയുന്നത്. എന്നാല്‍ ഇത്തവണ നിയമനിര്‍മ്മാണ അജണ്ടയുടെ ഭൂരിഭാഗവും പൂര്‍ത്തിയായതായി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബാക്കിയുള്ള അഞ്ച് ദിവസങ്ങളില്‍ രണ്ട് ദിവസം അവധിയുണ്ടെന്ന് പല എം പിമാരും സര്‍ക്കാരിനോട് പറഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു.

മുഹറം ഓഗസ്റ്റ് 9 നും രക്ഷാബന്ധന്‍ ഓഗസ്റ്റ് 11 നും ആണ്. ഈ രണ്ട് ദിവസം സഭ സമ്മേളിക്കില്ല. ഉത്സവങ്ങള്‍ക്ക് മുന്നോടിയായി എം പിമാര്‍ തങ്ങളുടെ മണ്ഡലങ്ങളിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചു എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. നിയമനിര്‍മ്മാണ അജണ്ടയുടെ ഭൂരിഭാഗവും പൂര്‍ത്തിയായതിനാല്‍, സമ്മേളനം വെട്ടിക്കുറയ്ക്കണമെന്ന അംഗങ്ങളുടെ ആവശ്യം നിറവേറ്റാന്‍ സര്‍ക്കാര്‍ സമ്മതിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

കോണ്‍ഗ്രസ്, സിപിഎം, ബിജെപി, തിരികെ സിപിഎമ്മില്‍..; മാമ്പഴത്തറ സലിം വീണ്ടും പാര്‍ട്ടി മാറി, ഇനി ബിജെപിയില്‍കോണ്‍ഗ്രസ്, സിപിഎം, ബിജെപി, തിരികെ സിപിഎമ്മില്‍..; മാമ്പഴത്തറ സലിം വീണ്ടും പാര്‍ട്ടി മാറി, ഇനി ബിജെപിയില്‍

എന്നാല്‍ പാര്‍ലമെന്റ് സമ്മേളനം നടക്കേണ്ടിയിരുന്ന നാലാഴ്ചകളില്‍ ഒന്ന് മാത്രമാണ് ഫലപ്രദമായി കാര്യങ്ങള്‍ നടന്നത്. വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെച്ചൊല്ലിയുള്ള ബഹളം കാരണം ആദ്യ രണ്ടാഴ്ചകളില്‍ ഒന്നും നടത്താനായിരുന്നില്ല. ലോക്‌സഭ 16 ദിവസം യോഗം ചേര്‍ന്ന് ഏഴ് നിയമനിര്‍മ്മാണങ്ങള്‍ പാസാക്കിയതായി സഭ നിര്‍ത്തിവെക്കുന്നതിന് മുമ്പ് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.

രാജ്യസഭ 38 മണിക്കൂറോളം നടന്നതായി സ്ഥാനമൊഴിഞ്ഞ ചെയര്‍മാന്‍ വെങ്കയ്യ നായിഡു രാജ്യസഭയില്‍ പറഞ്ഞു. തടസങ്ങള്‍ കാരണം 47 മണിക്കൂറിലധികം നഷ്ടമായി. എന്നാല്‍ തീരുമാനത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം പി ഡെറക് ഒബ്രിയന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.

ദിലീപിന്റെ തിരക്കിട്ട നീക്കത്തിന് പിന്നില്‍ നടിയുടെ ഹര്‍ജി തടയല്‍? പാളിപ്പോയാല്‍ വീണ്ടും സിബിഐ?ദിലീപിന്റെ തിരക്കിട്ട നീക്കത്തിന് പിന്നില്‍ നടിയുടെ ഹര്‍ജി തടയല്‍? പാളിപ്പോയാല്‍ വീണ്ടും സിബിഐ?

തുടര്‍ച്ചയായ ഏഴാം തവണയാണ് പാര്‍ലമെന്റ് സമ്മേളനം വെട്ടിക്കുറയ്ക്കുന്നത്. പാര്‍ലമെന്റിനെ പരിഹസിക്കുന്നത് നിര്‍ത്തുക. അതിന്റെ പവിത്രതയ്ക്കായി ഞങ്ങള്‍ പോരാടും, ഈ മഹത്തായ സ്ഥാപനത്തെ ഗുജറാത്ത് ജിംഖാനയാക്കുന്നതില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും തടയും, എന്ന് ഒബ്രിയന്‍ ട്വീറ്റ് ചെയ്തു.

ഇതാ ശരിക്കുള്ള 'ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍'; കാലമെത്ര കഴിഞ്ഞാലും സംവൃതയുടെ ആ ലുക്ക് എങ്ങും പോകില്ല, കിടിലന്‍ ചിത്രങ്ങള്‍

കഴിഞ്ഞ ഏതാനും സമ്മേളനങ്ങളില്‍, സമയക്കുറവ് ചൂണ്ടിക്കാട്ടി തങ്ങള്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതായി പ്രതിപക്ഷം ആവര്‍ത്തിച്ച് പരാതിപ്പെട്ടിരുന്നു.

English summary
Why did the Parliament session end four days earlier than scheduled? ask opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X