കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് കനയ്യ കുമാര്‍ കെജ്രിവാള്‍ രണ്ടാമന്‍ ആകരുത്?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: രാഷ്ട്രീയ ഇച്ഛാശക്തി കൊണ്ടും വാക്പ്രയോഗങ്ങള്‍ കൊണ്ടും ജനപ്രിയത കൊണ്ടും നരേന്ദ്ര മോദിക്ക് കട്ടയ്ക്ക് കട്ട നില്‍ക്കാവുന്ന ഒരു നേതാവുണ്ടെങ്കില്‍ അത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാത്രമാണ്. രാഹുല്‍ ഗാന്ധിമാരും നിതീഷ് കുമാര്‍മാരുമൊന്നും മോദിയുടെ ഉറക്കം കെടുത്താന്‍ പോന്നവരല്ല. ദില്ലിയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒരു പാര്‍ട്ടിയാണ് തന്റേത് എന്നത് മാത്രമാണ് ഇക്കാര്യത്തില്‍ കെജ്രിവാളിന്റെ പരിമിതി.

കെജ്രിവാള്‍ വന്ന വഴികള്‍ ഓര്‍മ്മപ്പെടുത്തുന്നതാണ് ജെ എന്‍ യുവിലെ വിദ്യാര്‍ഥി നേതാവായ കനയ്യയുടെ വരവും. കെജ്രിവാള്‍ തന്നെ കനയ്യയെ പ്രശംസിച്ച് ട്വിറ്ററില്‍ എഴുതുകയും ചെയ്തു. താന്‍ തുടങ്ങിവെച്ച മോദി വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്ന മറ്റൊരു ചെറുപ്പക്കാരന്‍ എന്നതാകും കെജ്രിവാള്‍ കനയ്യയില്‍ കാണുന്ന മെച്ചം. ആപ്പ് പോലെ മറ്റൊരു രാഷ്ട്രീയ മുന്നേറ്റമായിപ്പോലും കനയ്യ മാറിക്കൂടായ്കയില്ല. പക്ഷേ മറ്റൊരു കെജ്രിവാള്‍ ആയി കനയ്യ മാറിയാല്‍ അതൊരു ദുരന്തമാകും.

വോട്ട് രാഷ്ട്രീയം

വോട്ട് രാഷ്ട്രീയം

ഇന്ത്യയില്‍ ഉദയം ചെയ്യുന്ന ഏതൊരു രാഷ്ട്രീയമുന്നേറ്റവും വോട്ട് ബാങ്ക് പൊളിറ്റിക്‌സിലേ അവസാനിക്കൂ എന്നതിന് അടിവരയിടുകയാണ് ആം ആദ്മി പാര്‍ട്ടിയും. പോപ്പുലിസ്റ്റ് തീരുമാനങ്ങള്‍ വിളിച്ചുപറഞ്ഞ് സ്വന്തം വിശ്വാസ്യത പോലും നഷ്ടപ്പെടുന്ന അവസ്ഥയും കെജ്രിവാളിന് ഉണ്ടായി.

കെജ്രിവാളിന് ബിഹാറില്‍ പറ്റിയത്

കെജ്രിവാളിന് ബിഹാറില്‍ പറ്റിയത്

ലാലു പ്രസാദ് യാദവിനെപ്പോലെ ഒരു നേതാവിനെ കെട്ടിപ്പിടിച്ച അരവിന്ദ് കെജ്രിവാളിന് ഇനി അഴിമതിയെക്കുറിച്ച് മിണ്ടാന്‍ കഴിയുമോ. അഴിമതിക്കെതിരെ കുരിശുയുദ്ധം എന്ന് പറഞ്ഞ് തുടങ്ങിയ പാര്‍ട്ടിയാണ് എ എ പി എന്നോര്‍ക്കണം.

തിരഞ്ഞെടുപ്പില്‍ നിന്നും തിരഞ്ഞെടുപ്പിലേക്ക്

തിരഞ്ഞെടുപ്പില്‍ നിന്നും തിരഞ്ഞെടുപ്പിലേക്ക്

2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പൊരുതി നാണംകെട്ടുപോയ കെജ്രിവാളല്ല ദില്ലിയില്‍ മുഖ്യമന്ത്രിയായി ഉയിര്‍ത്തെഴുന്നേറ്റത്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് കെജ്രിവാളിന്റെ ഇനിയുള്ള ശ്രദ്ധ.

ഫിലോസഫി കൊള്ളില്ലല്ലോ

ഫിലോസഫി കൊള്ളില്ലല്ലോ

ഫിലോസഫി പറയാം. പക്ഷേ പ്രായോഗിക രാഷ്ട്രീയത്തില്‍ വരുമ്പോള്‍ ഈ തത്വചിന്തയൊന്നും സഹായിക്കില്ല എന്ന് മാത്രം. അതിപ്പോള്‍ കെജ്രിവാളായാലും കിരണ്‍ ബേദി ആയാലും അവര്‍ ചേര്‍ന്നുപോകുന്ന രാഷ്ട്രീയത്തിനൊപ്പമേ ആളുകള്‍ ചേര്‍ത്തുവെക്കൂ.

കനയ്യ കെജ്രിവാളാകുമോ

കനയ്യ കെജ്രിവാളാകുമോ

കെജ്രിവാളിനെപ്പോലെ പ്രായോഗിക രാഷ്ട്രീയത്തിലേക്ക് വന്നാല്‍ കനയ്യ കുമാറും ഇങ്ങനെ തന്നെ ആയിത്തീരുമോ. ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനില്ല എന്ന് പറഞ്ഞുകൊണ്ട് തന്നെ ഇടത് പാര്‍ട്ടികള്‍ക്ക് വേണ്ടി ഈ വരുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ കാംപെയ്ന്‍ ചെയ്യാന്‍ കനയ്യയ്ക്ക് പറ്റുമോ

ആക്ടിവിസ്റ്റ് കെജ്രിവാളില്‍ നിന്നും

ആക്ടിവിസ്റ്റ് കെജ്രിവാളില്‍ നിന്നും

മുഖ്യമന്ത്രി എന്ന നിലയില്‍ കെജ്രിവാളിന്റെ പ്രവര്‍ത്തനം ആക്ടിവിസ്റ്റ് കെജ്രിവാള്‍ ഉയര്‍ത്തിയ പ്രതീക്ഷകളെ സാധൂകരിക്കുന്നതല്ല. അഴിമതിയുടെ കാര്യം നേരത്തെ പറഞ്ഞു. കനയ്യ കുമാറിനെ പോലുള്ള യുവ നേതാക്കള്‍ കെജ്രിവാളിനെ കണ്ട് പഠിച്ചാല്‍ നന്ന്.

പാര്‍ട്ടി പൊളിറ്റിക്‌സിന്റെ പ്രശ്‌നം

പാര്‍ട്ടി പൊളിറ്റിക്‌സിന്റെ പ്രശ്‌നം

ആക്ടിവിസ്റ്റുകള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് സമൂഹത്തെ സഹായിക്കുന്നില്ല എന്നത് ചരിത്രം. തിരഞ്ഞെടുപ്പ് മോഹങ്ങളില്ലാതെ സ്വന്തം നിലപാടില്‍ ഉറച്ച് നില്‍ക്കാനും ഈ നിലപാടിലേക്ക് പാര്‍ട്ടിയെ കൊണ്ടുവരാനും ഇവര്‍ക്ക് പറ്റില്ല എന്നത് തന്നെയാണ് അതിന് കാരണം. അതാരുടെയും കുറ്റമല്ലെങ്കില്‍പ്പോലും.

English summary
Delhi Chief Minister and Aam Aadmi Party (AAP) convenor Arvind Kejriwal has expressed his thoughts in support of student leader Kanhaiya Kumar who gave a passionate speech on his return to the JNU campus on March 3
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X